കണ്ണൂർ സ്റ്റേഡിയം കോർണറിൽ ജെൻ ഇന്ത്യ പദയാത്രയുടെ സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മന്ത്രി ഒ.ജെ. ജനീഷ് നയിച്ച ജെൻ ഇന്ത്യ മൂവ്മെന്റ് പദയാത്രയ്ക്ക് കണ്ണൂരിൽ ഉജ്വല സമാപനം. ഭരണഘടനയാണ് കാവൽ, സമത്വമാണ് രാഷ്ട്രീയം, ലഹരിയാണ് ശത്രു എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയ റാലിയിൽ ആയിരങ്ങൾ അണിനിരന്നു.
മുഖ്യമന്ത്രി വി.ഡി സതീശൻ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാസിസ്റ്റുകൾ വാഴേണ്ട നാടല്ല ഇന്ത്യെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബർ രണ്ടിന് കൊല്ലത്ത് നിന്ന് ആരംഭിച്ച പദയാത്രയ്ക്കാണ് കണ്ണൂരിൽ സമാപനമായത്.
യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ഉദയ് ബാനു ചിബ്, അബിൻ വർക്കി, വിനു ചുള്ളിയിൽ, ജിൻഷാദ്, നാഗേഷ്, ജോമോൻ ജോസഫ് , വിജിൽ മോഹൻ , വി.പി. അബ്ദുൾ റഷീദ് ഉൾപ്പടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾ റാലിയിൽ അണി നിരന്നു. രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷമാണ് സമ്മേളനം തുടങ്ങിയത്.
സമാപന സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ബാനു ചിബ് , എംഎൽഎ മാരായ അബിൻ വർക്കി, ടി. കെ. ഗോവിന്ദൻ ഉൾപ്പടെയുള്ള നേതാക്കൾ പ്രസംഗിച്ചു.
Tags : Youth Congress Foot March NattuVishesham DistricteNews