കാഞ്ഞിരപ്പള്ളി: ഡിസിഎൽ കാഞ്ഞിരപ്പള്ളി മേഖല ടാലന്റ് ഫെസ്റ്റ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളും യു.പി വിഭാഗത്തിൽ കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളും എൽപി വിഭാഗത്തിൽ കാളകെട്ടി നിർമല ഇംഗ്ലീഷ് മീഡിയംസ്കൂളും ഓവറോൾ നേടി.
രാവിലെ പ്രഫ. റോണി കെ. ബേബി എംഎൽഎ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. വൈകുന്നേരം നടന്ന സമാപനസമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപത വിശ്വാസപരിശീലനകേന്ദ്രം ഡയറക്ടർ ഫാ. ഡോ. തോമസ് വാളന്മനാൽ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് സുനി പത്യാല എന്നിവർ സമ്മാനദാനം നിർവഹിച്ചു.
ഡിസിഎൽ മേഖല രക്ഷാധികാരി സിസ്റ്റർ ലൂസി എസ്എബിഎസ്, ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, മണിമല മേഖല ഓർഗനൈസർ ജോസഫ് ആന്റണി, മുണ്ടക്കയം മേഖല ഓർഗനൈസർ ഷാജി ഇടത്തിൽ എന്നിവർ നേതൃത്വം നൽകി.