Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Youth Congress Foot March

Kannur

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​ദ​യാ​ത്ര​യ്ക്ക് ക​ണ്ണൂ​രി​ൽ ഉ​ജ്വല സ​മാ​പ​നം

ക​ണ്ണൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ന​യി​ച്ച ജെ​ൻ ഇ​ന്ത്യ മൂ​വ്മെ​ന്‍റ് പ​ദ​യാ​ത്ര​യ്ക്ക് ക​ണ്ണൂ​രി​ൽ ഉ​ജ്വല സ​മാ​പ​നം. ഭ​ര​ണ​ഘ​ട​ന​യാ​ണ് കാ​വ​ൽ, സ​മ​ത്വ​മാ​ണ് രാ​ഷ്ട്രീ​യം, ല​ഹ​രി​യാ​ണ് ശ​ത്രു എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യ റാ​ലി​യി​ൽ ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ന്നു.

മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ​സി​സ്‌​റ്റു​ക​ൾ വാ​ഴേ​ണ്ട നാ​ട​ല്ല ഇ​ന്ത്യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് കൊ​ല്ല​ത്ത് നി​ന്ന് ആ​രം​ഭി​ച്ച പ​ദ​യാ​ത്ര​യ്ക്കാ​ണ് ക​ണ്ണൂ​രി​ൽ സ​മാ​പ​ന​മാ​യ​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് ഉ​ദ​യ് ബാ​നു ചി​ബ്, അ​ബി​ൻ വ​ർ​ക്കി, വി​നു ചു​ള്ളി​യി​ൽ, ജി​ൻ​ഷാ​ദ്, നാ​ഗേ​ഷ്, ജോ​മോ​ൻ ജോ​സ​ഫ് , വി​ജി​ൽ മോ​ഹ​ൻ , വി.​പി. അ​ബ്ദു​ൾ റ​ഷീ​ദ് ഉ​ൾ​പ്പ​ടെ​യു​ള്ള യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ റാ​ലി​യി​ൽ അ​ണി നി​ര​ന്നു. ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ലെ പു​ഷ്പാ​ർ​ച്ച​ന​യ്ക്ക് ശേ​ഷ​മാ​ണ് സ​മ്മേ​ള​നം തു​ട​ങ്ങി​യ​ത്.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഉ​ദ​യ് ബാ​നു ചി​ബ് , എം​എ​ൽ​എ മാ​രാ​യ അ​ബി​ൻ വ​ർ​ക്കി, ടി. ​കെ. ഗോ​വി​ന്ദ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ൾ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up