പ്രതീകാത്മക ചിത്രം
പത്തനംതിട്ട: സംസ്ഥാനത്തെ സ്പെഷ്യല്‍ സമ്മറി റിവിഷന്‍ നടപടികളുടെ ഭാഗമായി ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചുകൊണ്ട് പത്തനംതിട്ട ജില്ലയിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലായി ആകെ 9,88,965 വോട്ടര്‍മാരാണ് കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 5,15,778 സ്ത്രീകളും 4,73,183 പുരുഷന്മാരും നാലു തേര്‍ഡ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരുമാണ്. ജനുവരിയിൽ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന് ശേഷം 9,49,632 വോട്ടര്‍മാരാണ് നിലവില്‍ ജില്ലയിലുണ്ടായിരുന്നത്.
4,95,814 പുരുഷന്മാരും 4,53,812 സ്ത്രീകളും ആറു ട്രാന്‍സ്ജെന്‍ഡേഴ്സുമാണ് കഴിഞ്ഞ ജനുവരിയിൽ പുറത്തിറങ്ങിയ പട്ടികയിലുണ്ടായിരുന്നത്. ഇതിൽനിന്ന് 39,333 വോട്ടർമാരുടെ വർധനയാണ് പുതിയ പട്ടികയിലുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ ജില്ലയിൽ 9,80,144 വോട്ടർമാരാണുണ്ടായിരുന്നത്. സ്ത്രീകള്‍ 5,10,955, പുരുഷന്മാര് 4,69,184, ട്രാന്‍സ്ജെന്‍ഡര്‍ അഞ്ച് എന്നിങ്ങനെയായിരുന്നു വോട്ടര്‍മാരുടെ എണ്ണം.
എസ്ഐആറിനു മുന്‍പ് . 10,47,976 വോട്ടര്‍മാരടങ്ങുന്ന പട്ടികയാണ് നിലവിലുണ്ടായിരുന്നത്. മരണം, കണ്ടെത്താന്‍ കഴിയാത്തത്, ഇരട്ടിപ്പ്, സ്ഥലംമാറ്റം എന്നീ കാരണത്താല്‍ 98,334 വോട്ടര്‍മാരെ ഒഴിവാക്കിയാണ് ജനുവരിയിൽ പട്ടിക തയാറാക്കിയത്.ഇന്നലെ പുറത്തിറക്കിയ കരട് പട്ടികയിൽ നിയമസഭാ മണ്ഡലം തിരിച്ചുള്ള വോട്ടര്‍മാരുടെ എണ്ണം: ബ്രായ്ക്കറ്റിൽ നിയമസഭാ തെരഞ്ഞെടുപ്പ് പട്ടികയിലെ കണക്ക്.തിരുവല്ല- 2,00,423 (1,98,395), റാന്നി- 1,77,454 , ആറന്മുള- 2,17,419 (2,15,168) , കോന്നി- 1,90,584 (1,89,366) , അടൂര്‍- 2,03,085 (2,01,200 ).
ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പോളിംഗ് സ്റ്റേഷനുകളുടെ പുനഃക്രമീകരണവും നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന 1,207 പോളിംഗ് സ്റ്റേഷനുകള്‍ക്കു പുറമേ അടൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഒരു പുതിയ പോളിംഗ് സ്റ്റേഷന് കൂടി രൂപീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 1,208 ആയി.
കരട് വോട്ടര്‍പട്ടിക സംബന്ധിച്ച് എന്തെങ്കിലും അവകാശവാദങ്ങളോ ആക്ഷേപങ്ങളോ ഉണ്ടെങ്കില്‍ ഡിസംബര്‍ 11 വരെ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. ഈ കാലയളവില്‍ ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും ഡിസംബര്‍ 28നകം തീര്‍പ്പാക്കും. തുടര്‍ന്ന് എല്ലാ നടപടികളും പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും.
വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും ജില്ലയിലെ വില്ലേജ് തലങ്ങളില്‍ ഡിസംബര്‍ 11 വരെ ഹെല്പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കും. വോട്ടര്‍മാര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തി കരട് വോട്ടര്‍പട്ടികയില്‍ തങ്ങളുടെ പേരും മറ്റ് വിവരങ്ങളും പരിശോധിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്കും വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും ബന്ധപ്പെട്ട ബൂത്ത് ലെവല്‍ ഓഫീസറെയോ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസറെയോ സമീപിക്കാം. വിവരങ്ങള്‍ക്ക് ജില്ലാ ഇലക്ഷന് വിഭാഗത്തിലെ 0468 2224256 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Tags : Pathanamthitta election list districtelection NattuVishesham DistrictNews