Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Chakkakomban'

Idukki

അ​ട​ങ്ങാ​തെ... മ​യ​ങ്ങാ​തെ...​ മെ​രു​ങ്ങാ​തെ... ച​ക്ക​ക്കൊ​മ്പ​ന്‍; മ​യ​ക്കു​വെ​ടി​യേ​റ്റി​ട്ടും ഡാം ​നീ​ന്തി​ക്ക​ട​ന്നു

തൊ​ടു​പു​ഴ: ച​ക്ക​ക്കൊ​മ്പ​ന്‍ മൂ​ന്നാം​ദി​ന​ത്തി​ലും അ​ട​ങ്ങാ​നോ മ​യ​ങ്ങാ​നോ മെ​രു​ങ്ങാ​നോ ത​യാ​റാ​കാ​തെ ദൗ​ത്യ​സം​ഘ​ത്തെ വ​ട്ടം​ക​റ​ക്കി. ദൗ​ത്യ​ത്തി​ന്‍റെ മൂ​ന്നാം​ദി​ന​മാ​യ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ചി​ന്ന​ക്ക​നാ​ല്‍ 301 കോ​ള​നി അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പ​മാ​ണ് ച​ക്ക​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി​ വ​ച്ച​ത്. ഇ​തു ല​ക്ഷ്യം​ക​ണ്ടി​ല്ല. ഇ​തോ​ടെ അ​ടു​ത്ത​ വെ​ടി​യു​തി​ര്‍​ത്തു. ആ​ദ്യ​ദി​ന​ത്തി​ലും ഇ​തി​നു സ​മീ​പ​മാ​യി​രു​ന്നു മ​യ​ക്കു​വെ​ടി​ വ​ച്ച​ത്.

മ​യ​ക്കു​വെ​ടി​യേ​റ്റി​ട്ടും തെ​ല്ലും കൂ​സ​ലി​ല്ലാ​തെ നി​ന്ന​തോ​ടെ ബൂ​സ്റ്റ​ര്‍ ഡോ​സ് അ​ര​മ​ണി​ക്കൂ​റി​നു ശേ​ഷം ന​ല്‍​കി. എ​ന്നി​ട്ടും ശൗ​ര്യം വി​ടാ​തെ ആ​ന ആ​ന​യി​റ​ങ്ക​ല്‍ ഡാ​മി​നു സ​മീ​പ​ത്തെ തു​രു​ത്ത് ല​ക്ഷ്യ​മാ​ക്കി നീ​ങ്ങി. ഇ​വി​ടെ​നി​ന്നു പു​ഴ​യി​ല്‍ ഇ​റ​ങ്ങാ​തെ ആ​ന​യെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു നീ​ക്കു​ന്ന​തി​നാ​യി ദൗ​ത്യ​സം​ഘം ബോ​ട്ടി​ലെ​ത്തി പ​ട​ക്കം പൊ​ട്ടി​ച്ചും മ​റ്റും ശ്ര​മം ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്നു. വ​ന​ത്തി​നു​ മു​ക​ളി​ല്‍ ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ന​ട​ത്തി ആ​ന​യു​ടെ ഓ​രോ ച​ല​ന​വും കൃ​ത്യ​മാ​യി വീ​ക്ഷി​ച്ചു​കൊ​ണ്ടി​രു​ന്നു.

എ​ന്നാ​ല്‍ എ​ല്ലാ നീ​ക്ക​ങ്ങ​ളെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി ച​ക്ക​ക്കൊ​മ്പ​ന്‍ ആ​ന​യി​റ​ങ്ക​ല്‍ ഡാം ​നീ​ന്തി​ക്ക​ട​ന്ന് ക​ര​യ്ക്കു സ​മീ​പം ജ​ലാ​ശ​യ​ത്തി​ല്‍ കുറച്ചു സ​മ​യം നി​ല​യു​റ​പ്പി​ച്ചു. ബോ​ട്ടി​ലെ​ത്തി​യ ദൗ​ത്യ​സം​ഘം ജ​ലാ​ശ​യ​ത്തി​ല്‍​നി​ന്ന് ആ​ന​യെ ക​ര​യ്ക്കു​ ക​യ​റ്റു​ന്ന​തി​നാ​യി കി​ണ​ഞ്ഞു​ ശ്ര​മി​ച്ചു. ഒ​ടു​വി​ല്‍ തീ​ര​ത്തോ​ടു ചേ​ര്‍​ന്നു​ള്ള നി​ര​പ്പാ​യ സ്ഥ​ല​ത്ത് ക​യ​റി ച​ക്ക​ക്കൊ​മ്പ​ന്‍ അ​ന​ങ്ങാ​തെ​നി​ന്നു. ഈ ​സ​മ​യം കു​ങ്കി​യാ​ന​ക​ളെ എ​ത്തി​ച്ച് ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ കി​ണ​ഞ്ഞു​ശ്ര​മി​ച്ചെ​ങ്കി​ലും ആ​ന കാ​ടി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി​യ​തോ​ടെ കു​ങ്കി​യാ​ന​ക​ളെ സ്ഥ​ല​ത്തു​നി​ന്ന് ദൂ​രേ​യ്ക്കു​മാ​റ്റേ​ണ്ടി​വ​ന്നു.

