Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : seized from cosmetic centers

Ernakulam

കോ​സ്മെ​റ്റി​ക് സെ​ന്‍റ​റുക​ളി​ൽനിന്ന് അ​ന​ധി​കൃ​ത ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

കാ​ക്ക​നാ​ട്:​ ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വി​ഭാ​ഗം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ കോ​സ്മെ​റ്റി​ക് നി​യ​മ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

മൂ​വാ​റ്റു​പു​ഴ​യി​ൽ പി.​ഒ. ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ എ​റ​ണാ​കു​ളം അ​സി​സ്റ്റ​ന്‍റ് ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​ട്ടേ​റെ അ​ന​ധി​കൃ​ത ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ബ്രാ​ൻ​ഡ് നെ​യി​മോ വേ​ണ്ട​ത്ര ലൈ​സ​ൻ​സോ ഇ​ല്ലാ​ത്ത​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത കോ​സ്മെ​റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളി​ലേ​റെ​യും.

ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന സൗ​ന്ദ​ര്യ​വ​ർ​ധ​ക ക്രീ​മു​ക​ൾ വ​രെ ഉ​ണ്ടാ​യി​രു​ന്നു. 6,500 രൂ​പ വി​ല വ​രു​ന്ന ക്രീ​മു​ക​ളാ​ണ് പി​ടി​ച്ചെ​ടുത്ത​ത്.എ​റ​ണാ​കു​ളം അ​സി​സ്റ്റ​ന്‍റ് ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ ഡോ. ​അ​ജു ജോ​സ​ഫ് കു​ര്യ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​റ​ണാ​കു​ളം അ​സി. ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ ഓ​ഫീ​സി​ലെ ഡ്ര​ഗ്സ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ അ​ഞ്ജി​ത ഷാ​ജി, നി​ഷ വി​ൻ​സെ​ന്‍റ്, ആ​ർ​ദ്ര ജോ​സ്, അ​ക്ഷ​യ് മു​ര​ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കോ​സ്മെ​റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളും അ​നു​ബ​ന്ധ രേ​ഖ​ക​ളും മൂ​വാ​റ്റു​പു​ഴ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മാ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​താ​യി ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വി​ഭാ​ഗം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ഡോ. ​അ​ജു ജോ​സ​ഫ് കു​ര്യ​ൻ അ​റി​യി​ച്ചു.

Latest News

Corehub Up