x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​സി​എ​ൽ - എ​സ്ഒ​ബി - തിരുഹൃദയ നഴ്സിംഗ് കോളജ് സ്പെ​ഷ​ൽ​ സ്കൂ​ൾ കലോത്സവം: രജിസ്ട്രേഷൻ മാർച്ച് 2 വരെ


Published: February 27, 2026 12:24 AM IST | Updated: February 27, 2026 12:24 AM IST

ദീ​പി​ക ബാ​ല​സ​ഖ്യം വ്യ​ത്യ​സ്ത ക​ഴി​വു​ക​ളു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി സ്പെ​ഷ​ൽ ഒ​ളി​ന്പി​ക്സ് ഭാ​ര​ത് കേ​ര​ള, തി​രു​ഹൃ​ദ​യ​ന​ഴ്സിം​ഗ് സ്കൂ​ൾ, ക​രോ​ട്ട​യം എ​ന്നി​വ​രു​മാ​യി ചേ​ർ​ന്ന് മാ​ര്‌​ച്ച് ഏ​ഴ്, 10 തീ​യ​തി​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​ണി​ഫൈ​ഡ് സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ മാ​ർ​ച്ച് ര​ണ്ടു​വ​രെ​യാ​യി​രി​ക്കും. ര​ണ്ടാം​തീ​യ​തി വൈ​കു​ന്നേ​രം ഏ​ഴു​വ​രെ പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. ബൗ​ദ്ധി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കാ​യാ​ണ് ക​ലാ​മ​ത്സ​ര​ങ്ങ​ൾ.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ സ്പെ​ഷ​ൽ സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ൾ​ക്കു മാ​ർ​ച്ച് 10-നു ​കോ​ട്ട​യം പാ​ന്പാ​ടി സെ​ന്‍റ് ജോ​ൺ ഓ​ഫ് ഗോ​ഡ് സ്പെ​ഷ​ൽ സ്കൂ​ളി​ലും തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ സ്പെ​ഷ​ൽ​സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ൾ​ക്ക് മാ​ർ‌​ച്ച് ഏ​ഴി​ന് കോ​ഴി​ക്കോ​ട് പ്രൊ​വി​ഡ​ൻ​സ് കോ​ള​ജി​ലു​മാ​ണ് മ​ത്സ​ര​ങ്ങ​ൾ.

മ​ത്സ​ര​യി​ന​ങ്ങ​ൾ

ജൂ​നി​യ​ർ വി​ഭാ​ഗം (16 വ​യ​സ്‌​സി​ന് താ​ഴെ - 2026 ജ​നു​വ​രി 1 അ​ടി​സ്ഥാ​ന​മാ​ക്കി)
1. നാ​ടോ​ടി നൃ​ത്തം (സിം​ഗി​ൾ - ആ​ണ്‍ പെ​ണ്‍ തി​രി​ച്ച്) 2. ഫാ​ഷ​ൻ ഷോ (​സിം​ഗി​ൾ - മ​ത്സ​ര​ത്തി​ന് ആ​ണ്‍ പെ​ണ്‍ വി​ത്യാ​സം ഉ​ണ്ടാ​യി​രി​ക്കും. 3. മി​മി​ക്രി (സിം​ഗി​ൾ - ആ​ണ്‍ പെ​ണ്‍ വി​ത്യാ​സ​മി​ല്ല.) 4. ചെ​ണ്ട (സിം​ഗി​ൾ 5 മി​നി​റ്റ് )