ദൗ​ത്യ​സം​ഘ​ത്തെ​യും മെ​രു​ക്കാ​ന്‍ കൊ​ണ്ടു​വ​ന്ന കു​ങ്കി​യാ​ന​ക​ളെയും ഒ​രു​പോ​ലെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തു​ക​യാ​യി​രു​ന്നു ച​ക്ക​ക്കൊ​മ്പ​ന്‍. ഈ ​സ​മ​യം ആ​ന മ​യ​ക്ക​ത്തി​ലാ​യെ​ന്ന സം​ശ​യ​ത്തെ​തു​ട​ര്‍​ന്നു ദൗ​ത്യ​സേ​ന ആ​ന​യു​ടെ സ​മീ​പ​ ത്ത് എ​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ന​വീ​ണ്ടും കാ​ട്ടി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ര​ണ്ടു​ഡോ​സ് മ​യ​ക്കു​വെ​ടി ന​ല്‍​കി​യി​ട്ടും പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ മ​യ​ക്കം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു തി​രി​ച്ച​റി​ഞ്ഞു. രാ​ത്രി വൈ​കി​യാ​ണെ​ങ്കി​ലും ആ​ന​ മ​യ​ങ്ങി​യാ​ല്‍ ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​രു​ന്നു ശ്ര​മം. ഇ​തി​നാ​യി കൂ​ടു​ത​ല്‍ ദൗ​ത്യ​സേ​നാ​ഗ​ങ്ങ​ളെയും വെ​ളി​ച്ച​മ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളും ബോ​ട്ടി​ല്‍ ഇ​വി​ടെ​യെ​ത്തി​ച്ചു. എ​ന്നാ​ല്‍, നേ​രം ഇ​രു​ട്ടു​ക​യും പ്ര​ദേ​ശ​ത്ത് മൂ​ട​ല്‍​മ​ഞ്ഞ് വ്യാ​പി​ക്കു​ക​യും ചെ​യ്ത​തോ​ടെ സു​ര​ക്ഷ മു​ന്‍ നി​ര്‍​ത്തി മൂ​ന്നം​ദി​വ​സ​വും ദൗ​ത്യം നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് ദൗ​ത്യം നി​ര്‍​ത്തി​വ​യ്ക്കാ​നാ​ണ് തീ​രു​മാ​നം.

ത​ന്ത്രം മെ​ന​ഞ്ഞു; അ​തു​ക്കും മേ​ലേ ച​ക്ക​ക്കൊ​മ്പ​ന്‍

തൊ​ടു​പു​ഴ: ‘മി​ഷ​ന്‍ ച​ക്ക​ക്കൊ​മ്പ​ന്‍’ മൂ​ന്നാം​ദി​ന​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ ദൗ​ത്യം വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന ഒ​രേ​യൊ​രു ചി​ന്ത​യാ​യി​രു​ന്നു ദൗ​ത്യ​സം​ഘ​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. അ​തി​നാ​യി സ​ര്‍​വ​സ​ന്നാ​ഹ​ങ്ങ​ളു​മൊ​രു​ക്കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 140 അം​ഗ ദൗ​ത്യ​സം​ഘം അ​ര​യും ത​ല​യും മു​റു​ക്കി ക​ള​ത്തി​ലി​റ​ങ്ങി.

