കാഞ്ഞങ്ങാട്: റെയിൽവേ കാഞ്ഞങ്ങാട് സ്റ്റേഷനോട് കാണിക്കുന്ന അവഗണനയ്ക്കെതിരേ റെയിൽവേ പ്രൊട്ടക്ഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ സ്റ്റേഷനു മുന്നിൽ നടത്തിയ ഏകദിന നിരാഹാര സത്യാഗ്രഹം നഗരസഭാ ചെയർപേഴ്സൺ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു.
ഫോറം പ്രസിഡന്റ് കൂക്കൾ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാല മുൻ വിസി ഡോ. ഖാദർ മാങ്ങാട്, മുൻ എംഎൽഎ എം.കുമാരൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ, സി.കെ. നാസർ, ദിലീപ് മേടയിൽ, കെ. ലക്ഷ്മണൻ നമ്പ്യാർ, പി.വി. ചന്ദ്രൻ, കെ.വി. രാമചന്ദ്രൻ, ഇ.കെ.കെ. പടന്നക്കാട്, കെ.പി. സലിം, ടി. മുഹമ്മദ് അസ്ലം, സി.പി. ബാബു, ടൈറ്റസ് തോമസ്, മൂലക്കണ്ടം പ്രഭാകരൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, അനിൽ വാഴുന്നോറടി, എ. ഹമീദ് ഹാജി, ഹംസ പാലക്കി, ഹക്കീം കുന്നിൽ, ഫസലുറഹ്മാൻ, എം.പി. ജാഫർ എന്നിവർ സംബന്ധിച്ചു.