കരുവഞ്ചാൽ സെന്റ് ജോസഫ്സ് ആശുപത്രിയിൽ വച്ച് ഇരുമുട്ടുകളും മാറ്റിവച്ച ശസ്ത്രക്രിയയ്ക്ക് വിധേയമായ വത്സമ്മ വഴുതനപ്പള്ളിൽ ഡോക്ടർമാർക്കൊപ്പം.
കരുവഞ്ചാൽ: കാൽമുട്ട് ശസ്ത്രക്രിയയിൽ അത്യപൂർവ നേട്ടവുമായി കരുവഞ്ചാൽ സെന്റ് ജോസഫ്സ് ആശുപത്രി. രോഗിയുടെ ഇരുകാൽമുട്ടുകളും ഒരേ സമയം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിലൂടെ മുട്ടുമാറ്റിവയ്ക്കൽ ചികിത്സയിലെ അത്യപൂർവ നേട്ടമാണ് കരുവഞ്ചാൽ സെന്റ് ജോസഫ്സ് ആശുപത്രി കൈവരിച്ചത്.
പാലാവയൽ സ്വദേശിനിയായ എഴുപതികാരിയായ വത്സമ്മ വഴുതനപ്പള്ളിലാണ് മുട്ടുമാറ്റി വയ്ക്കലിനായി ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യരംഗത്തെ ശ്രദ്ധേയമായ നേട്ടമായാണ് ഈ ശസ്ത്രക്രിയയെ വിലയിരുത്തപ്പെടുന്നത്. ഡോ. സന്ദീപ്, ഡോ. രാഹുൽ, ഡോ. അർജുൻ, ഡോ. സെർനം എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. മലയോര മേഖലയിലെ ആരോഗ്യപരിചരണ രംഗത്തിന് അഭിമാനമായി മാറിയ ഈ നേട്ടം ആശുപത്രിയുടെ ചികിത്സാ മികവിനും വിദഗ്ധ സംഘത്തിന്റെ കൂട്ടായ പ്രവർത്തനത്തിനും തെളിവായി.
Tags : St. Josephs Hospita NattuVishesham DistricteNews