x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രി​യ ഇ​ന്നു ചി​ല​ങ്ക​യ​ണി​യും

വെബ് ഡെസ്ക്
Published: November 26, 2026 06:09 AM IST | Updated: November 26, 2026 06:09 AM IST

പെ​രി​യ: പാ​ട്ടും നൃ​ത്ത​വും താ​ള​മേ​ള​ങ്ങ​ളും അ​ഭി​ന​യ​മി​ക​വും കൊ​ണ്ട് അ​ര​ങ്ങു​ത​ക​ര്‍​ത്താ​ന്‍ കൗ​മാ​പ്ര​തി​ഭ​ക​ളെ​ത്തു​മ്പോ​ള്‍ പെ​രി​യ​യു​ടെ ചെ​ങ്ക​ല്‍​പാ​റ നി​റ​ഞ്ഞ ക​ടു​പ്പം കൂ​ടി​യ ഭൂ​പ്ര​കൃ​തി​യും ആ​ര്‍​ദ്ര​മാ​കും.

ക​ല​യു​ടെ മൂ​ന്നു രാ​പ്പ​ക​ലു​ക​ള്‍​ക്കാ​ണ് ഇ​ന്നു മു​ത​ല്‍ പെ​രി​യ ഉ​റ​ക്ക​മൊ​ഴി​ഞ്ഞ് കാ​ത്തി​രി​ക്കു​ന്ന​ത്.

ഭ​ര​ത​നാ​ട്യം, കു​ച്ചു​പ്പു​ടി, മാ​ര്‍​ഗം​ക​ളി, ച​വി​ട്ടു​നാ​ട​കം, ഒ​പ്പ​ന, ബാ​ന്‍​ഡ്‌​മേ​ളം, പ​രി​ച​മു​ട്ടു​ക​ളി, മോ​ണോ​ആ​ക്‌ട്, മി​മി​ക്രി, മൈം​ഷോ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ര്‍​ന്ന ക​ലാ​വി​രു​ന്നാ​ണ് ആ​സ്വാ​ദ​ക​ര്‍​ക്കാ​യി ഇ​ന്നു കു​ട്ടി​ക​ളൊ​രു​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം നാ​ലി​ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ര​ണ്ടാം​ദി​നം 244 പോ​യ​ന്‍റോ​ടെ കാ​സ​ര്‍​ഗോ​ഡ് ഉ​പ​ജി​ല്ല മു​ന്നേ​റ്റം തു​ട​രു​ക​യാ​ണ്. 234 വീ​തം പോ​യ​ന്‍റു​ക​ള്‍ നേ​ടി കു​മ്പ​ള​യും ബേ​ക്ക​ലും ര​ണ്ടാം​സ്ഥാ​ന​ത്തു​ണ്ട്. ചെ​റു​വ​ത്തൂ​ര്‍ (231) ആ​ണ് മൂ​ന്നാം​സ്ഥാ​ന​ത്ത്. ഹൊ​സ്ദു​ര്‍​ഗ് (228), ചി​റ്റാ​രി​ക്കാ​ല്‍ (226), മ​ഞ്ചേ​ശ്വ​രം (210) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ഉ​പ​ജി​ല്ല​ക​ളു​ടെ പോ​യ​ന്‍റ് നി​ല.
സ്‌​കൂ​ളു​ക​ളി​ല്‍ 68 പോ​യ​ന്‍റോ​ടെ കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ എ​ച്ച്എ​സ്എ​സാ​ണ് മു​ന്നി​ല്‍. ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ് (61) ര​ണ്ടും ഉ​ദു​മ ജി​എ​ച്ച്എ​സ്എ​സ് (60) മൂ​ന്നും സ്ഥാ​ന​ത്തു​ണ്ട്. മ​ഞ്ചേ​ശ്വ​രം എ​സ്എ​ടി​എ​ച്ച്എ​സ് (55), പി​ലി​ക്കോ​ട് സി​കെ​എ​ന്‍​എ​സ് ജി​എ​ച്ച്എ​സ്എ​സ് (50) എ​ന്നി​വ​രാ​ണ് നാ​ലും അ​ഞ്ചും സ്ഥാ​ന​ത്ത്.

Tags : Periya will wear anklets today. Nattuvishesham DistrictNews

Recent News

Corehub Up