x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ​റോ​ഡി​ൽ കി​ലോ​യ്ക്ക് 60 രൂ​പ​ !

വെബ് ഡെസ്ക്
Published: November 24, 2026 07:41 AM IST | Updated: November 24, 2026 07:41 AM IST

ഈറോഡ് വിഒസി മാർക്കറ്റിലെ ദൃശ്യം

ഈ​റോ​ഡ്: ത​ക്കാ​ളി വ​ര​വ് കു​റ​ഞ്ഞ​തി​നാ​ൽ ഈ​റോ​ഡ് വി​ഒ​സി പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ ത​ക്കാ​ളി​യു​ടെ വി​ല കു​ത്ത​നെ ഉ​യ​ർ​ന്നു. ഒ​രു കി​ലോ ത​ക്കാ​ളി​യു​ടെ വി​ല 50 മു​ത​ൽ 60 രൂ​പ വ​രെ​യാ​യി വ​ർ​ധി​ച്ചു.

താ​ള​വാ​ടി, ഒ​ട്ട​ൻ​ച​ത്രം, ആ​ന്ധ്രാ​പ്ര​ദേ​ശ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​ണ് വി​ഒ​സി മാ​ർ​ക്ക​റ്റി​ലേ​ക്ക് ത​ക്കാ​ളി എ​ത്തു​ന്ന​ത്. എ​ന്നാ​ൽ മ​ഞ്ഞു​തു​ട​ങ്ങി​യ​തോ​ടെ ത​ക്കാ​ളി കൃ​ഷി​യെ ബാ​ധി​ക്കു​ക​യും ഉ​ത്പാ​ദ​നം കു​റ​യു​ക​യും ചെ​യ്ത​താ​ണ് വി​ല​വ​ർ​ധ​വി​ന് കാ​ര​ണ​മാ​യ​ത്.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സം മു​മ്പ് ഒ​രു കി​ലോ ത​ക്കാ​ളി 20 രൂ​പ​യ്ക്കാ​ണ് വി​റ്റി​രു​ന്ന​ത്. അ​ന്ന് പ്ര​തി​ദി​നം ഏ​ക​ദേ​ശം 8,000 പെ​ട്ടി ത​ക്കാ​ളി മാ​ർ​ക്ക​റ്റി​ൽ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കു​പ്പം മേ​ഖ​ല​യി​ൽ നി​ന്ന് മാ​ത്രം 2,000 പെ​ട്ടി ത​ക്കാ​ളി​യാ​ണ് എ​ത്തി​യ​ത്.

ചെ​റി​യ പെ​ട്ടി ത​ക്കാ​ളി​ക്ക് 600 മു​ത​ൽ 700 രൂ​പ വ​രെ​യും, വ​ലി​യ പെ​ട്ടി​ക്ക് 1,200 മു​ത​ൽ 1,500 രൂ​പ​യ്ക്കാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മാ​ർ​ക്ക​റ്റി​ൽ ക​ച്ച​വ​ടം ന​ട​ന്ന​ത്.

Tags : Tomato arrivals have decreased. Nattuvishesham DistrictNews

Recent News

Corehub Up