Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : St. Josephs Hospital achiev

Kannur

കാ​ൽ​മു​ട്ട് ശ​സ്ത്ര​ക്രി​യാ രം​ഗ​ത്ത് അ​ത്യ​പൂ​ർ​വ നേ​ട്ട​വു​മാ​യി സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി

ക​രു​വ​ഞ്ചാ​ൽ: കാ​ൽ​മു​ട്ട് ശ​സ്ത്ര​ക്രി​യ​യി​ൽ അ​ത്യ​പൂ​ർ​വ നേ​ട്ട​വു​മാ​യി ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി. രോ​ഗി​യു​ടെ ഇ​രു​കാ​ൽ​മു​ട്ടു​ക​ളും ഒ​രേ സ​മ​യം മാ​റ്റിവ​യ്ക്കു​ന്ന ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​തി​ലൂ​ടെ മു​ട്ടു​മാ​റ്റി​വ​യ്ക്ക​ൽ ചി​കി​ത്സ​യി​ലെ അ​ത്യ​പൂ​ർ​വ നേ​ട്ട​മാ​ണ് ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി കൈ​വ​രി​ച്ച​ത്.

പാ​ലാ​വ​യ​ൽ സ്വ​ദേ​ശി​നി​യാ​യ എ​ഴു​പ​തി​കാ​രി​യാ​യ വ​ത്സ​മ്മ വ​ഴു​ത​ന​പ്പ​ള്ളി​ലാ​ണ് മു​ട്ടു​മാ​റ്റി വ​യ്ക്ക​ലി​നാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ആ​രോ​ഗ്യ​രം​ഗ​ത്തെ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​മാ​യാ​ണ് ഈ ​ശ​സ്ത്ര​ക്രി​യ​യെ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഡോ. ​സ​ന്ദീ​പ്, ഡോ. ​രാ​ഹു​ൽ, ഡോ. ​അ​ർ​ജു​ൻ, ഡോ. ​സെ​ർ​നം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​മാ​ണ് ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്. മ​ല​യോ​ര മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ​പ​രി​ച​ര​ണ രം​ഗ​ത്തി​ന് അ​ഭി​മാ​ന​മാ​യി മാ​റി​യ ഈ ​നേ​ട്ടം ആ​ശു​പ​ത്രി​യു​ടെ ചി​കി​ത്സാ മി​ക​വി​നും വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നും തെ​ളി​വാ​യി.

Latest News

Corehub Up