x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ഞി​ര​പ്പ​ള്ളി എകെ​ജെ​എം, കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ്, കാ​ള​കെ​ട്ടി നി​ർ​മല ജേ​താ​ക്ക​ൾ

വെബ്ഡെസ്ക്
Published: October 15, 2026 01:08 AM IST | Updated: October 15, 2026 01:08 AM IST

ദീ​പി​ക ബാ​ല​സ​ഖ്യം കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല ക​ലോ​ത്സ​വ​ത്തി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ.

കാ​ഞ്ഞി​ര​പ്പ​ള്ളി: ഡി​സി​എ​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല ടാ​ല​ന്‍റ് ഫെ​സ്റ്റ് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു.

മ​ത്സ​ര​ങ്ങ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി എകെ​ജെ​എം സ്കൂ​ളും യു.​പി വി​ഭാ​ഗ​ത്തി​ൽ കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ്സ് പ​ബ്ലി​ക് സ്കൂ​ളും എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ കാ​ള​കെ​ട്ടി നി​ർ​മല ഇം​ഗ്ലീ​ഷ് മീ​ഡി​യം​സ്കൂ​ളും ഓ​വ​റോ​ൾ നേ​ടി.

രാ​വി​ലെ പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​ശ്വാ​സ​പ​രി​ശീ​ല​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. തോ​മ​സ് വാ​ള​ന്മ​നാ​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്പ്ര​സി​ഡ​ന്‍റ് സു​നി പ​ത്യാ​ല എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

ഡി​സി​എ​ൽ മേ​ഖ​ല ര​ക്ഷാ​ധി​കാ​രി സി​സ്റ്റ​ർ ലൂ​സി എ​സ്എ​ബി​എ​സ്, ഡി​സി​എ​ൽ നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ൽ, മ​ണി​മ​ല മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ ജോ​സ​ഫ് ആ​ന്‍റ​ണി, മു​ണ്ട​ക്ക​യം മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ ഷാ​ജി ഇ​ട​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : KanjirappallyAKJM KunnumbhagamStJoseph KalakettiNirmala Winners DCL

Recent News

Corehub Up