x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​സി​എ​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു

വെബ്ഡെസ്ക്
Published: September 26, 2026 12:09 AM IST | Updated: September 26, 2026 12:09 AM IST

ഡിസിഎൽ ലോഗോ

ദീ​പി​ക ബാ​ല​സ​ഖ്യം കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളു​ടെ​യും ഡി​സി​എ​ൽ ആ​ന്‍റി​ഡ്ര​ഗ്സ് വോ​ള​ണ്ടി​യേ​ഴ്സി​ന്‍റെ​യും തെ​ര​ഞ്ഞെ​ടു​പ്പ് കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​ന്‍​ഫ​ന്‍റ് ജ​ഡീ​സ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്നു.

ഡി​സി​എ​ൽ നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഫി​ൽ​സി സി​എം​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല ര​ക്ഷാ​ധി​കാ​രി സി​സ്റ്റ​ർ ലൂ​സി എ​സ്എ​ബി​എ​സ്, ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ൾ അ​ധ്യാ​പ​ക​ൻ അ​ല​ൻ കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ന്നു ന​ട​ന്ന മേ​ഖ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലീ​ഡ​റാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി എ.​കെ.​ജെ.​എം. എ​ച്ച്.​എ​സ്.​എ​സി​ലെ ജി​ബാ​ന​ന്ദ് കെ. ​മാ​ത്യു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ന​റ്റ് മ​രി​യ ബെ​ന്നി (സെ​ന്‍റ് മേ​രീ​സ് ജി.​എ​ച്ച്.​എ​സ്. കാ​ഞ്ഞി​ര​പ്പ​ള്ളി) - ഡെ​പ്യൂ​ട്ടി ലീ​ഡ​ർ, മാ​ത്യു ബി​ജോ (സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ൾ, ആ​ന​ക്ക​ല്ല്), മ​രി​യ റീ​ത്ത (സെ​ന്‍റ് ജോ​സ​ഫ്സ് പ​ബ്ലി​ക് സ്കൂ​ൾ, കു​ന്നും​ഭാ​ഗം) - കൗ​ൺ​സി​ല​ർ​മാ​ർ, അ​ദ്വൈ​ദ് അ​നു​രാ​ഗ് (അ​സം​പ്ഷ​ൻ എ​ച്ച്.​എ​സ്. പാ​ല​ന്പ്ര, അ​ന്ന ജോ​ജ​ൻ (ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ബ്ലി​ക് സ്കൂ​ൾ, കാ​ഞ്ഞി​ര​പ്പ​ള്ളി), ട്രീ​സ മേ​രി ജോ​ജി (സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ൾ, ആ​ന​ക്ക​ല്ല്),- ട്ര​ഷ​റ​ർ, മാ​ർ​ഷ​ൽ മ​നോ​ജ് (സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ, കു​ന്നും​ഭാ​ഗം) - പ്രോ​ജ​ക്ട് സെ​ക്ര​ട്ട​റി എ​ന്നി​വ​രാ​ണു മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

ആ​ന്‍റി ഡ്ര​ഗ് സ്ക്വാ​ഡ് ലീ​ഡേ​ഴ്സാ​യി ആ​ൽ​വി​ഷ് ജി​ബി​നോ (മേ​രി​മാ​താ പ​ബ്ലി​ക് സ്കൂ​ൾ, ഇ​ട​ക്കു​ന്നം), റോ​ണാ അ​ഗ​സ്റ്റി​ൻ (സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സ് കാ​ഞ്ഞി​ര​പ്പ​ള്ളി), ലി​വി​യ റോ​സ് തോ​മ​സ് (സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ് ഇ​ല​ങ്ങു​ളം, ആ​ഷ​ർ ആ​ൻ​ഡ്രൂ​സ് ആ​ന്‍റ​ണി (ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് പ​ബ്ലി​ക് സ്കൂ​ൾ, കാ​ഞ്ഞി​ര​പ്പ​ള്ളി) എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഭാ​ര​വാ​ഹി​ക​ൾ​ക്ക് മേഖല രക്ഷാധികാരി സി​സ്റ്റ​ർ ലൂ​സി എ​സ്എ​ബി​എ​സ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

Tags : DCL KanjirappallyRegion OfficeBearers

Recent News

Corehub Up