എ​ന്നാ​ല്‍ ദൗ​ത്യ​സം​ഘ​ത്തി​ന്‍റെ എ​ല്ലാ ക​ണ​ക്കു​ക്കൂ​ട്ട​ലു​ക​ളും തെ​റ്റി​ച്ച് ച​ക്ക​ക്കൊ​മ്പ​ന്‍റെ കു​ശാ​ഗ്ര​ബു​ദ്ധി​യു​ടെ മു​ന്നി​ല്‍ ദൗ​ത്യ​സം​ഘ​ത്തി​ന്‍റെ ഓ​രോ നീ​ക്ക​വും ത​ക​രു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ആ​രം​ഭി​ച്ച ദൗ​ത്യം നേ​രം ഇ​രു​ട്ടി​യി​ട്ടും വി​ജ​യ​ത്തി​ലെ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. ചി​ന്ന​ക്ക​നാ​ല്‍, 301 കോ​ള​നി​യ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ദൗ​ത്യ​സം​ഘം വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​ത്.

ആ​ന എ​വി​ടേ​ക്ക് നീ​ങ്ങി​യാ​ലും നി​രീ​ക്ഷി​ക്കു​ന്ന​തി​നും മ​യ​ക്കു​വെ​ടി​ വ​യ്ക്കു​ന്ന​തി​നും സു​ര​ക്ഷി​തസ്ഥാ​ന​ത്ത് എ​ത്തി​ക്കു​ന്ന​തി​നു​മാ​യി​രു​ന്നു ശ്ര​മം. ബേ​സ് ക്യാ​മ്പാ​യ ചി​ന്ന​ക്ക​നാ​ല്‍ ഫാ​ത്തി​മ​മാ​താ ഹൈ​സ്‌​കൂ​ളി​ലാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം. ഹൈ​റേ​ഞ്ച് സ​ര്‍​ക്കി​ള്‍ ച​ീഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്ന് ഡി​എ​ഫ്ഒ മാ​ര​ട​ക്കം150 പേ​രാ​ണ് ദൗ​ത്യ​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന​ത്.

ഇ​തി​നു പു​റ​മേ പൊ​ലി​സ്, മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, റ​വ​ന്യു ആ​രോ​ഗ്യ വി​ഭാ​ഗ​ങ്ങ​ളും ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി. കു​ങ്കി​യാ​ന​ക​ളാ​യ വി​ക്രം, ഭ​ര​ത് എ​ന്നി​വ​യെ​യും വ​യ​നാ​ട്ടി​ല്‍​നി​ന്ന് എ​ത്തി​ച്ചി​രു​ന്നു. ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​ന്ന​ക്ക​നാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ആ​റു വാ​ര്‍​ഡു​ക​ളി​ലും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കു​ക​യും സ്‌​ക​ളു​ക​ള്‍​ക്ക് അ​വ​ധി ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. ച​ക്ക​ക്കൊ​മ്പ​ന്‍ ദൗ​ത്യം ഫ​ലം കാ​ണാ​തെ പോ​യ​തോ​ടെ ഭീ​ഷ​ണി​യു​ടെ മു​ള്‍​മു​ന​യി​ലാ​യി​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ വീ​ണ്ടും ആ​ശ​ങ്ക​യു​ടെ ക​രി​നി​ഴ​ല്‍ പ​ട​ര്‍​ന്നി​രി​ക്കു​ക​യാ​ണ്.

ച​ക്ക​ക്കൊ​മ്പ​ന്‍ ദൗ​ത്യം: നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ചു

ഇ​ടു​ക്കി: ച​ക്ക​ക്കൊ​മ്പ​നെ പി​ടി​കൂ​ടി റേ​ഡി​യോ കോ​ള​ര്‍ ഘ​ടി​പ്പി​ക്കു​ന്ന ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​ന്ന​ക്ക​നാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്‌​ട​ര്‍ പി​ന്‍​വ​ലി​ച്ചു.

ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ല്‍ നി​ര​ന്ത​ര​മെ​ത്തി ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന ച​ക്ക​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി റേ​ഡി​യോ കോ​ള​ര്‍ ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ന​വം​ബ​ര്‍ 25 മു​ത​ലാ​ണ് വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു​വ​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചി​ന്ന​ക്ക​നാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ആ​റ് വാ​ര്‍​ഡു​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ന്ന​ലെ​യും ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​ത്.

Latest News

Corehub Up