Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kalolsavam

Pathanamthitta

റാ​ന്നി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം ; എം​എ​സ് എ​ച്ച്എ​സ്എ​സി​നു കി​രീ​ടം

റാ​ന്നി: വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ റാ​ന്നി എം​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് ക​ലാ കി​രീ​ടം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ൽ എം​എ​സ് സ്കൂ​ളി​നാ​ണ് കി​രീ​ടം. നാ​ലു ദി​ന​ങ്ങ​ൾ വെ​ച്ചൂ​ച്ചി​റ​യെ ഉ​ത്സ​വ​ല​ഹ​രി​യി​ലാ​ഴ്ത്തി​യ "ന​ട​നി​ക 2കെ26 ​ഉ​പ​ജി​ല്ലാ' ക​ലോ​ത്സ​വം ഇ​ന്ന​ലെ സ​മാ​പി​ച്ചു.ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 292 പോ​യി​ന്‍റോ​ടെ​യാ​ണ് എം​എ​സ് എ​ച്ച്എ​സ്എ​സ് ചാ​ന്പ്യ​ൻ​മാ​രാ​യ​ത്.

232 പോ​യി​ന്‍റ് നേ​ടി​യ റാ​ന്നി എ​സ്‌​സി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളാ​ണ് റ​ണ്ണ​ർ അ​പ്പ്‌.155 പോ​യി​ന്‍റു​മാ​യി ഈ​ട്ടി​ച്ചു​വ​ട് എ​ബ​നേ​സ​ർ എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ എം​എ​സ് എ​ച്ച്എ​സ്എ​സ്, എ​സ്‌​സി​എ​ച്ച്എ​സ്എ​സ്, കു​ന്നം മാ​ർ​ത്തോ​മ്മാ വി​എ​ച്ച്എ​സ്എ​സ് എ​ന്നി​വ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.
യു​പി വി​ഭാ​ഗ​ത്തി​ൽ കു​ന്നം മാ​ർ​ത്തോ​മ്മാ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളാ​ണ് ചാ​മ്പ്യ​ന്മാ​ർ. എ​ണ്ണൂ​റാം​വ​യ​ൽ സി​എം​എ​സ് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും വെ​ച്ചൂ​ച്ചി​റ സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ നാ​റാ​ണം​മൂ​ഴി എം​ടി എ​ൽ​പി​എ​സ്, ജി​എ​ൽ​പി​എ​സ് ക​ക്കാ​ട്, ജി​എ​ൽ​പി​എ​സ് മ​ക്ക​പ്പു​ഴ, സെ​ന്‍റ് ജോ​ർ​ജ് എ​ൽ​പി​എ​സ് വെ​ൺ​കു​റി​ഞ്ഞി എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. എ​ണ്ണൂ​റാം​വ​യ​ൽ സി​എം​എ​സ് സ്കൂ​ൾ, എ​ൽ​പി​ജി​എ​സ് റാ​ന്നി, എ​ൻ​എം എ​ൽ​പി​എ​സ് മ​ന്ദ​മ​രു​തി, ജി​യു​പി​എ​സ് മാ​ട​മ​ൺ, ജി​എ​ച്ച്എ​സ്എ​സ് വെ​ച്ചൂ​ച്ചി​റ കോ​ള​നി എ​ന്നി​വ​ർ​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. ഇ​എ എ​ൽ​പി​എ​സ് അ​ര​യ​ൻ​പാ​റ മൂ​ന്നാം സ്ഥാ​നം നേ​ടി.

സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ എ​സ്എ​ൻ​ടി യു​പി​എ​സ് റാ​ന്നി - വൈ​ക്കം ഒ​ന്നാം സ്ഥാ​ന​വും എ​സ്‌​സി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും യു​പി​എ​സ് കൊ​ല്ല​മു​ള മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
ഹൈ​സ്കൂ​ൾ വി​ഭാ​ഗം സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ റാ​ന്നി എ​സ് സി​എ​ച്ച്എ​സ്എ​സി​നാ​ണ് ചാ​മ്പ്യ​ൻ ഷി​പ്പ്. ഹൈ​സ്കൂ​ൾ പെ​രു​നാ​ട് ര​ണ്ടാം സ്ഥാ​ന​വും എ​ബ​നേ​സ​ർ എ​ച്ച്എ​സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. എ​ൽ​പി, യു​പി വി​ഭാ​ഗം അ​റ​ബി ക​ലോ​ത്സ​വ​ത്തി​ൽ തേ​വ​ർ​വേ​ലി​ൽ എ​ൽ​പി​എ​സ് കൂ​ന​ൻ​ക​ര ചാ​മ്പ്യ​ൻ​മാ​രാ​യി.

എ​ണ്ണൂ​റാം​വ​യ​ൽ സി​എം​എ​സ് സ്കൂ​ളി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ മേ​ഴ്സി ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ രാ​ജു ഏ​ബ്ര​ഹാം, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​രോ​ൺ ബി​ജി​ലി പ​ന​വേ​ലി​ൽ, ടി.​കെ. സ​ജി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ്. ര​മാ​ദേ​വി, റ​വ. ജോ​ൺ​സ​ൺ അ​ല​ക്സാ​ണ്ട​ർ, പ​ഞ്ചാ​യ​ത്ത്‌ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ബി​ന്ദു തോ​മ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​കെ. ജ​യിം​സ്,റെ​സി ജോ​ഷി, രാ​ജി വി​ജ​യ​കു​മാ​ർ, അ​നീ​ഷ് കു​ന്ന​പ്പു​ഴ, ഷാ​ജി കൈ​പ്പു​ഴ, പ്രി​യ സു​രേ​ന്ദ്ര​ൻ, ലി​നോ​ജ്‌ ക​ണ​യ​ങ്ക​ൽ, അ​മ​ൽ ഏ​ബ്ര​ഹാം, ലി​നി ജ​യ​കു​മാ​ർ, ഷി​ജി ജോ​സ്, മ​ഞ്ജു മോ​ളി​ക്ക​ൽ, അ​നു​മോ​ൾ വ​ർ​ഗീ​സ്, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ ര​ജി​ത ആ​ർ. നാ​യ​ർ, ബി​നു മ​ണി​മ​ലേ​ത്ത്, ഡോ. ​മ​നു വ​ർ​ഗീ​സ്, ജൂ​ബി തോ​മ​സ്, സാ​ബു പു​ല്ലാ​ട്ട്, വി.​ജി. കി​ഷോ​ർ, സ​ന്തോ​ഷ്‌ ബാ​ബു, അ​നീ​ഷ, അം​ബി പ​ള്ളി​ക്ക​ൽ, ഷൈ​നു ചാ​ക്കോ, ഫെ​മി ഹേ​മ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

നൂ​പു​ര​ധ്വ​നി​ക്കു കാ​തോ​ർ​ത്ത്...

തൃ​​​ശൂ​​​ർ: കൗ​​​മാ​​​രോ​​​ത്സ​​​വ​​​വേ​​​ദി​​​യി​​​ൽ നൂ​​​പു​​​ര​​​ധ്വ​​​നി​​​ക​​​ളും ക​​​ലാ​​​ര​​​വ​​​ങ്ങ​​​ളു​​​മു​​​യ​​​രാ​​​ൻ ഇ​​​നി മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​മാ​​​ത്രം. ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ളെ​​​ല്ലാം പൂ​​​ർ​​​ത്തി​​​യാ​​​യ വേ​​​ദി​​​ക​​​ളും ക​​​ല​​​യു​​​ടെ കേ​​​ളി​​​കൊ​​​ട്ടി​​​നു കാ​​​തോ​​​ർ​​​ക്കു​​​ക​​​യാ​​​ണ്.

