x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ശേ​രി​ക്ക​ര​യി​ൽ താ​ത്കാ​ലി​ക പൊ​ലി​സ് സ്റ്റേ​ഷ​ൻ തു​റ​ന്നു

വെബ്ഡെസ്ക്
Published: November 12, 2026 11:41 PM IST | Updated: November 12, 2026 11:41 PM IST

ോവ​ട​ശേ​രി​ക്ക​ര താ​ത്കാ​ലി​ക പൊ​ലി​സ് സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം പ​ഴ​കു​ളം മ​ധു എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

വ​ട​ശേ​രി​ക്ക​ര: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്ത് വ​ട​ശേ​രി​ക്ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന താ​ത്കാ​ലി​ക പൊ​ലി​സ് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം പ​ഴ​കു​ളം മ​ധു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും വാ​ഹ​ന​ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച് തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യാ​ണ് താ​ത്കാ​ലി​ക പൊ​ലി​സ് സ്റ്റേ​ഷ​ൻ.

സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഴ​കു​ളം മ​ധു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ട​ശേ​രി​ക്ക​ര പൊ​ലി​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​റാ​യി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ജി സാ​മു​വ​ലി​നെ നി​യ​മി​ച്ചു. വ​ട​ശേ​രി​ക്ക​ര​യി​ലേ​ത് സ്ഥി​രം പൊ​ലി​സ് സ്റ്റേ​ഷ​നാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തീ​ർ​ഥാ​ട​ന​കാ​ലം അ​വ​സാ​നി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ ന​ട​ത്തു​മെ​ന്ന് പ​ഴ​കു​ളം മ​ധു എം​എ​ൽ​എ പ​റ​ഞ്ഞു.

പ്ര​ദേ​ശ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന തി​ര​ക്കും ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥി​രം പൊ​ലി​സ് സ്റ്റേ​ഷ​ൻ അ​നു​വ​ദി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ക​ഴി​ഞ്ഞ​ദി​വ​സം നി​ല​യ്ക്ക​ലി​ൽ എ​ത്തി​യ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ധ​രി​പ്പി​ച്ചി​രു​ന്നു.തീ​ർ​ഥാ​ട​ന​പാ​ത​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും ആ​വ​ശ്യ​മാ​യ പൊ​ലി​സ് സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വേ​ഗ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​തി​നും ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

കു​ളി​ക്ക​ട​വു​ക​ളി​ലും മ​റ്റ് അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും പൊ​ലി​സ് പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ർ​ത്തും. ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ലും ഇ​ട​പെ​ടു​ന്ന​തി​നും തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും പൊ​ലി​സ് സ​ദാ സ​ജ്ജ​മാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി അ​റി​യി​ച്ചു.

ച​ട​ങ്ങി​ൽ റാ​ന്നി ഡി​വൈ​എ​സ്പി സ​ന്തോ​ഷ് കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജൂ​ലി സാ​ബു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ കേ​ശ​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന സു​സ​ൻ ജേ​ക്ക​ബ്, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കോ​മ​ളം അ​നി​രു​ദ്ധ​ൻ, പെ​രു​നാ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : police station kerala police NattuVishesham DistrictNews

Recent News

Corehub Up