x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​മ്മു​ടെ കൊ​ച്ചേ​ട്ട​ൻ, കേ​ര​ള​ത്തി​ന്‍റെ ക​ലാ​ഗു​രു ...

വെബ്ഡെസ്ക്
Published: October 28, 2026 10:49 PM IST | Updated: October 28, 2026 10:49 PM IST

പ്രതീകാത്മക ചിത്രം

കൊച്ചേട്ടന്‍റെ കത്ത്

പ്രി​യ ഡി​സി​എ​ൽ കു​ടും​ബാം​ഗ​ങ്ങ​ളേ,

ഇ​ന്ന​ലെ ന​മ്മു​ടെ ആ​ബേ​ല​ച്ച​ന്‍റെ 25-ാം ച​ര​മ​വാ​ർ​ഷി​ക​മാ​യി​രു​ന്നു. ന​മ്മു​ടെ സം​ഘ​ട​ന​യു​ടെ ആ​ദ്യ സം​സ്ഥാ​ന ഡ​യ​റ​ക്ട​റാ​യ, കൊ​ച്ചേ​ട്ട​ൻ എ​ന്ന സ്നേ​ഹ​നാ​മ​ത്തി​ൽ ബാ​ല​ല​ക്ഷ​ങ്ങ​ളു​ടെ മ​ന​സി​ൽ കൂ​ടു​കൂ​ട്ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യ ആ​ബേ​ല​ച്ച​ന് ബാ​ല​സ​ഖ്യം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ്നേ​ഹാ​ർ​ദ്ര​മാ​യ ആ​ദ​രാ​ഞ്ജ​ലി​ക​ൾ പ്രാ​ർ​ത്ഥ​ന​യോ​ടെ ന​മു​ക്ക് അ​ർ​പ്പി​ക്കാം.

1952ൽ ​ദീ​പി​ക ബാ​ല​സ​ഖ്യം ഒ​രു സം​ഘ​ട​ന​യാ​യി രൂ​പ​പ്പെ​ട്ട​പ്പോ​ൾ, ദീ​പി​ക പ​ത്ര​ത്തി​ന്‍റെ പ​ത്രാ​ധി​പ​സ​മി​തി​യം​ഗ​മാ​യി​രു​ന്ന ആ​ബേ​ല​ച്ച​നെ ഡി​സി​എ​ൽ സം​ഘ​ട​ന​യു​ടെ ചു​മ​ത​ല​കൂ​ടി ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ആ​ബേ​ല​ച്ച​ൻ, സ​ർ​ഗ​ധ​ന​നാ​യ ക​വി​യും ഗാ​ന​ര​ച​യി​താ​വും എ​ഴു​ത്തു​കാ​ര​നും മാ​ത്ര​മ​ല്ല, ധി​ഷ​ണാ​ശാ​ലി​യാ​യ സം​ഘാ​ട​ക​നും ആ​യി​രു​ന്നു. മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ ജാ​തി​മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്ത​നാ​യി, "നാം ​ഒ​രു​കു​ടും​ബം' എ​ന്ന ആ​ദ​ർ​ശ​വാ​ക്യം അ​ദ്ദേ​ഹം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​ദ്ദേ​ഹം ക​ലാ​പ്ര​തി​ഭ​ക​ളെ തി​ര​ഞ്ഞു. സ​ർ​ഗ​പ്ര​തി​ഭ​ക​ളെ പ്ര​ചോ​ദി​പ്പി​ച്ചു. അ​ക്ഷ​ര​സ്നേ​ഹി​ക​ളെ ചേ​ർ​ത്തു​പി​ടി​ച്ചു. കാ​യി​ക​പ്ര​തി​ഭ​ക​ളെ കൈ​യ​ടി​ച്ചു പ്രോ​ത്സാ​ഹി​പ്പി​ച്ചു! ദീ​പി​ക ദി​ന​പ​ത്ര​ത്തി​ന്‍റെ ഞാ​യ​റാ​ഴ്ച​തോ​റു​മു​ള്ള ബാ​ല​പം​ക്തി ഒ​രു മു​ഴു​വ​ൻ പേ​ജാ​യി​രു​ന്നു. ആ ​പേ​ജി​ൽ നൂ​റു​ക​ണ​ക്കി​ന് സ​ർ​ഗ​കു​സു​മ​ങ്ങ​ളു​ടെ പേ​രു​ക​ളും ര​ച​ന​ക​ളും അ​ച്ച​ടി​ച്ചു​വ​ന്നു! അ​ങ്ങ​നെ മ​ല​യാ​ള​ഭാ​ഷ​യി​ൽ നി​ര​വ​ധി എ​ഴു​ത്തു​കാ​ർ തൂ​ലി​ക​വ​ഴ​ക്കം കൈ​വ​രി​ച്ചു.

ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ വി​വി​ധ ക്രി​യാ​ത്മ​ക​മാ​യ പ​രി​ശീ​ല​ന​ങ്ങ​ളി​ലൂ​ടെ അ​ക്ഷ​ര​ങ്ങ​ളി​ൽ ആ​ത്മ​വി​ശ്വാ​സം നേ​ടി​യ അ​നേ​ക​ർ​ക്ക് അ​വ​രു​ടെ ര​ച​ന​ക​ൾ പ്ര​കാ​ശി​ത​മാ​കാ​നു​ള്ള ഒ​രു വേ​ദി ആ​വ​ശ്യ​മാ​യി​വ​ന്നു. അ​ങ്ങ​നെ​യാ​ണ് മ​ല​യാ​ള​ഭാ​ഷ​യി​ലെ ആ​ദ്യ ബാ​ല​മാ​സി​ക​യാ​യ "കു​ട്ടി​ക​ളു​ടെ ദീ​പി​ക' പി​റ​ക്കു​ന്ന​ത്. അ​തി​ന് സാ​ർ​ത്ഥ​ക​മാ​യ നേ​തൃ​ത്വം ന​ൽ​കി​യ​ത് ഡി​സി​എ​ൽ കൊ​ച്ചേ​ട്ട​നാ​യ ആ​ബേ​ല​ച്ച​ൻ ത​ന്നെ​യാ​യി​രു​ന്നു. നി​ര​വ​ധി ബാ​ല​ത​ല​മു​റ​ക​ളി​ൽ വാ​യ​ന ഒ​രു ഹ​ര​മാ​ക്കി മാ​റ്റി​യ, മി​ക​ച്ച നി​ര​വ​ധി എ​ഴു​ത്തു​കാ​രെ സൃ​ഷ്ടി​ച്ച ബാ​ല​മാ​സി​ക​യാ​യി കു​ട്ടി​ക​ളു​ടെ ദീ​പി​ക മാ​റി​യ​ത് ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ടാ​ണ്!

ബാ​ല​സ​ഖ്യ​ത്തി​ന്‍റെ 164-ാം അം​ഗ​വും മലയാള ഭാഷയുടെ സൗഭാഗ്യവുമായ പെ​രു​ന്പ​ട​വം ശ്രീ​ധ​ര​ൻ തന്‍റെ 21-ാം വയസിൽ കുട്ടികളുടെ ദീപികയുടെ പ്ര​ഥ​മ വി​ശേ​ഷാ​ൽ പ്ര​തി​യി​ൽ "പൂ​ന്പാ​റ്റ​യോ​ട്' എ​ന്ന ക​വി​ത എ​ഴു​തി​യി​ട്ടു​ണ്ട്. ഇ​തു​പോ​ലെ എ​ത്ര​യെ​ത്ര മ​ഹാ​പ്ര​തി​ഭ​ക​ൾ​ക്കാ​ണ് ബാ​ല​സ​ഖ്യം പാ​ത​യൊ​രു​ക്കി​യ​ത്!

