Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : man's death at Kannur Govt. Medical College

Kannur

ക​ണ്ണൂ​ർ ഗ​വ. മെ​ഡി. കോ​ള​ജി​ൽ യു​വാ​വ് മ​രി​ച്ച​ത് ചി​കി​ത്സാ​പ്പി​ഴ​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് പ​രാ​തി

ക​ണ്ണൂ​ർ: പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ യു​വാ​വ് മ​രി​ക്കാ​നി​ട​യാ​യ​ത് ചി​കി​ത്സാ​പ്പി​ഴ​വെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. കി​ഴു​ന്ന​പ്പാ​റ മു​ച്ചി​ലോ​ട്ട് കാ​വി​നു സ​മീ​പം കൊ​ടു​വ​ള്ളി ഹൗ​സി​ൽ കെ. ​ശി​വ​ദാ​സ​ന്‍റെ മ​ക​ൻ കെ. ​ഷി​ജി​ൽ (31) ആ​ണ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച​ത്.

ന​വം​ബ​ർ ആ​റി​ന് ക​ണ്ണി​ലെ ഞ​ര​മ്പി​ൽ നീ​ർ​ക്കെ​ട്ടി​നു​ള്ള ചി​കി​ത്സ​യ്ക്കാ​യാ​ണ് ഷി​ജി​ലി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ചി​കി​ത്സ​യി​ലു​ണ്ടാ​യ അ​നാ​വ​ശ്യ​മാ​യ കാ​ല​താ​മ​സ​മാ​ണ് ഷി​ജി​ലി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​ക്കി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ക​ടു​ത്ത പ​നി​യും ചു​മ​യും തു​ട​ർ​ന്ന് ക​ഫ​ത്തി​ൽ ചോ​ര ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​ട്ടു​പോ​ലും യ​ഥാ​സ​മ​യം ന്യൂ​റോ സ​ർ​ജ​നെ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. രോ​ഗാ​വ​സ്ഥ വ​ഷ​ളാ​കു​മ്പോ​ഴും ആ​വ​ശ്യ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നോ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റാ​നോ പോ​ലും ചു​മ​ത​ല​യു​ള്ള​വ​ർ ത​യാ​റാ​യി​ല്ലെ​ന്ന് സ​ഹോ​ദ​ര​ൻ ഷി​ഗി​ൻ പ​റ​ഞ്ഞു.

മ​രി​ക്കു​ന്ന​തി​ന് ത​ലേ​ദി​വ​സം ഷി​ജി​ലി​ന് ബോ​ധം പൂ​ർ​ണ​മാ​യും ന​ഷ്ട​മാ​യ​തി​നു​ശേ​ഷം രാ​ത്രി മാ​ത്ര​മാ​ണ് ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി​യ​ത്. പു​ല​ർ​ച്ചെ 3.30 ന് ​ഹൃ​ദ​യ​സ്തം​ഭ​ന​ത്തെ തു​ട​ർ​ന്ന് മ​ര​ണം സം​ഭ​വി​ച്ചു​വെ​ന്ന് പി​ന്നീ​ട് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഷി​ഗി​ൻ പ​റ​ഞ്ഞു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ, പ്ര​തി​പ​ക്ഷ​നേ​താ​വ് എ​ന്നി​വ​ർ​ക്കും ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up