റാന്നി എംഎസ് എച്ച്എസ്എസ് കുട്ടികളും അധ്യാപകരും ആന്റോ ആന്റണി എംപിയിൽനിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു.
റാന്നി: വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിൽ റാന്നി എംഎസ് ഹയർ സെക്കൻഡറി സ്കൂളിന് കലാ കിരീടം. ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ എംഎസ് സ്കൂളിനാണ് കിരീടം. നാലു ദിനങ്ങൾ വെച്ചൂച്ചിറയെ ഉത്സവലഹരിയിലാഴ്ത്തിയ "നടനിക 2കെ26 ഉപജില്ലാ' കലോത്സവം ഇന്നലെ സമാപിച്ചു.ഹയർ സെക്കൻഡറി വിഭാഗത്തിൽ 292 പോയിന്റോടെയാണ് എംഎസ് എച്ച്എസ്എസ് ചാന്പ്യൻമാരായത്.
232 പോയിന്റ് നേടിയ റാന്നി എസ്സി ഹയർ സെക്കൻഡറി സ്കൂളാണ് റണ്ണർ അപ്പ്.155 പോയിന്റുമായി ഈട്ടിച്ചുവട് എബനേസർ എച്ച്എസ്എസ് മൂന്നാം സ്ഥാനത്തെത്തി. ഹൈസ്കൂൾ വിഭാഗത്തിൽ എംഎസ് എച്ച്എസ്എസ്, എസ്സിഎച്ച്എസ്എസ്, കുന്നം മാർത്തോമ്മാ വിഎച്ച്എസ്എസ് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
യുപി വിഭാഗത്തിൽ കുന്നം മാർത്തോമ്മാ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളാണ് ചാമ്പ്യന്മാർ. എണ്ണൂറാംവയൽ സിഎംഎസ് സ്കൂൾ രണ്ടാം സ്ഥാനവും വെച്ചൂച്ചിറ സെന്റ് തോമസ് ഹൈസ്കൂൾ മൂന്നാം സ്ഥാനവും നേടി.
എൽപി വിഭാഗത്തിൽ നാറാണംമൂഴി എംടി എൽപിഎസ്, ജിഎൽപിഎസ് കക്കാട്, ജിഎൽപിഎസ് മക്കപ്പുഴ, സെന്റ് ജോർജ് എൽപിഎസ് വെൺകുറിഞ്ഞി എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. എണ്ണൂറാംവയൽ സിഎംഎസ് സ്കൂൾ, എൽപിജിഎസ് റാന്നി, എൻഎം എൽപിഎസ് മന്ദമരുതി, ജിയുപിഎസ് മാടമൺ, ജിഎച്ച്എസ്എസ് വെച്ചൂച്ചിറ കോളനി എന്നിവർക്കാണ് രണ്ടാം സ്ഥാനം. ഇഎ എൽപിഎസ് അരയൻപാറ മൂന്നാം സ്ഥാനം നേടി.
സംസ്കൃതോത്സവത്തിൽ എസ്എൻടി യുപിഎസ് റാന്നി - വൈക്കം ഒന്നാം സ്ഥാനവും എസ്സി ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും യുപിഎസ് കൊല്ലമുള മൂന്നാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ റാന്നി എസ് സിഎച്ച്എസ്എസിനാണ് ചാമ്പ്യൻ ഷിപ്പ്. ഹൈസ്കൂൾ പെരുനാട് രണ്ടാം സ്ഥാനവും എബനേസർ എച്ച്എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എൽപി, യുപി വിഭാഗം അറബി കലോത്സവത്തിൽ തേവർവേലിൽ എൽപിഎസ് കൂനൻകര ചാമ്പ്യൻമാരായി.
എണ്ണൂറാംവയൽ സിഎംഎസ് സ്കൂളിൽ നടന്ന സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മേഴ്സി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ രാജു ഏബ്രഹാം, ജില്ലാ പഞ്ചായത്തംഗങ്ങളായ ആരോൺ ബിജിലി പനവേലിൽ, ടി.കെ. സജി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രമാദേവി, റവ. ജോൺസൺ അലക്സാണ്ടർ, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ബിന്ദു തോമസ്, പഞ്ചായത്തംഗങ്ങളായ ടി.കെ. ജയിംസ്,റെസി ജോഷി, രാജി വിജയകുമാർ, അനീഷ് കുന്നപ്പുഴ, ഷാജി കൈപ്പുഴ, പ്രിയ സുരേന്ദ്രൻ, ലിനോജ് കണയങ്കൽ, അമൽ ഏബ്രഹാം, ലിനി ജയകുമാർ, ഷിജി ജോസ്, മഞ്ജു മോളിക്കൽ, അനുമോൾ വർഗീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ രജിത ആർ. നായർ, ബിനു മണിമലേത്ത്, ഡോ. മനു വർഗീസ്, ജൂബി തോമസ്, സാബു പുല്ലാട്ട്, വി.ജി. കിഷോർ, സന്തോഷ് ബാബു, അനീഷ, അംബി പള്ളിക്കൽ, ഷൈനു ചാക്കോ, ഫെമി ഹേമന്ത് എന്നിവർ പ്രസംഗിച്ചു.
Tags : School Festival kalolsavam NattuVishesham DistrictNews