x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​ര്യ​നെ​പ്പോ​ലെ തി​ള​ങ്ങ​ണോ? സൂ​ര്യ​നെ​പ്പോ​ലെ തി​ള​യ്ക്ക​ണം!

വെബ്ഡെസ്ക്
Published: October 8, 2026 02:12 AM IST | Updated: October 8, 2026 02:12 AM IST

കൊച്ചേട്ടന്‍റെ കത്ത്

കൊച്ചേട്ടന്‍റെ കത്ത്

പ്രി​യ ഡി​സി​എ​ൽ കൂ​ട്ടു​കാ​രേ.

"ജീ​വി​ത​മെ​നി​ക്കൊ​രു ചൂ​ള​യാ​യി​രു​ന്ന​പ്പോ​ൾ 
ഭൂ​വി​നാ​വെ​ളി​ച്ച​ത്താ​ൽ വെ​ണ്മ ഞാ​നു​ള​വാ​ക്കി
"ന​ക്ഷ​ത്ര ഗീ​ത​ങ്ങ​ൾ' എ​ന്ന ക​വി​ത​യി​ലെ മ​ഹാ​ക​വി ജി. ​ശ​ങ്ക​ര​ക്കു​റു​പ്പി​ന്‍റെ പ്ര​ശ​സ്ത​മാ​യ ഈ ​ഈ​ര​ടി പാ​ടാ​ത്ത മ​ല​യാ​ളി​യി​ല്ല. സ്വ​ന്തം ജീ​വി​തം ദു​രി​ത​ങ്ങ​ളു​ടെ തീ​ച്ചു​ള​യി​ൽ​കി​ട​ന്ന് പൊ​ള്ളു​ന്പോ​ഴും ആ ​വെ​ളി​ച്ചം​കൊ​ണ്ട്, ഭൂ​വി​ന് വെ​ണ്മ പ​ക​രു​ന്ന​തി​ന്‍റെ ആ​ത്മ​നി​റ​വു മ​ഹാ​ക​വി ജി ​മ​ല​യാ​ളി​ക്കു പ​ക​രു​ന്പോ​ൾ, ജീ​വി​തം​ത​ന്നെ ഒ​രു മ​ഹാ​കാ​വ്യ​മാ​ക്കി​യ മ​റ്റൊ​രു പ്ര​തി​ഭ പ​റ​യു​ക​യാ​ണ്,

"If you want to shine like a Sun, first, burn like a Sun''! ജീ​വി​തം സൂ​ര്യ​നെ​പ്പോ​ലെ തി​ള​ങ്ങ​ണോ, നീ ​സൂ​ര്യ​നെ​പ്പോ​ലെ തി​ള​യ്ക്ക​ണം! ക​ത്തി​യെ​രി​യ​ണം! എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും സൂ​ര്യ​നെ​പ്പോ​ലെ തി​ള​ങ്ങാ​ൻ വേ​ണ്ടി, ജീ​വി​ത​ത്തി​ൽ സൂ​ര്യ​നെ​പ്പോ​ലെ എ​രി​യ​ണം എ​ന്ന് ജീ​വി​തം​കൊ​ണ്ട് പ്ര​ചോ​ദി​പ്പി​ക്കു​ന്ന ആ ​ഗു​രു​സ്ഥാ​നീ​യ​ൻ, മ​റ്റാ​രു​മ​ല്ല, ആ​ധു​നി​ക ഭാ​ര​തം, ലോ​ക​ത്തി​നു ന​ൽ​കി​യ വി​ശ്വ​വ്യ​ക്തി​ത്വ​മാ​യ മു​ൻ രാ​ഷ്ട്ര​പ​തി ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ​ക​ലാം ത​ന്നെ​യാ​ണ്! ഒ​ക്ടോ​ബ​ർ 15, അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​റ​ന്നാ​ൾ ദി​ന​മാ​ണ്. ആ ​ദി​നം ലോ​ക വി​ദ്യാ​ർ​ഥി ദി​ന​മാ​യി ലോ​കം ആ​ച​രി​ക്കു​ക​യാ​ണ്!

ന​മ്മെ ഉ​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കാ​ത്ത സ്വ​പ്നം കാ​ണാ​ൻ പ​ഠി​പ്പി​ച്ച, ത​മി​ഴ്നാ​ട്ടി​ലെ രാ​മേ​ശ്വ​രം എ​ന്ന ചെ​റു​ഗ്രാ​മ​ത്തി​ലെ ദ​രി​ദ്ര​മാ​യ വീ​ട്ടി​ൽ​നി​ന്നും ആ​രം​ഭി​ച്ച്, ഇ​ന്ത്യ​യു​ടെ "മി​സൈ​ൽ​മാ​ൻ' ആ​യി വ​ള​ർ​ന്ന എ.​പി.​ജെ പ​ഠ​ന​വും അ​റി​വു​മാ​ണ് ഒ​രു വ്യ​ക്തി​യെ മ​ഹാ​നാ​ക്കു​ന്ന​ത് എ​ന്ന് പ​ഠി​പ്പി​ച്ചു! പു​സ്ത​കം കാ​ണാ​തെ പ​ഠി​ക്കു​ന്ന​തു മാ​ത്ര​മ​ല്ല, ""നി​ര​ന്ത​രം ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​താ​ണ് ഒ​രു മി​ക​ച്ച വി​ദ്യാ​ർ​ഥി​യു​ടെ ല​ക്ഷ​ണം’’ എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

"വി​ജ​യ​ക​ര​മാ​യി, പ​രാ​ജ​യ​പ്പെ​ടു​ക'' എ​ന്ന തീ​പി​ടി​പ്പി​ക്കു​ന്ന ചി​ന്ത​യു​മാ​യി, അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി മ​ന​സു​ക​ളെ ഉ​ഴു​തു മ​റി​ച്ചു! പ​രീ​ക്ഷ​യി​ലോ, മ​ത്സ​ര​ങ്ങ​ളി​ലോ തോ​റ്റു​പോ​കു​ന്ന​വ​ര​ല്ല, തോ​ൽ​വി​യെ വി​ജ​യ​ത്തി​ലേ​ക്കു​ള്ള ച​വി​ട്ടു​പ​ടി​യാ​ക്കാത്തവ​രാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ തോ​റ്റു​പോ​കു​ന്ന​തെ​ന്ന് എ.​പി.​ജെ.​പ​റ​ഞ്ഞു.

