x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുട​യ​ത്തൂ​ര്‍ സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ദേ​വാ​ല​യ കൂ​ദാ​ശ 28ന്

വെബ് ഡെസ്ക്
Published: November 26, 2026 05:36 AM IST | Updated: November 26, 2026 05:36 AM IST

പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് 28ന് ​കൂ​ദാ​ശാക​ര്‍​മം നി​ര്‍​വ​ഹി​ക്കു​ന്ന കു​ട​യ​ത്തൂ​ര്‍ സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ദേ​വാ​ല​യം.

തൊ​ടു​പു​ഴ: പു​തു​താ​യി നി​ര്‍​മി​ച്ച കു​ട​യ​ത്തൂ​ര്‍ സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.15നു ​പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ര്‍​വ​ഹി​ക്കും. തു​ട​ര്‍​ന്നു വി​ശു​ദ്ധ ​കു​ര്‍​ബാ​ന, ക​ല്‍​ക്കു​രി​ശ് വെ​ഞ്ച​രി​പ്പ്, കൊ​ടി​മ​രം വെ​ഞ്ച​രി​പ്പ് എ​ന്നി​വ​യും ബി​ഷ​പ്പി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ക്കും. വാ​സ്തു​ശി​ല്‍​പ സൗ​ന്ദ​ര്യം, പൗ​രാ​ണി​ക​ത വി​ളി​ച്ചോ​തു​ന്ന അ​ള്‍​ത്താ​ര, മ​നോ​ഹ​പ​ര​മാ​യ ഓ​യി​ല്‍ പെ​യി​ന്‍റിം​ഗ്, സ്റ്റെ​യി​ന്‍​ഡ് ഗ്ലാ​സി​ല്‍ ആ​വി​ഷ്‌​ക​രി​ച്ച വി​ശു​ദ്ധ​രു​ടെ ഛായാ​ചി​ത്രം എ​ന്നി​വ പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

1922ലാ​ണ് കു​ട​യ​ത്തൂ​ര്‍ ഇ​ട​വ​ക സ്ഥാ​പി​ത​മാ​യ​ത്. 1927ല്‍ ​ഫാ.​ ജോ​സ​ഫ് പ​ഞ്ഞി​ക്കാ​ര​ന്‍ പ​ള്ളി നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള അ​നു​വാ​ദം മ​ഹാ​റാ​ണി സേ​തു ല​ക്ഷ്മി​ഭാ​യി​യി​ല്‍നി​ന്നു വാ​ങ്ങി പ​ഴ​യ ദേ​വാ​ല​യ​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ചു.
1941ല്‍ ​പ​ഴ​യ ദേ​വാ​ല​യ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. സ്ഥ​ല​പ​രി​മി​തി ക​ണ​ക്കി​ലെ​ടു​ത്ത് പു​തി​യ ദേ​വാ​ല​യം നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യും 2022 ഒ​ക്‌ടോ​ബ​ര്‍ 28ന് ​ശി​ലാ​സ്ഥാ​പ​നം മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ര്‍​വ​ഹി​ക്കു​ക​യും ചെ​യ്തു.
ആ​ദ്യം എ​റ​ണാ​കു​ളം അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലാ​യി​രു​ന്ന ഈ ​ഇ​ട​വ​ക 1934ല്‍ ​ച​ങ്ങ​നാ​ശേ​രി രൂ​പ​ത​യു​ടെ ഭാ​ഗ​മാ​യി. നി​ല​വി​ല്‍ പാ​ലാ​ രൂ​പ​ത​യു​ടെ കീ​ഴി​ലാ​ണ് ദേ​വാ​ല​യം.

ഫാ.​ മാ​ത്യു വെ​ട്ടു​ക​ല്ലേ​ല്‍, ഫാ.​തോ​മ​സ് ബ്രാ​ഹ്മ​ണ​വേ​ലി​ല്‍ എ​ന്നി​വ​രു​ടെ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്.
2022ല്‍ ​മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ചു. കൈ​പ്പ, കാ​ഞ്ഞാ​ര്‍, കോ​ള​പ്ര, ആ​ന​ക്ക​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നാ​ലു​ കു​രി​ശു​പ​ള്ളി​ക​ള്‍ ഇ​ട​വ​ക​യു​ടെ കീ​ഴി​ലു​ണ്ട്.

ഫാ.​ ജേ​ക്ക​ബ് പൊ​ട്ട​ക്കു​ള​മാ​ണ് ഇ​പ്പോ​ഴ​ത്തെ വി​കാ​രി. 530 കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

Tags : St. Augustines Church, Kudayathoor, Nattuvishesham DistrictNews

Recent News

Corehub Up