തൊടുപുഴ: പുതുതായി നിര്‍മിച്ച കുടയത്തൂര്‍ സെന്റ് അഗസ്റ്റിന്‍സ് ദേവാലയത്തിന്റെ കൂദാശ 28ന് ഉച്ചകഴിഞ്ഞ് 2.15നു പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. തുടര്‍ന്നു വിശുദ്ധ കുര്‍ബാന, കല്‍ക്കുരിശ് വെഞ്ചരിപ്പ്, കൊടിമരം വെഞ്ചരിപ്പ് എന്നിവയും ബിഷപ്പിന്റെ കാര്‍മികത്വത്തില്‍ നടക്കും. വാസ്തുശില്പ സൗന്ദര്യം, പൗരാണികത വിളിച്ചോതുന്ന അള്‍ത്താര, മനോഹപരമായ ഓയില്‍ പെയിന്റിംഗ്, സ്റ്റെയിന്‍ഡ് ഗ്ലാസില്‍ ആവിഷ്കരിച്ച വിശുദ്ധരുടെ ഛായാചിത്രം എന്നിവ പുതിയ ദേവാലയത്തിന്റെ പ്രത്യേകതകളാണ്.
1922ലാണ് കുടയത്തൂര്‍ ഇടവക സ്ഥാപിതമായത്. 1927ല്‍ ഫാ. ജോസഫ് പഞ്ഞിക്കാരന്‍ പള്ളി നിര്‍മിക്കുന്നതിനുള്ള അനുവാദം മഹാറാണി സേതു ലക്ഷ്മിഭായിയില്നിന്നു വാങ്ങി പഴയ ദേവാലയത്തിന്റെ നിര്‍മാണത്തിനു തുടക്കം കുറിച്ചു.
1941ല്‍ പഴയ ദേവാലയ നിര്‍മാണം പൂര്‍ത്തിയായി. സ്ഥലപരിമിതി കണക്കിലെടുത്ത് പുതിയ ദേവാലയം നിര്‍മിക്കാന്‍ തീരുമാനിക്കുകയും 2022 ഒക്ടോബര്‍ 28ന് ശിലാസ്ഥാപനം മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കുകയും ചെയ്തു.
ആദ്യം എറണാകുളം അതിരൂപതയുടെ കീഴിലായിരുന്ന ഈ ഇടവക 1934ല്‍ ചങ്ങനാശേരി രൂപതയുടെ ഭാഗമായി. നിലവില്‍ പാലാ രൂപതയുടെ കീഴിലാണ് ദേവാലയം.
ഫാ. മാത്യു വെട്ടുകല്ലേല്‍, ഫാ.തോമസ് ബ്രാഹ്മണവേലില്‍ എന്നിവരുടെ കാലഘട്ടത്തിലാണ് പുതിയ ദേവാലയത്തിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചത്.
2022ല്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. കൈപ്പ, കാഞ്ഞാര്‍, കോളപ്ര, ആനക്കയം എന്നിവിടങ്ങളിലായി നാലു കുരിശുപള്ളികള്‍ ഇടവകയുടെ കീഴിലുണ്ട്.
ഫാ. ജേക്കബ് പൊട്ടക്കുളമാണ് ഇപ്പോഴത്തെ വികാരി. 530 കുടുംബങ്ങളാണ് ഇവിടെയുള്ളത്.