ദ്വിദിന കരിയര്‍ നൈപുണ്യ പരിശീലന പരിപാടി
അറക്കുളം: മൂലമറ്റം സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളജിലെ അവസാനവര്‍ഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ മേഖലയിലെ നൈപുണ്യ ശക്തീകരണത്തിനായി ദ്വിദിന ശില്പശാല സംഘടിപ്പിച്ചു.
എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് സ്റ്റുഡന്റ്സ് വെല്‍ഫെയറും മൂലമറ്റം സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളജിലെ ഡിഎസ്ഡബ്ല്യു വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച പ്രോഗ്രാമില്‍ റെസ്യുമെ പ്രിപ്പറേഷന്‍, ഗ്രൂപ്പ് ചര്‍ച്ച, മോക്ക് ഇന്റര്‍വ്യു, കോണ്‍ഫിഡന്‍സ് ബില്‍ഡിംഗ് എന്നിവയുടെ പരിശീലനമാണ് നടന്നത്.
ഹൊറൈസണ്‍ സ്ഥാപകനും സിഇഒയുമായ ഡോ. അലക്സ് മാത്യു, രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ ഡീനും പരിശീലകനുമായ നിതീഷ് കുര്യന് എന്നിവര്‍ നേതൃത്വം നല്കി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഡിഎസ്ഡബ്ല്യു കോ-ഓര്‍ഡിനേറ്റര്‍ ഡീനാ പോള്‍ പ്രസംഗിച്ചു.
Tags : Practical Training to Ensure Employment Career Connect NattuVishesham DistrictNews