Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : wild elephant

Kannur

കി​ളി​യ​ന്ത​റ​യി​ൽ വീ​ണ്ടും കാ​ട്ടാ​ന; വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു

ഇ​രി​ട്ടി: പാ​യം പ​ഞ്ചാ​യ​ത്തി​ലെ കി​ളി​യ​ന്ത​റ അ​ഞ്ചേ​ക്ക​ർ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യു​ടെ വി​ള​യാ​ട്ടം തു​ട​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​റ​ങ്ങി​യ കാ​ട്ടാ​ന വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. പൈ​മ​റ്റ​ത്തി​ൽ സാ​ജു, വി​ൽ​സ​ൺ ചാ​രു​വി​ള, ജോ​യ് മാ​ളി​യേ​ക്ക​ൽ, മോ​നി​ച്ച​ൻ മ​ഞ്ഞ​ളി​ൽ, ഡേ​വി​ഡ് പാ​റ​മ്മ​ൽ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് നാ​ശം​വി​ത​ച്ച​ത്.

വാ​ഴ, തെ​ങ്ങ്, ക​വു​ങ്ങ് തു​ട​ങ്ങി​യ കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു. ക​ർ​ണാ​ട​ക വ​ന​ത്തി​ൽ​നി​ന്ന് ബാ​രാ​പോ​ൾ പു​ഴ ക​ട​ന്നെ​ത്തി​യ കാ​ട്ടാ​ന​യാ​ണ് പാ​യം പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി നാ​ശം വി​ത​യ്ക്കു​ന്ന​ത്. ര​ണ്ടു​ദി​വ​സം മു​ന്പ് ന​ട​യ്ക്ക​ൽ ജോ​ജി​യു​ടെ വാ​ഴ​ത്തോ​ട്ട​ത്തി​ലെ​ത്തി ആ​ന കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് മേ​ഖ​ല​യി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ജോ​ജി​യു​ടെ വീ​ടി​ന് സ​മീ​പ​ത്തെ പ​റ​മ്പു​ക​ളി​ലാ​ണ് ആ​ന​യെ​ത്തി​യ​ത്.

തു​ട​ർ​ച്ച​യാ​യി കാ​ട്ടാ​ന​യി​റ​ങ്ങു​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്. വീ​ടു​ക​ൾ​ക്ക് സ​മീ​പം വ​രെ ആ​ന​യെ​ത്തി​യ​തോ​ടെ റ​ബ​ർ ടാ​പ്പിം​ഗ് ഉ​ൾ​പ്പ​ടെ പു​ല​ർ​ച്ചെ ചെ​യ്യു​ന്ന ജോ​ലി​ക​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ നി​ർ​ത്തി​വ​ച്ചു. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് ത​ട​യാ​ൻ അ​ടി​യ​ന്ത​ര​മാ​യി സോ​ളാ​ർ വേ​ലി സ്ഥാ​പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വി​നോ​ദ്കു​മാ​ർ, പി.​എ​ൻ. ജെ​സി, പ​വി​ത്ര​ൻ പാ​യം, സ്മി​ത ര​ജി​ത്, ടോം ​മാ​ത്യു, ഡെ​ന്നി​സ് മാ​ണി എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി നാ​ശം വി​ല​യി​രു​ത്തി.

 

 

 

Latest News

Corehub Up