പ്രാ​​​ധാ​​​ന വേ​​​ദി​​​യി​​​ൽ ഒ​​​രു​​​ക്ക​​​ങ്ങ​​​ളെ​​​ല്ലാം പൂ​​​ർ​​​ത്തി​​​യാ​​​യെ​​​ന്നു സ​​​ബ്ക​​​മ്മി​​​റ്റി ക​​​ണ്‍​വീ​​​ന​​​ർ എ.​​​എ. ജാ​​​ബി​​​ർ അ​​​റി​​​യി​​​ച്ചു. വേ​​​ദി​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും ജ​​​ർ​​​മ​​​ൻ സാ​​​ങ്കേ​​​തി​​​ക​​​ത ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​​​ൻ സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല. വേ​​​ദി​​​യോ​​​ടു​​​ചേ​​​ർ​​​ന്നു​​​ള്ള മ​​​ര​​​ങ്ങ​​​ളു​​​ടെ ചി​​​ല്ല​​​ക​​​ളോ ക​​​ന്പു​​​ക​​​ളോ വെ​​​ട്ടാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി​​​വി​​​ധി മാ​​​നി​​​ച്ചാ​​​ണി​​​ത്.

അ​​​ടു​​​പ്പും ക​​​ല​​​വ​​​റ​​​യും ഉ​​​ണ​​​രു​​​ന്നു

ക​​​ലോ​​​ത്സ​​​ത്തി​​​ന്‍റെ ത​​​ലേ​​​ന്നാ​​​ളാ​​​യ ഇ​​​ന്നു​ മു​​​ത​​​ൽ മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ളും കൂ​​​ടെ​​​യു​​​ള്ള​​​വ​​​രും എ​​​ത്തി​​​ത്തു​​​ട​​​ങ്ങും. ഇ​​​ന്നു ച്ച​​ക​​ഴി​​ഞ്ഞ് മൂ​​​ന്നി​​​ന് പാ​​​ച​​​ക​​​പ്പു​​​ര​​​യി​​​ലെ അ​​​ടു​​​പ്പി​​​ൽ പ്ര​​​ധാ​​​ന പാ​​​ച​​​ക​​​ക്കാ​​​ര​​​ൻ പ​​​ഴ​​​യി​​​ടം മോ​​​ഹ​​​ന​​​ൻ ന​​​ന്പൂ​​​തി​​​രി തീ​​​കൂ​​​ട്ടും. പാ​​​ലു​​​കാ​​​ച്ച​​​ലോ​​​ടെ അ​​​ടു​​​പ്പും പാ​​​ച​​​ക​​​പ്പു​​​ര​​​യും ക​​​ല​​​വ​​​റ​​​യും പ​​​ന്ത​​​ലും സ​​​ജീ​​​വ​​​മാ​​​കും.

താ​​​മ​​​സ​​​സൗ​​​ക​​​ര്യം ക്യു​​​ആ​​​ർ കോ​​​ഡി​​​ൽ

മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ളെ വ​​​ര​​​വേ​​​ൽ​​​ക്കു​​​ന്ന​​​തു ഡി​​​ജി​​​റ്റ​​​ൽ അ​​​ക്കോ​​​മ​​​ഡേ​​​ഷ​​​ൻ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യാ​​​ണ്. ഒ​​​റ്റ ക്ലി​​​ക്കി​​​ന്‍റെ ദൂ​​​ര​​​ത്തി​​​ൽ താ​​​മ​​​സ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്താ​​​ൻ ക​​​ഴി​​​യും. പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ലേ​​​റെ മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ൾ എ​​​ത്തു​​​ന്ന സം​​​സ്ഥാ​​​ന​​​ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ എ​​​ല്ലാ വ​​​ർ​​​ഷ​​​വും നേ​​​രി​​​ടു​​​ന്ന പ്ര​​​ധാ​​​ന പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​ണ് താ​​​മ​​​സ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​വ​​​ഴി​​​യ​​​റി​​​യാ​​​തെ​​​യു​​​ള്ള ന​​​ട​​​ത്തം. ഇ​​​ത്ത​​​വ​​​ണ ഡി​​​ജി​​​റ്റ​​​ൽ അ​​​ക്കോ​​​മ​​​ഡേ​​​ഷ​​​നി​​​ലൂ​​​ടെ ഈ ​​​പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കു​​​ക​​​യാ​​ണു ക​​​ലോ​​​ത്സ​​​വ ക​​​മ്മി​​​റ്റി.

മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും കു​​​ടും​​​ബ​​​ത്തി​​​നും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും താ​​​മ​​​സി​​​ക്കാ​​​ൻ കി​​​ട​​​ക്ക​​​ക​​​ള​​​ട​​​ക്കം അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടെ 20 സ്കൂ​​​ളു​​​ക​​​ളാ​​​ണ് താ​​​മ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യി ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​യു​​​ടെ പൂ​​​ർ​​​ണ വി​​​വ​​​ര​​​ങ്ങ​​​ൾ ഡി​​​ജി​​​റ്റ​​​ൽ രൂ​​​പ​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും ക്യു ​​​ആ​​​ർ കോ​​​ഡ് വ​​​ഴി കൈ​​​മാ​​​റും.

സ്കൂ​​​ളു​​​ക​​​ളു​​​ടെ പേ​​​ര് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ ക്യുആ​​​ർ കോ​​​ഡ് സ്കാ​​​ൻ ചെ​​​യ്താ​​​ൽ ഗൂ​​​ഗി​​​ൾ മാ​​​പ്പ് വ​​​ഴി അ​​​വി​​​ടേ​​​ക്കു​​​ള്ള വ​​​ഴി​​​തെ​​​ളി​​​യും. ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന ന​​​ന്പ​​​റു​​​ക​​​ളി​​​ൽ ടാ​​​പ്പ് ചെ​​​യ്താ​​​ൽ നേ​​​രി​​​ട്ട് ആ ​​​ന​​​ന്പ​​​റി​​​ലേ​​​ക്ക് കോ​​​ൾ പോ​​​കും. അ​​​ടി​​​സ്ഥാ​​​ന​​​വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​റി​​​യാ​​​നും ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ അ​​​റി​​​യി​​​ക്കാ​​​നും ക​​​ഴി​​​യും. സ്കൂ​​​ളു​​​ക​​​ൾ റി​​​സ​​​ർ​​​വ് പ​​​ട്ടി​​​ക​​​യി​​​ലും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്.

കു​​​ടി​​​വെ​​​ള്ളം, ചു​​​ക്കു​​​കാ​​​പ്പി

കു​​​ടി​​​വെ​​​ള്ളം, ചു​​​ക്കു​​​കാ​​​പ്പി തു​​​ട​​​ങ്ങി​​​യ​​​വ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ഒ​​​രു​​​ക്കും. എ​​​ൻ​​​എ​​​സ്എ​​​സ്, എ​​​സ്പി​​​സി വോ​​​ള​​​ന്‍റി​​​യ​​​ർ​​​മാ​​​രു​​​ടെ സാ​​​ന്നി​​​ധ്യം 24 മ​​​ണി​​​ക്കൂ​​​റും ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി, റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഹെ​​​ൽ​​​പ്ഡ​​​സ്കു​​​ക​​​ളും ഉ​​​ണ്ടാ​​​കും.

താ​​​മ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു മ​​​ത്സ​​​ര​​​വേ​​​ദി​​​യി​​​ലേ​​​ക്കും ഭ​​​ക്ഷ​​​ണ​​​ശാ​​​ല​​​യി​​​ലേ​​​ക്കും വാ​​​ഹ​​​ന​​​സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​കും. എ​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ശു​​​ചി​​​ത്വം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം പ്ലാ​​​സ്റ്റി​​​ക് ഒ​​​ഴി​​​വാ​​​ക്കി ഗ്രീ​​​ൻ പ്രോ​​​ട്ടോ​​​കോ​​​ൾ ന​​​ട​​​പ്പാ​​​ക്കും.
വ്യ​​​ക്തി​​​ഗ​​​ത ഇ​​​ന​​​ങ്ങ​​​ളെ​​​ക്കാ​​​ൾ ഗ്രൂ​​​പ്പ് ഇ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ എ​​​ത്തു​​​ന്ന​​​വ​​​ർ താ​​​മ​​​സ​​​സൗ​​​ക​​​ര്യം കൂ​​​ടു​​​ത​​​ലാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ലാ​​​ണ് ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

