Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Four tapping workers fled to safety.

Kannur

ആ​ന വ​ന്നു, പോ​യി വ​നം​വ​കു​പ്പ​റി​ഞ്ഞി​ല്ല !

കേ​ള​കം: കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഭീ​തി വി​ത​ച്ച് കാ​ട്ടാ​ന ഇ​റ​ങ്ങി. വ​ള​യം​ചാ​ൽ, ന​രി​ക്ക​ട​വ്, പൂ​ക്കു​ണ്ട് ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ കാ​ട്ടാ​ന എ​ത്തി​യ​ത്. പു​ല​ർ​ച്ചെ നാ​ലി​ന് ജ​ന​വാ​സ​മേ​ഖ​ല​യി​ൽ എ​ത്തി​യ ആ​ന 7.30 ഓ​ടെ​യാ​ണു മ​തി​ൽ ക​ട​ന്ന് തി​രി​കെ വ​ന​ത്തി​ലേ​ക്കു പോ​യ​ത്.

വ​ള​യം​ചാ​ൽ വ​ന്യ​ജീ​വി സ​ങ്കേ​തം ഓ​ഫീ​സി​നു മു​ന്നി​ലെ പാ​ല​ത്തി​ലൂ​ടെ ക​യ​റി​യാ​ണു കാ​ട്ടാ​ന കേ​ള​കം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ പ്ര​വേ​ശി​ച്ച​ത്. വ​ന്യ​ജീ​വി സ​ങ്കേ​തം ഓ​ഫീ​സി​ന് മു​ന്നി​ലൂ​ടെ ആ​ന ക​ട​ന്നു​പോ​യി​ട്ടു​പോ​ലും വ​നം​വ​കു​പ്പ് ഇ​ക്കാ​ര്യം അ​റി​ഞ്ഞി​ല്ല. ഏ​റെ നേ​രം ക​ഴി​ഞ്ഞാ​ണ് ആ​ന കേ​ള​ക​ത്തെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഉ​ണ്ടെ​ന്ന വി​വ​രം വ​നം​വ​കു​പ്പി​ന് ല​ഭി​ക്കു​ന്ന​ത്. രാ​ത്രി ആ​റ​ളം ഫാം ​മേ​ഖ​ല​യി​ൽ ഈ ​ആ​ന​യെ ക​ണ്ടി​രു​ന്നു. എ​ന്നി​ട്ടും ആ​ന​യു​ടെ സ​ഞ്ചാ​ര​പ​ഥം കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ൻ വ​നം​വ​കു​പ്പി​ന് സാ​ധി​ച്ചി​ല്ല.

വീ​ടു​ക​ളു​ള്ള പ്ര​ദേ​ശ​ത്തു​കൂ​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ട്ടാ​ന സ​ഞ്ച​രി​ച്ച​ത് പ്ര​ദേ​ശ​വാ​സി​ക​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി. പു​ല​ർ​ച്ചെ ആ​ന വ​രു​ന്ന​തു​ക​ണ്ട് റ​ബ​ർ ടാ​പ്പിം​ഗ് ന​ട​ത്തി​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന കാ​ർ​ഷി​ക വി​ള​ക​ളും ന​ശി​പ്പി​ച്ചു.പു​ല​ർ​ച്ചെ ത​ന്നെ ആ​ന ജ​ന​വാ​സ​മേ​ഖ​ല​യി​ൽ എ​ത്തി​യി​ട്ടും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് യാ​തൊ​രു​വി​ധ ജാ​ഗ്ര​താ നി​ർ​ദേ​ശ​വും ന​ൽ​കാ​ൻ വ​നം​വ​കു​പ്പ് ത​യാ​റാ​യി​ല്ലെ​ന്ന് ശ​ക്ത​മാ​യ ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. വ​ന്യ​ജീ​വി സ​ങ്കേ​തം ഓ​ഫീ​സി​നു മു​ന്നി​ലൂ​ടെ ആ​ന പോ​യി​ട്ടു​പോ​ലും അ​റി​യാ​തെ പോ​യ​ത് വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വ​ലി​യ വീ​ഴ്ച​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

പു​ല​ർ​ച്ചെ നി​ര​വ​ധി ക​ർ​ഷ​ക​ർ റ​ബ​ർ ടാ​പ്പിം​ഗി​നാ​യി എ​ത്തു​ന്ന മേ​ഖ​ല​യാ​ണ് വ​ള​യം​ചാ​ൽ. കാ​ട്ടാ​ന​യു​ടെ സാ​ന്നി​ധ്യം അ​റി​ഞ്ഞി​ട്ടും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കാ​ത്ത​ത് വ​ലി​യ അ​പ​ക​ട​ത്തി​ന് വ​ഴി​യൊ​രു​ക്കു​മാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

മു​ന്പും നി​ര​വ​ധി ത​വ​ണ കാ​ട്ടാ​ന ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ​പ്പോ​ൾ ആ​ന​മ​തി​ലി​നോ​ടു ചേ​ർ​ന്ന് തൂ​ക്കു​വേ​ലി സ്ഥാ​പി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ നാ​ളി​തു​വ​രെ ഉ​റ​പ്പ് ന​ട​പ്പാ​ക്കി​യി​ല്ല. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യ്ക്കെ​തി​രെ വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ചു.വ​ള​യം​ചാ​ൽ മേ​ഖ​ല​യി​ലേ​ക്ക് കാ​ട്ടാ​ന​ക​ൾ ക​ട​ന്നു​വ​രു​ന്ന​ത് ത​ട​യാ​ൻ അ​ടി​യ​ന്ത​ര​മാ​യി ആ​ന​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up