സീ​നി​യ​ർ വി​ഭാ​ഗം (16 വ​യ​സി​ന് മു​ക​ളി​ൽ

  1. നാ​ടോ​ടി നൃ​ത്തം (സിം​ഗി​ൾ - ആ​ണ്‍ പെ​ണ്‍ തി​രി​ച്ച്. 2. മി​മി​ക്രി (സിം​ഗി​ൾ - ആ​ണ്‍ പെ​ണ്‍ വി​ത്യാ​സ​മി​ല്ല. 3. ചെ​ണ്ട (സിം​ഗി​ൾ 5 മി​നി​റ്റ് ) 4. പ്ര​സം​ഗം (വി​ഷ​യം - പ്ര​കൃ​തി സം​ര​ക്ഷ​ണം, സ​മ​യം 3 മി​നി​റ്റി​ൽ ക​വി​യ​രു​ത്. മ​ത്സ​ര​ത്തി​ന് ആ​ണ്‍ പെ​ണ്‍ വ്യ​ത്യാ​സം ഉ​ണ്ടാ​യി​രി​ക്കും. )
  2. പൊ​തു മ​ത്സ​ര​ങ്ങ​ൾ (പ്രാ​യ പ​രി​ധി ഇ​ല്ല)
    1. ടാ​ബ്ലോ - ഒ​രു സ്കൂ​ളി​ൽ നി​ന്നും 5 പേ​ര് അ​ട​ങ്ങു​ന്ന ഒ​രു ടീ​മി​ന് പ​ങ്കെ​ടു​ക്കാം 2. യൂ​ണി​ഫൈ​ഡ് വീ​ൽ​ചെ​യ​ർ ഡാ​ൻ​സ് - (ഒ​രു സ്കൂ​ളി​ൽ നി​ന്നും മാ​ക്സി​മം 3 കു​ട്ടി​ക​ളും 3 യൂ​ണി​ഫൈ​ഡി​നും പ​ങ്കെ​ടു​ക്കാം.)
  3.  യൂ​ണി​ഫൈ​ഡ് ക്രാ​ഫ്റ്റ് മേ​ക്കി​ങ് - (1 കു​ട്ടി​യും 1 യൂ​ണി​ഫൈ​ഡും ചേ​രു​ന്ന 1 ടീ​മി​ന് ഒ​രു സ്കൂ​ളി​ൽ നി​ന്നും പ​ങ്കെ​ടു​ക്കാം.
  4. നാ​ട​ൻ പാ​ട്ട് - (യൂ​ണി​ഫൈ​ഡ് ഗ്രൂ​പ്പ് - 2 യൂ​ണി​ഫൈ​ഡും , 5 സ്പെ​ഷ്യ​ൽ കു​ട്ടി​ക​ളും
  5.  ഗ്രൂ​പ്പ് ഡാ​ൻ​സ് - (ഒ​രു സ്കൂ​ളി​ൽ നി​ന്നും ഒ​രു ടീം ​മാ​ത്രം, ഒ​രു ടീ​മി​ൽ 7 പേ​രി​ൽ കൂ​ട​രു​ത്
  6. ഓ​ണ്‍​ലൈ​ൻ സെ​ൽ​ഫി മ​ത്സ​രം
  7. സി​നി​മാ​റ്റി​ക് ഡാ​ൻ​സ് - (അ​ധ്യാ​പ​ക​ർ​ക്ക് മാ​ത്രം - സ്കൂ​ൾ ത​ല മ​ത്സ​രം ആ​യി​രി​ക്കും. ഒ​രു ടീ​മി​ൽ 5 പേ​രി​ൽ കൂ​ട​രു​ത്,
  8. പ്ര​സം​ഗ മ​ത്സ​രം (എ​സ് ഒ ​ബി ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റേ​ഴ്സി​നു മാ​ത്രം)

യൂ​ണി​ഫൈ​ഡ് കു​ട്ടി​ക​ൾ - ബൗ​ദ്ധി​ക വെ​ല്ലു​വി​ളി ഇ​ല്ലാ​ത്ത, സ്കൂ​ൾ കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​ക​ൾ ആ​യി​രി​ക്ക​ണം.

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

  1. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ മാ​ർ​ച്ച് 2 നു ​മു​ന്പാ​യി ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​ണ്.
  2. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.
  3. മ​ത്സ​ര ദി​വ​സം രാ​വി​ലെ 9.30-ന് ​ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​താ​ണ്.
  4. സ്പെ​ഷ​ൽ സ്കൂ​ളു​ക​ളി​ലേ​യും, ബ​ഡ്സ് സ്കൂ​ളു​ക​ളി​ലേ​യും കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം.
  5. ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​ന്ന എ​ല്ലാ​വ​ർ​ക്കും ഉ​ച്ച​ഭ​ക്ഷ​ണം ഉ​ണ്ടാ​യി​രു​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8304987959 (ഡി​സി​എ​ൽ ഓ​ഫീ​സ്), 9446204313 (എ​സ്ഒ​ബി പ്രോ​ഗ്രാം മാ​നേ​ജ​ർ), 99476 41817 (എ​സ്ഒ​ബി ട്ര​ഷ​റ​ർ) എ​ന്ന ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

 

Tags : DCL SOB Thiruhridaya Nursing College Special School Kalolsavam

Recent News

Corehub Up