പെരിയ: പാട്ടും നൃത്തവും താളമേളങ്ങളും അഭിനയമികവും കൊണ്ട് അരങ്ങുതകര്ത്താന് കൗമാപ്രതിഭകളെത്തുമ്പോള് പെരിയയുടെ ചെങ്കല്‍പാറ നിറഞ്ഞ കടുപ്പം കൂടിയ ഭൂപ്രകൃതിയും ആര്ദ്രമാകും.
കലയുടെ മൂന്നു രാപ്പകലുകള്‍ക്കാണ് ഇന്നു മുതല്‍ പെരിയ ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുന്നത്.
ഭരതനാട്യം, കുച്ചുപ്പുടി, മാര്‍ഗംകളി, ചവിട്ടുനാടകം, ഒപ്പന, ബാന്‍ഡ്മേളം, പരിചമുട്ടുകളി, മോണോആക്ട്, മിമിക്രി, മൈംഷോ തുടങ്ങി വൈവിധ്യമാര്‍ന്ന കലാവിരുന്നാണ് ആസ്വാദകര്‍ക്കായി ഇന്നു കുട്ടികളൊരുക്കുന്നത്. വൈകുന്നേരം നാലിന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി കലോത്സവം ഉദ്ഘാടനം ചെയ്യും.
രണ്ടാംദിനം 244 പോയന്റോടെ കാസര്‍ഗോഡ് ഉപജില്ല മുന്നേറ്റം തുടരുകയാണ്. 234 വീതം പോയന്റുകള്‍ നേടി കുമ്പളയും ബേക്കലും രണ്ടാംസ്ഥാനത്തുണ്ട്. ചെറുവത്തൂര്‍ (231) ആണ് മൂന്നാംസ്ഥാനത്ത്. ഹൊസ്ദുര്‍ഗ് (228), ചിറ്റാരിക്കാല്‍ (226), മഞ്ചേശ്വരം (210) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയന്റ് നില.
സ്കൂളുകളില്‍ 68 പോയന്റോടെ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസാണ് മുന്നില്‍. ചായ്യോത്ത് ജിഎച്ച്എസ് (61) രണ്ടും ഉദുമ ജിഎച്ച്എസ്എസ് (60) മൂന്നും സ്ഥാനത്തുണ്ട്. മഞ്ചേശ്വരം എസ്എടിഎച്ച്എസ് (55), പിലിക്കോട് സികെഎന്‍എസ് ജിഎച്ച്എസ്എസ് (50) എന്നിവരാണ് നാലും അഞ്ചും സ്ഥാനത്ത്.