ജോജോ വര്‍ഗീസ്
തൊടുപുഴ: ഡാന്‍സാഫ് ടീമിലെ പൊലീസ് ഉദ്യോഗസ്ഥന് ചമഞ്ഞ് എല്‍എല്‍ബി വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത പ്രതി പിടിയില്‍. അഞ്ചല്‍ നെടിയറ ജിജോ ഭവനില്‍ ജോജോ വര്‍ഗീസാണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിലെ ടീ ഷോപ്പിനു സമീപമായിരുന്നു സംഭവം.
പൊലിസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വിദ്യാഥിയുടെ കൈവശമുണ്ടായിരുന്ന ഫോണ്‍ തട്ടിപ്പറിച്ചു വാങ്ങി സ്ഥലത്തുനിന്നു രക്ഷപെടുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു.
ഫോണ്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥി തൊടുപുഴ പൊലിസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഡിവൈഎസ്പി സജി മാര്‍ക്കോസിന്റെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് സിഐ കെ.പി. മനേഷിന്റെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Tags : Accused who snatched a students phone arrested NattuVishesham DistrictNews