x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ അ​തി​ക്ര​മം ; ശ്രീ​നാ​ദേ​വി അ​ട​ക്കം എ​ട്ടു പേ​ർ​ക്ക് മു​ൻ​കൂ​ർ‌ ജാ​മ്യം

വെബ്ഡെസ്ക്
Published: November 12, 2026 11:35 PM IST | Updated: November 12, 2026 11:35 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: അ​ടൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ അ​തി​ക്ര​മ​ക്കേ​സി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യ്ക്കും മ​റ്റ് ഏ​ഴു പേ​ർ​ക്കും പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു. കു​റ്റാ​രോ​പി​ത​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നു​ള്ള പൊ​ലി​സ് റി​പ്പോ​ർ​ട്ടി​നെ അ​വ​ഗ​ണി​ച്ചാ​ണ് ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് എ​ൻ. ഹ​രി​കു​മാ​ർ അ​ടൂ​ർ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ന​സ്മ​ൽ കാ​വി​ള​യി​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ഫെ​ന്നി നൈ​നാ​ൻ എ​ന്നി​വ​രും ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​ർ​ക്കും ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

കു​റ്റാ​രോ​പി​ത​ർ​ക്ക് അ​ഭി​ഭാ​ഷ​ക​ൻ വി.​ആ​ർ. സോ​ജി ഹാ​ജ​രാ​യി. ജാ​മ്യ​വ്യ​വ​സ്ഥ​പ്ര​കാ​രം നാ​ളെ ഇ​വ​ർ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​മ്പാ​കെ ഹാ​ജ​രാ​യി ബോ​ണ്ട് എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ്യ​ണം. എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​മ്പാ​കെ ഹാ​ജ​രാ​ക​ണം. സം​ഭ​വം ന​ട​ന്ന അ​ഞ്ചു മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യെ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ്, കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ​യും കേ​സി​ൽ പ്ര​തി​ചേ​ർ​ത്ത​തെ​ന്ന് പ്ര​തി​ഭാ​ഗം ചൂ​ണ്ടി​കാ​ട്ടി.

ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ സ​ൻ​ഹി​ത ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​തി​ക​ളു​ടെ പേ​രി​ൽ ന​ട​പ​ടി​ക​ൾ​ക്കു തു​നി​യു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ബോ​ധി​പ്പി​ച്ചു. മു​ൻ കൂ​ർ ജാ​മ്യം നേ​ടി അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​ൻ പ്ര​തി​ക​ൾ ശ്ര​മി​ച്ച​പ്പോ​ൾ ഇ​തി​ന് സ​ഹാ​യ​ക​മാ​യ സ​മീ​പ​ന​മാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ച്ച​ത്.

ജീ​പ്പ് ത​ട​ഞ്ഞു​ള്ള അ​തി​ക്ര​മ​ത്തി​ൽ പൊ​ലി​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റ കേ​സി​ൽ ക​ണ്ടാ​ല​റി​യു​ന്ന 20 പേ​രെ​യാ​ണ് പ്ര​തി​ചേ​ർ​ത്തി​രു​ന്ന​ത്. ശ്രീ​നാ​ദേ​വി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​മാ​നി​ച്ച യൂ​ട്യൂ​ബ​ർ രാ​ജ​ൻ ജോ​സ​ഫി​നെ അ​റ​സ്റ്റ് ചെ​യ്ത് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച ജൂ​ലൈ 11നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഷി​ബു ഉ​ണ്ണി​ത്താ​ൻ എ​ന്ന​യാ​ളെ മാ​ത്ര​മാ​ണ് പി​ന്നാ​ലെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. ദൃ​ശ്യം പു​റ​ത്തു​വ​രി​ക​യും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​വ​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പൊ​ലി​സ് കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ടൂ​ർ മ​ണ്ഡ​ലം പ്ര​സി​ന്‍റ് ജ​യ​കൃ​ഷ്ണ​ൻ പ​ള്ളി​ക്ക​ലി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ​ക്ക് അ​ടു​ത്ത ദി​വ​സം​ത​ന്നെ കോ​ട​തി ജാ​മ്യം ന​ൽ​കു​ക​യും ചെ​യ്തു. കേ​സി​ൽ പൊ​ലി​സ് പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് പി. ​ജ​യ​രാ​ജ​ൻ പ​ങ്കെ​ടു​ത്ത് സി​പി​എം അ​ടൂ​രി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

Tags : police station trespass bail NattuVishesham DistrictNews

Recent News

Corehub Up