Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KanjirappallyRegion

ഡി​സി​എ​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല ടാ​ല​ന്‍റ് ഫെ​സ്റ്റ് ഒ​ക്‌ടോബർ 10ന്

​കാ​ഞ്ഞി​ര​പ്പ​ള്ളി: ദീ​പി​ക ബാ​ല​സ​ഖ്യം കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല ടാ​ല​ന്‍റ് ഫെ​സ്റ്റ് ഒ​ക്ടോ​ബ​ർ പ​ത്തി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് എ​ച്ച്എ​സ്എ​സി​ൽ ന​ട​ക്കും.

എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ തി​രി​ച്ചാ​ണ് മ​ത്സ​രം. പ്ര​സം​ഗം, ല​ളി​ത​ഗാ​നം, ഡി​സി​എ​ൽ ആ​ന്തം, ഡി​സി​എ​ൽ ല​ഹ​രി​വി​രു​ദ്ധ ഗാ​നം, ചെ​റു​ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, ഉ​പ​ന്യാ​സ​ര​ച​ന എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. ഡി​സി​എ​ൽ ആ​ന്തം, ല​ഹ​രി​വി​രു​ദ്ധ​ഗാ​നം എ​ന്നി​വ ഒ​ഴി​കെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യി​രി​ക്കും. ര​ച​നാ​മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കു​ക​യി​ല്ല.

ഡി​സി​എ​ൽ ആ​ന്തം, ഡി​സി​എ​ൽ ല​ഹ​രി​വി​രു​ദ്ധ സം​ഘ​ഗാ​നം മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴു പേ​ര​ട​ങ്ങു​ന്ന ടീ​മി​ന് പ​ങ്കെ​ടു​ക്കാം. ക​രോ​ക്കെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. പ്ര​സം​ഗ​ത്തി​ന് എ​ൽ​പി വി​ഭാ​ഗ​ത്തി​ന് മൂ​ന്നു മി​നി​റ്റും യു.​പി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 5 മി​നി​റ്റു​മാ​യി​രി​ക്കും സ​മ​യം.

പ്ര​സം​ഗവി​ഷ​യ​ങ്ങ​ൾ:

ഹൈ​സ്കൂ​ൾ വി​ഭാ​ഗം

1.യു​ദ്ധ​ങ്ങ​ളും അ​ശാ​ന്തി​യും നി​റ​ഞ്ഞ ലോ​ക​ത്ത് സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും പ്ര​സ​ക്തി. 2)ആ​ധു​നി​ക ജീ​വി​ത​വും ആ​ധു​നി​ക മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ​വും.

യു.​പി വി​ഭാ​ഗം

1) ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലെ അ​ച്ച​ട​ക്ക​വും കൃ​ത്യ​നി​ഷ്ഠ​യും - ഇ​ന്ന​ത്തെ കു​ട്ടി​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ 2.സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ കേ​ര​ള മാ​തൃ​ക- ദു​ര​ന്ത​ങ്ങ​ളി​ൽ കൈ​കോ​ർ​ത്ത ന​മ്മ​ൾ

എ​ൽ​പി വി​ഭാ​ഗം

1) ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ- മൈ​താ​ന​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്ന 'നാം ​ഒ​രു കു​ടും​ബം' എ​ന്ന പാ​ഠം. 2.നാം ​ഒ​രു കു​ടും​ബം: എ​ന്‍റെ കൊ​ച്ചു ലോ​ക​ത്തെ സ്നേ​ഹ​ക്കാ​ഴ്ച​ക​ൾ.

എ​ൽ​പി വി​ഭാ​ഗ​ത്തി​ന് മേ​ഖ​ല, പ്ര​വി​ശ്യാ ത​ല​ങ്ങ​ളി​ൽ ആ​ദ്യ​ത്തെ ഒ​രു വി​ഷ​യം മാ​ത്ര​മാ​യി​രി​ക്കും ഉ​ണ്ടാ​യി​രി​ക്കു​ക. സം​സ്ഥാ​ന​ത​ല​മ​ത്സ​ര​ത്തി​ൽ​മാ​ത്രം ര​ണ്ടു വി​ഷ​യ​ങ്ങ​ളും പ​ഠി​ച്ചാ​ൽ മ​തി​യാ​കും.

യു.​പി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ൽ മേ​ഖ​ല, പ്ര​വി​ശ്യ, സം​സ്ഥാ​ന​ത​ല​ത്തി​ലും, എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ലും ന​ല്കി​യി​ട്ടു​ള്ള ര​ണ്ടു വി​ഷ​യ​ങ്ങ​ളി​ൽ മ​ത്സ​ര​സ​മ​യ​ത്തു ന​റു​ക്കി​ട്ടു കി​ട്ടു​ന്ന ഒ​രു വി​ഷ​യ​മാ​ണ് പ്ര​സം​ഗി​ക്കേ​ണ്ട​ത്.

മ​ത്സ​ര​ത്തി​ന് ശാ​ഖ​യി​ൽ​നി​ന്നും വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ ഒ​രു കു​ട്ടി​യേ​യും ഗ്രൂ​പ്പ് ഇ​ന​ത്തി​ൽ ഒ​രു ടീ​മി​നെ​യും പ​ങ്കെ​ടു​പ്പി​ക്കാം. കുട്ടികളുടെ പേ​രു​ക​ൾ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന​കം ഡി​സി​എ​ൽ നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ലി​ന് 6238219465 എ​ന്ന ന​ന്പ​രി​ൽ അ​യ​ച്ചു​കൊ​ടു​ക്കണം.

Latest News

Corehub Up