Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Accused who snatched a students phone

Idukki

പൊ​ലി​സ് ച​മ​ഞ്ഞ് വി​ദ്യാ​ര്‍​ഥി​യു​ടെ ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത പ്ര​തി പി​ടി​യി​ല്‍

തൊ​ടു​പു​ഴ: ഡാ​ന്‍​സാ​ഫ് ടീ​മി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ച​മ​ഞ്ഞ് എ​ല്‍​എ​ല്‍​ബി വി​ദ്യാ​ര്‍​ഥി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത പ്ര​തി പി​ടി​യി​ല്‍. അ​ഞ്ച​ല്‍ നെ​ടി​യ​റ ജി​ജോ ഭ​വ​നി​ല്‍ ജോ​ജോ വ​ര്‍​ഗീ​സാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ തൊ​ടു​പു​ഴ മ​ങ്ങാ​ട്ടു​ക​വ​ല ബ​സ് സ്റ്റാ​ന്‍​ഡി​ലെ ടീ ​ഷോ​പ്പി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് പ​റ​ഞ്ഞ് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വി​ദ്യാ​ഥി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഫോ​ണ്‍ ത​ട്ടി​പ്പ​റി​ച്ചു വാ​ങ്ങി സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.
ഫോ​ണ്‍ ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി തൊ​ടു​പു​ഴ പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഡി​വൈ​എ​സ്പി സ​ജി മാ​ര്‍​ക്കോ​സി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സി​ഐ കെ.​പി. മ​നേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Latest News

Corehub Up