Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : wood company dumped a large quantity of waste in Mutholapuram.

Ernakulam

മു​ത്തോ​ല​പു​ര​ത്ത് പ്ലൈ​വു​ഡ് ക​മ്പ​നി​ വ​ൻതോതിൽ മാ​ലി​ന്യം നിക്ഷേപിച്ചു

ഇ​ല​ഞ്ഞി: നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി സ്വ​കാ​ര്യ പ്ലൈ​വു​ഡ് ക​മ്പ​നി ഇ​ല​ഞ്ഞി മു​ത്തോ​ല​പു​ര​ത്ത് വ​ൻ​തോ​തി​ൽ മാ​ലി​ന്യം ത​ള്ളി​യ​താ​യി പ​രാ​തി. പി​ഡ​ബ്ല്യു​ഡി റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള സ്വ​കാ​ര്യ പു​ര​യി​ട​ത്തി​ലാ​ണ് ട​ൺ ക​ണ​ക്കി​ന് വ്യ​വ​സാ​യ മാ​ലി​ന്യ​ങ്ങ​ൾ അ​ശാ​സ്ത്രീ​യ​മാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.
മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ൽ നി​ന്നും രാ​സ​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ രൂ​ക്ഷ​ഗ​ന്ധ​വും മ​റ്റ് ദു​ർ​ഗ​ന്ധ​വും വ​മി​ക്കു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്.
മ​ഴ പെ​യ്യു​ന്ന​തോ​ടെ മാ​ലി​ന്യ​ത്തി​ലെ രാ​സ​വ​സ്തു​ക്ക​ൾ മ​ണ്ണി​ലേ​ക്കും സ​മീ​പ​ത്തെ ജ​ല​സ്രോ​ത​സു​ക​ളി​ലേ​ക്കും ഒ​ഴു​കി​യി​റ​ങ്ങി കു​ടി​വെ​ള്ളം മ​ലി​ന​മാ​കു​മോ എ​ന്ന ആ​ശ​ങ്ക​യും നാ​ട്ടു​കാ​ർ​ക്കു​ണ്ട്.

മ​ണ്ണും വാ​യു​വും ജ​ല​വും മ​ലി​ന​മാ​ക്കു​ക​യും പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യാ​വു​ക​യും ചെ​യ്യു​ന്ന ത​ര​ത്തി​ൽ മാ​ലി​ന്യം പു​റം​ത​ള്ളി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൂ​ടാ​തെ, ഇ​ല​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഇ​ത്ത​രം റെ​ഡ് കാ​റ്റ​ഗ​റി വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് ഇ​നി അ​നു​മ​തി ന​ൽ​കാ​തി​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​മേ​യം പാ​സാ​ക്കു​മെ​ന്നും, ഇ​ത് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ജി​ല്ലാ ക​ള​ക്ട​ർ, വ്യ​വ​സാ​യ വ​കു​പ്പ്, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് എ​ന്നി​വ​ർ​ക്ക് കൈ​മാ​റു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. ഷി​ബു, വാ​ർ​ഡ് മെ​മ്പ​ർ ഡോ​ജി​ൻ ജോ​ൺ അ​ര​ഞ്ഞാ​ണി എ​ന്നി​വ​ർ പ​റ​ഞ്ഞു.

Latest News

Corehub Up