Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Career Connect: Practical Training to Ensure Employment

Idukki

ക​രി​യ​ര്‍ ക​ണ​ക്‌ട്: തൊ​ഴി​ല്‍ ഉ​റ​പ്പാ​ക്കാ​ന്‍ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം

അ​റ​ക്കു​ളം: മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് ഓ​ട്ടോ​ണമ​സ് കോ​ളജി​ലെ അ​വ​സാ​ന​വ​ര്‍​ഷ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര​ ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് തൊ​ഴി​ല്‍ മേ​ഖ​ല​യി​ലെ നൈ​പു​ണ്യ ശക്തീ​ക​ര​ണ​ത്തി​നാ​യി ദ്വി​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സ്റ്റു​ഡ​ന്‍റ്​സ് വെ​ല്‍​ഫെ​യ​റും മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ലെ ഡി​എ​സ്ഡ​ബ്ല്യു വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ്രോ​ഗ്രാ​മി​ല്‍ റെ​സ്യു​മെ പ്രി​പ്പ​റേ​ഷ​ന്‍, ഗ്രൂ​പ്പ് ച​ര്‍​ച്ച, മോ​ക്ക് ഇ​ന്‍റ​ര്‍​വ്യു, കോ​ണ്‍​ഫി​ഡ​ന്‍​സ് ബി​ല്‍​ഡിം​ഗ് എ​ന്നി​വ​യു​ടെ പ​രി​ശീ​ല​ന​മാ​ണ് ന​ട​ന്ന​ത്.

ഹൊ​റൈ​സ​ണ്‍ സ്ഥാ​പ​ക​നും സി​ഇ​ഒയു​മാ​യ ഡോ. ​അ​ല​ക്സ് മാ​ത്യു, രാ​ജ​ഗി​രി സ്‌​കൂ​ള്‍ ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് ആ​ൻഡ് ടെ​ക്‌​നോ​ള​ജി​യി​ലെ ഡീ​നും പ​രി​ശീ​ല​ക​നു​മാ​യ നി​തീ​ഷ് കു​ര്യ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​സ​ഫ് ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​എ​സ്ഡ​ബ്ല്യു കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡീ​നാ പോ​ള്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up