കൂ​ട്ടു​കാ​രേ, ആ​ബേ​ല​ച്ച​ൻ ഇ​ന്ന​ത്തെ ത​ല​മു​റ​യ്ക്കും വ​ലി​യ പ്ര​ചോ​ദ​ന​മാ​ണ്. 1965-ൽ ​അ​ദ്ദേ​ഹം കൊ​ച്ചി​ൻ ക​ലാ​ഭ​വ​ൻ എ​ന്ന മ​ഹാ​പ്ര​സ്ഥാ​ന​ത്തി​ന് രൂ​പം​കൊ​ടു​ത്തു. ആ​ബേ​ല​ച്ച​നെ​ഴു​തി, കെ.​കെ. ആ​ന്‍റ​ണി മാ​സ്റ്റ​ർ ഈ​ണം ന​ൽ​കി, കെ.​ജെ. യേ​ശു​ദാ​സ് ആ​ല​പി​ച്ച "ഈ​ശ്വ​ര​നെ​ത്തേ​ടി ഞാ​ൻ ന​ട​ന്നു' എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ഗാ​ന​ങ്ങ​ളാ​ണ് യേ​ശു​ദാ​സി​നെ മ​ല​യാ​ളി മ​ന​സി​ൽ കു​ടി​യി​രു​ത്തി​യ​ത്. പി​ന്നീ​ട് ആ​ബേ​ല​ച്ച​ൻ തു​ട​ക്ക​മി​ട്ട ക​ലാ​ഭ​വ​ൻ മി​മി​ക്സ് പ​രേ​ഡ് ഇ​ന്നു കേ​ര​ളം ആ​ദ​രി​ക്കു​ന്ന നി​ര​വ​ധി സി​നി​മാ​താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ത്തു.

ആ​ബേ​ല​ച്ച​ൻ എ​ന്ന ന​മ്മു​ടെ കൊ​ച്ചേ​ട്ട​ൻ എ​ല്ലാ കൂ​ട്ടു​കാ​രോ​ടും പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണം. എ​ല്ലാ​വ​ർ​ക്കും ദൈ​വം ധാ​രാ​ളം ക​ഴി​വു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. പ​രി​ശീ​ല​നം ന ​ൽ​കി​യാ​ൽ മാ​ത്ര​മേ ക​ഴി​വു​ക​ൾ വ​ള​രൂ. ക​ലാ-​സാ​ഹി​ത്യ ക​ഴി​വു​ക​ൾ​ക്ക് ജാ​തി, മ​ത പ​ണ്ഡി​ത-​പാ​മ​ര ഭേ​ദ​ങ്ങ​ളി​ല്ല. ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ക്കു​ന്ന​വ​ർ ആ​രാ​ണെ​ങ്കി​ലും അ​വ​ർ ഉ​യ​ര​ത്തി​ലെ​ത്തും! അ​തി​നാ​ൽ, ഫാ. ​ആ​ബേ​ൽ പെ​രി​യ​പ്പു​റം സി​എം​ഐ എ​ന്ന മ​ഹാ​നാ​യ ഈ ​ക്രൈ​സ്ത​വ പു​രോ​ഹി​ത​നെ ന​മ്മ​ൾ ഇ​ന്ന് അ​നു​സ്മ​രി​ക്കു​ന്പോ​ൾ അ​ദ്ദേ​ഹം ന​മ്മു​ടെ കേ​ര​ള​ത്തി​ന്‍റെ ക​ലാ-​സാം​സ്കാ​രി​ക മേ​ഖ​ല​യ്ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ അ​തു​ല്യ​മാ​ണ് എ​ന്ന് ആ​ദ​ര​വോ​ടെ അ​നു​സ്മ​രി​ക്കാം. ഇ​ന്ന് ന​മ്മു​ടെ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​ൻ കി​ട്ടു​ന്ന ഒ​ര​വ​സ​ര​വും ഒ​രു വേ​ദി​യും ന​ഷ്ട​മാ​കാ​തെ പ​ടി​പ​ടി​യാ​യി, മി​ക​വു​ക​ളു​ടെ മു​ക​ളി​ലേ​ക്ക് കു​തി​ച്ചു​ക​യ​റാം...

സ്നേ​ഹാ​ശം​സ​ക​ളോ​ടെ‌, സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

Tags : Kochettan DCL KochettansLetter

Recent News

Corehub Up