"FAIL' എ​ന്നാ​ൽ തോ​ൽ​വി എ​ന്ന​ല്ല, ‘First Attempt In Learning' - പ​ഠ​ന​ത്തി​ന്‍റെ ആ​ദ്യ പ​രി​ശ്ര​മം’ - എ​ന്നാണെന്നു വ്യാ​ഖ്യാ​നി​ച്ച് വി​ജ​യി​ക്കാ​ത്ത​വ​രെ അ​ദ്ദേ​ഹം വി​സ്മ​യി​പ്പി​ച്ചു! അ​തു​പോ​ലെ, ഒ​രു പ​രി​ശ്ര​മ​വും അ​വ​സാ​ന​മ​ല്ല, "END' എ​ന്ന വാ​ക്കി​ന് ‘Effort Never Dies - പ​രി​ശ്ര​മം ഒ​രി​ക്ക​ലും മ​രി​ക്കു​ന്നി​ല്ല’ എ​ന്നും, 'NO' എ​ന്ന വാ​ക്കി​ന്, ‘Next Opportunity - അ​ടു​ത്ത അ​വ​സ​രം’ എ​ന്നു​മു​ള്ള നൂ​ത​ന ചി​ന്ത​ക​ൾ​കൊ​ണ്ട്, വി​ദ്യാ​ർ​ഥി ചേ​ത​ന​ക​ളെ അ​ദ്ദേ​ഹം ത്ര​സി​പ്പി​ച്ചു​ണ​ർ​ത്തി!

സ്വ​യം വി​ശ്വ​സി​ക്കാ​നു​ള്ള ക​ഴി​വാ​ണ് ജീ​വി​ത വി​ജ​യ​ത്തി​ന്‍റെ ര​ഹ​സ്യം എ​ന്നാ​ണ് എ.​പി.​ജെ. വി​ശ്വ​സി​ച്ച​ത്. ആ​ത്മ​വി​ശ്വാ​സ​വും ദൈ​വ​വി​ശ്വാ​സ​വും ഉ​ള്ള​വ​ർ ജീ​വി​ത​വി​ജ​യം നേ​ടും എ​ന്ന​തി​ന്‍റെ തെ​ളി​വ് അ​ദ്ദേ​ഹം​ത​ന്നെ​യാ​ണ്!

കൂ​ട്ടു​കാ​രേ, നി​ര​ന്ത​രം താ​ര​ത​മ്യ​പ്പെ​ടു​ത്തി നി​ങ്ങ​ൾ മ​റ്റൊ​രാ​ളാ​കാ​ൻ പ​രി​ശ്ര​മി​ക്ക​രു​ത്. പ​ക​രം, ഈ ​അ​ഞ്ചു കാ​ര്യ​ങ്ങ​ൾ എ​ന്നും സ്വ​യം പ​ല​ത​വ​ണ ആ​വ​ർ​ത്തി​ക്കു​ക. 1. ഞാ​ൻ, മി​ക​ച്ച വ്യ​ക്തി​യാ​ണ്. (I am the best). 2. എ​നി​ക്ക് ഇ​തു സാ​ധി​ക്കും (I can do it). 3. ദൈ​വം എ​പ്പോ​ഴും എ​ന്നോ​ടൊ​പ്പ​മു​ണ്ട്. (God is always with me). 4. ഞാ​ൻ ഒ​രു വി​ജയി​യാ​ണ്. (I am a winner). 5. ഇ​ന്ന് എ​ന്‍റെ ദി​വ​സ​മാ​ണ് (To day is my day).

അ​തെ, കൂ​ട്ടു​കാ​രേ,. ഏ​തു കു​റ​വു​ക​ളേ​യും അ​തി​ജീ​വി​ക്കാ​ൻ നി​ങ്ങ​ൾ​ക്കു സാ​ധി​ക്കും. ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ ഈ ​പ​ഞ്ച​മൂ​ല്യ​ങ്ങ​ൾ നി​ങ്ങ​ൾ എ​ന്നും പ​രി​ശീ​ലി​ച്ചാ​ൽ, ""നി​ങ്ങ​ൾ സ്വ​പ്നം കാ​ണു​ന്ന​തി​നെ നി​ങ്ങ​ളി​ലേ​ക്കാ​ക​ർ​ഷി​ക്കാ​നു​ള്ള ശേ​ഷി നി​ങ്ങ​ളു​ടെ ഉ​ള്ളി​ലു​ണ്ട്'' എ​ന്ന് ""ജ്വ​ലി​ക്കു​ന്ന മ​ന​സു​ക​ൾ'' എ​ന്ന പു​സ്ത​ക​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​മു​ക്കും ജ്വ​ലി​ക്കു​ന്ന മ​ന​സോ​ടെ, "അ​ഗ്നി​ച്ചി​റ​കു​ക​ൾ' വി​ട​ർ​ത്തി സൂ​ര്യ​നെ​പ്പോ​ലെ തി​ള​ങ്ങാം...
ആ​ശം​സ​ക​ളോ​ടെ,
സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

Tags : ShineSun BurnSun DCL KochettanteLetter Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up