ന​​​ഗ​​​രം ഒ​​​രു​​​ങ്ങി

ക​​​ലോ​​​ത്സ​​​വ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി പ്ര​​​ധാ​​​ന വേ​​​ദി അ​​​ട​​​ക്കം മൂ​​​ന്നു വേ​​​ദി​​​ക​​​ളു​​​ള്ള തേ​​​ക്കി​​​ൻ​​​കാ​​​ട് മൈ​​​താ​​​നം വൃ​​​ത്തി​​​യാ​​​ക്കി. കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ഹ​​​രി​​​ത​​​ക​​​ർ​​​മ​​​സേ​​​ന​​​യാ​​​ണ് ശു​​​ചീ​​​ക​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​ത്. സ്വ​​​രാ​​​ജ് റൗ​​​ണ്ടും ന​​​ഗ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട റോ​​​ഡു​​​ക​​​ളും മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ നീ​​​ക്കി വൃ​​​ത്തി​​​യാ​​​ക്കി. ന​​​ഗ​​​ര​​​ത്തി​​​ലേ​​​ക്കു വ​​​രു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ വ​​​ക കു​​​ടി​​​വെ​​​ള്ള​​​സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി.

ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ലു​​​ള്ള ക​​​ട​​​ക​​​ളി​​​ൽ സി​​​ഗ​​​ര​​​റ​​​റ്റി​​​ന്‍റെ​​​യും മ​​​റ്റു ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ​​​യും വി​​​ൽ​​​പ​​​ന നി​​​ർ​​​ത്ത​​​ലാ​​​ക്കി. സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ സേ​​​വ​​​ന​​​വും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഗ​​​താ​​​ഗ​​​ത​​​നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ന് പോ​​​ലീ​​​സു​​​കാ​​​രും സ​​​ജ്ജ​​​മാ​​​ണ്.

District News

ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം: സെ​ന്‍റ് മേ​രീ​സും ക​മ്പ​ല്ലൂ​രും ജേ​താ​ക്ക​ൾ

പാ​ലാ​വ​യ​ൽ: ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 290 പോ​യി​ന്‍റോ​ടെ ക​മ്പ​ല്ലൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 238 പോ​യി​ന്‍റോ​ടെ ചി​റ്റാ​രി​ക്കാ​ൽ സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളും ജേ​താ​ക്ക​ളാ​യി.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 212 പോ​യി​ന്‍റും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 174 പോ​യി​ന്‍റും നേ​ടി ആ​തി​ഥേ​യ​രാ​യ പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലും ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി.


യു​പി വി​ഭാ​ഗ​ത്തി​ൽ 76 പോ​യി​ന്‍റോ​ടെ ചി​റ്റാ​രി​ക്കാ​ൽ സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളും കോ​ട്ട​മ​ല എം​ജി​എം യു​പി സ്കൂ​ളും ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. 74 പോ​യി​ന്‍റ് നേ​ടി​യ ചാ​യ്യോ​ത്ത് ഗ​വ. സ്കൂ​ളാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.


എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ 65 പോ​യി​ന്‍റോ​ടെ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 63 പോ​യി​ന്‍റ് നേ​ടി​യ പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് എ​ൽ​പി സ്കൂ​ളി​നാ​ണ് ര​ണ്ടാം സ്ഥാ​നം.


