വിജയ റാലി സ്കൂൾ മാനേജർ ഫാ.സോണി പള്ളിച്ചിറയിൽ ഉദ്ഘാടനം ചെയ്യുന്നു.
ആര്യങ്കാവ്: സെന്റ് മേരീസ് ഹൈസ്കൂളിൽ കലോത്സവം, കായികമേള, ശാസ്ത്രോത്സവം എന്നിങ്ങനെ വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനായി വിജയ റാലിയും അനുമോദന സമ്മേളനവും നടത്തി. സംസ്ഥാനതലത്തിൽ അവാർഡുകൾ കരസ്ഥമാക്കിയ വിദ്യാർഥികൾക്കാണ് അനുമോദനം നൽകിയത്.
സംസ്ഥാന കായിക മേളയിൽ വെള്ളി മെഡലുകൾ കരസ്ഥമാക്കിയ വൈഷ്ണവ് നന്ദൻ , ആദിത്യൻ ഡി. വെങ്കല മെഡലുകൾ നേടിയ അദ്വൈത് സജി, നന്ദന ബാലകൃഷ്ണൻ, ആമിന എസ്., സംസ്ഥാന കായിക മേളയിൽ പങ്കെടുത്ത് വിവിധ സ്ഥാനങ്ങൾ കിട്ടിയ വൈഗ രാജേഷ്, എ. അക്ഷയ, ഡേവിസ് ജോർജ്, സംസ്ഥാന ഐടി മേളയിൽ എ ഗ്രേഡ് ലഭിച്ച ഡിയോൺ ജോഷി, വൈഐപി മത്സരത്തിൽ സംസ്ഥാന തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ കൊല്ലം ജില്ല അണ്ടർ 15 റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ജില്ല ചാമ്പ്യൻമാരായ വിദ്യാർഥികൾ, പുനലൂർ ഉപജില്ലാ സംസ്കൃതോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കൈവരിക്കുവാൻ സ്കൂളിന് വേണ്ടി മത്സരിച്ച വിദ്യാർഥികൾ എന്നിവരെ അനുമോദിക്കുവാനാണ് വിജയ റാലി സംഘടിപ്പിച്ചത്.
രാവിലെ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. സോണി പള്ളിച്ചിറയിൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ആര്യങ്കാവ് ഗ്രാമപഞ്ചായത്തംഗം മനു മത്തായി, പിടിഎ പ്രസിഡന്റ് ജോമി ഞാറക്കുളം, ഹെഡ്മാസ്റ്റർ ഷാനിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.
Tags : victory rally kalolsavam NattuVishesham DistrictNews