Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : A victory rally

Kollam

സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ വി​ജ​യ റാ​ലി സം​ഘ​ടി​പ്പി​ച്ചു

ആ​ര്യ​ങ്കാ​വ്:  സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ​ ക​ലോ​ത്സ​വം, കാ​യി​ക​മേ​ള, ശാ​സ്ത്രോ​ത്സ​വം എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി വി​ജ​യ റാ​ലി​യും അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും ന​ട​ത്തി. സം​സ്ഥാ​ന​ത​ല​ത്തി​ൽ അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് അ​നു​മോ​ദ​നം ന​ൽ​കി​യ​ത്.    

സം​സ്ഥാ​ന കാ​യി​ക മേ​ള​യി​ൽ വെ​ള്ളി മെ​ഡ​ലു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ  വൈ​ഷ്ണ​വ് ന​ന്ദ​ൻ , ആ​ദി​ത്യ​ൻ ഡി. ​വെ​ങ്ക​ല മെ​ഡ​ലു​ക​ൾ നേ​ടി​യ അ​ദ്വൈ​ത് സ​ജി, ന​ന്ദ​ന ബാ​ല​കൃ​ഷ്ണ​ൻ, ആ​മി​ന എ​സ്., സം​സ്ഥാ​ന കാ​യി​ക മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത് വി​വി​ധ സ്ഥാ​ന​ങ്ങ​ൾ കി​ട്ടി​യ വൈ​ഗ രാ​ജേ​ഷ്, എ. ​അ​ക്ഷ​യ, ഡേ​വി​സ് ജോ​ർ​ജ്, സം​സ്ഥാ​ന ഐ​ടി മേ​ള​യി​ൽ എ ​ഗ്രേ​ഡ് ല​ഭി​ച്ച ഡി​യോ​ൺ ജോ​ഷി, വൈ​ഐ​പി മ​ത്സ​ര​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ലേ​യ്ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ലം ജി​ല്ല അ​ണ്ട​ർ 15 റ​സ്‌​ലിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജി​ല്ല ചാ​മ്പ്യ​ൻ​മാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ, പു​ന​ലൂ​ർ ഉ​പ​ജി​ല്ലാ സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ ര​ണ്ടാം സ്ഥാ​നം കൈ​വ​രി​ക്കു​വാ​ൻ സ്‌​കൂ​ളി​ന് വേ​ണ്ടി മ​ത്സ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രെ അ​നു​മോ​ദി​ക്കു​വാ​നാ​ണ് വി​ജ​യ റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്.

രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സോ​ണി പ​ള്ളി​ച്ചി​റ​യി​ൽ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ആ​ര്യ​ങ്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മ​നു മ​ത്താ​യി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​മി ഞാ​റ​ക്കു​ളം, ഹെ​ഡ്മാ​സ്റ്റ​ർ ഷാ​നി​ൽ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up