സ​മാ​പ​ന സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്താ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​മി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
സി​നി​മാ​താ​രം പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ജ​സീ​ന്ത ജോ​ൺ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​മെ​ൻ​ഡ​ലി​ൻ മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ഡി. നാ​രാ​യ​ണി, വി.​വി. ബാ​ല​കൃ​ഷ്ണ​ൻ, മാ​ർ​ട്ടി​ൻ ജോ​സ​ഫ്, പി.​സി. സോ​ഫി, എം.​വി. ഗീ​ത​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

പാലക്കാട് വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം തുടങ്ങി


പാ​ല​ക്കാ​ട്: വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ല എ​ഇ​ഒ ര​മേ​ശ് പാ​റ​പ്പു​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​ത​മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഫി​ലി​പ്സ് പ​ന​ക്ക​ൽ സി​എം​ഐ സ്വാ​ഗ​തം പ​റ​ഞ്ഞു.

ജ​നാ​ർ​ദ​ന​ൻ പു​തു​ശേ​രി മു​ഖ്യാ​ഥി​തി​യാ​യി. മ​രു​ത​റോ​ഡ് പ​ഞ്ചാ​യ​ത്തം​ഗം എ. ​അ​ബു​താ​ഹി​ർ, അ​ധ്യാ​പ​ക സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ എ.​ജെ. ശ്രീ​നി, സി.​കെ. പ്രീ​ത, എം. ​കൃ​ഷ്ണ​ദാ​സ്, ലി​ന്‍റോ എം. ​വേ​ങ്ങ​ശേ​രി, ടി.​കെ. അ​ബ്ദു​ൾ ഷു​ക്കൂ​ർ, എം.​കെ. മു​ബാ​റ​ക്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ച്ച്. ഷ​രീ​ഫ്, കെ.​സി.​ശു​ഭ​ശ്രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

NRI

ഡി​എം​എ ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്‌​തു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ക​ലോ​ത്സ​വം 2025-ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ടോ​മി തോ​മ​സ് നി​ല​വി​ള​ക്കു കൊ​ളു​ത്തി ച​ട​ങ്ങു​ക​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ സ്വാ​ഗ​തം ആ​ശം​സി​ച്ചു. പ്ര​മു​ഖ ഡാ​ൻ​സ​റും നൃ​ത്താ​ധ്യാ​പി​ക​യു​മാ​യ ഡോ. ​നി​ഷ റാ​ണി വി​ശി​ഷ്ടാ​തി​ഥി​യു​മാ​യി​രു​ന്നു. ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റും ക​ലോ​ത്സ​വം ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ കെ. ​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ കൃ​ത​ജ്ഞ​ത പ​റ​ഞ്ഞു.

വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​വി. മ​ണി​ക​ണ്ഠ​ൻ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​ൻ. ഷാ​ജി, ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, അ​ഡീ​ഷ​ണ​ൽ ട്ര​ഷ​റ​ർ മ​നോ​ജ് പൈ​വ​ള്ളി​ൽ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡി. ​ജ​യ​കു​മാ​ർ, സു​ജാ രാ​ജേ​ന്ദ്ര​ൻ, ആ​ശാ ജ​യ​കു​മാ​ർ, പി.വി. ര​മേ​ശ​ൻ, ടി.വി. സ​ജി​ൻ, ക​ലോ​ത്സ​വം കോ​ഓ​ർ​ഡി​നേ​റ്റ​റും ഡി​എം​എ പ​ശ്ചി​മ വി​ഹാ​ർ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ ജെ. ​സോ​മ​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​രും വി​വി​ധ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

മേ​ഖ​ലാ ത​ല മ​ത്സ​ര​ങ്ങ​ൾ, ഒ​ക്ടോ​ബ​ർ 11നും 19​നും 26നും ​കാ​നിം​ഗ് റോ​ഡ്, വി​കാ​സ്‌​പു​രി എ​ന്നീ കേ​ര​ളാ സ്‌​കൂ​ളു​ക​ളി​ലും ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ലു​മാ​യി അ​ര​ങ്ങേ​റും. സം​സ്ഥാ​ന ത​ല മ​ത്സ​ര​ങ്ങ​ൾ വി​കാ​സ്‌​പു​രി കേ​ര​ളാ സ്‌​കൂ​ളി​ൽ ന​വം​ബ​ർ എ​ട്ട്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ൽ അ​ര​ങ്ങേ​റും.

Latest News

Corehub Up