Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Pala Diocese

Idukki

പാ​ലാ രൂ​പ​ത കൈ​ത്താ​ങ്ങ് പ്രി​വി​ലേ​ജ് കാ​ര്‍​ഡ് ര​ണ്ടാംഘ​ട്ടം ആ​രം​ഭി​ച്ചു

പാ​ലാ: പാ​ലാ രൂ​പ​ത​യും ഡി​സി​എം​എ​സ് പാ​ലാ​യും ചേ​ര്‍​ന്ന് രൂ​പ​ത​യി​ലെ ദ​ളി​ത് ക​ത്തോ​ലി​ക്ക​ര്‍​ക്കാ​യി ആ​വി​ഷ്‌​ക​രി​ച്ച കൈ​ത്താ​ങ്ങ് പ്രി​വി​ലേ​ജ് പാ​ക്കേ​ജി​ന്‍റെ ര​ണ്ടാം ഘ​ട്ടം ആ​രം​ഭി​ച്ചു. ബി​ഷ​പ്സ് ഹൗ​സി​ല്‍ ഇ​ന്ന​ലെ

ന​ട​ന്ന ച​ട​ങ്ങി​ല്‍ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
കേ​ര​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ സ​മു​ദാ​യ ശ​ക്തീ​ക​ര​ണ വ​ര്‍​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് രൂ​പ​ത​യു​ടെ കാ​രു​ണ്യ​ശ​ക്തീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​ക്‌​ടോ​ബ​ര്‍ 16ന് ​രാ​മ​പു​ര​ത്ത് വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ തി​രു​നാ​ള്‍ ദി​ന​ത്തി​ല്‍ ബി​ഷ​പ് ആ​ഹ്വാ​നം ചെ​യ്ത ക​ര്‍​മ​പ​ദ്ധ​തി​യാ​ണ് കൈ​ത്താ​ങ്ങ്. മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്.

ര​ണ്ടാം ഘ​ട്ട​മാ​യി മു​ട്ടു​ചി​റ ഹോ​ളി ഗോ​സ്റ്റ് മി​ഷ​ന്‍ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. രൂ​പ​ത​യി​ലെ ദ​ളി​ത് ക​ത്തോ​ലി​ക്ക സ​മു​ദാ​യാം​ഗ​ങ്ങ​ള്‍​ക്ക് പ​ദ്ധ​തി​യി​ലൂ​ടെ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​ത്യേ​ക ചി​കി​ത്സാ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭ്യ​മാ​കും. രൂ​പ​ത​യി​ലെ മു​ഴു​വ​ന്‍ ദ​ളി​ത് കു​ടും​ബ​ങ്ങ​ള്‍​ക്കും പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക​ത്ത​ക്ക വി​ധ​ത്തി​ലു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് മൂ​ന്നാം ഘ​ട്ട​ത്തി​ലൂ​ടെ ന​ട​ന്നു​വ​രു​ന്ന​ത്.

മു​ട്ടു​ചി​റ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് മേ​ഴ്സി സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫൊ​റോ​ന​യ്ക്ക് കീ​ഴി​ലു​ള്ള ജ​യ്ഗി​രി, കാ​ഞ്ഞി​ര​ത്താ​നം, മു​ട്ടു​ചി​റ, മ​ല​പ്പു​റം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​രും മ​റ്റു ഭാ​ര​വാ​ഹി​ക​ളും ചേ​ര്‍​ന്ന് കൈ​ത്താ​ങ്ങ് പ്രി​വി​ലേ​ജ് കാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി.
ദ​ളി​ത് ക്രൈ​സ്ത​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി ആ​വി​ഷ്‌​ക​രി​ച്ച ഈ ​പ​ദ്ധ​തി രൂ​പ​ത​യി​ലെ മ​റ്റ് ആ​ശു​പ​ത്രി​ക​ളും എ​ത്ര​യും വേ​ഗം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും രൂ​പ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഡി​സി​എം​എ​സ് അം​ഗ​ങ്ങ​ള്‍​ക്ക് ഇ​തു കൂ​ടു​ത​ല്‍ പ്ര​യോ​ജ​ന​ക​ര​മാ​ക​ണ​മെ​ന്നും ഭാ​വി​യി​ല്‍ കൂ​ടു​ത​ല്‍ ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്ക​ണ​മെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.\

രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍, രൂ​പ​ത ഡി​സി​എം​എ​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ. ​ജോ​സ​ഫ് മു​ക​ളെ​പ്പ​റ​മ്പി​ല്‍, ഡി​സി​എം​എ​സ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​കൊ​ല്ലി​ത്താ​ന​ത്ത്, ഹോ​ളി ഗോ​സ്റ്റ് മി​ഷ​ന്‍ ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ഏ​ബ്ര​ഹാം പാ​ല​യ്ക്ക​ത്ത​ട​ത്തി​ല്‍, ആ​ശു​പ​ത്രി പി​ആ​ര്‍​ഒ ജോ​ഷി ആ​ദ​പ്പ​ള്ളി​ല്‍, ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട് സി​സ്റ്റ​ര്‍ ആ​ന്‍​സി, സി​സ്റ്റ​ര്‍ ലി​ന്‍​സ മ​രി​യ, എ​സ്എം​വൈ​എം സം​സ്ഥാ​ന ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​മാ​ണി കൊ​ഴു​പ്പ​ന്‍​കു​റ്റി, പാ​ലാ രൂ​പ​ത ദീ​പി​ക ഫ്ര​ണ്ട്‌​സ് ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ഫാ. ​ജോ​ര്‍​ജ് നെ​ല്ലി​ക്കു​ന്നു​ചെ​രി​വു​പു​ര​യി​ടം, ഡി​സി​എം​എ​സ് രൂ​പ​ത സെ​ക്ര​ട്ട​റി ബി​ന്ദു ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up