Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Station

ക​ള​ഞ്ഞു​കി​ട്ടി​യ 200 രൂ​പ കൈ​മാ​റാ​ന്‍ കു​രു​ന്നു​ക​ള്‍ പെ​രു​മ​ഴ​യ​ത്ത് പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്ക്; മ​ട​ക്ക​യാ​ത്ര​യ്ക്ക് റെ​യി​ന്‍​കോ​ട്ടും ന​ല്‍​കി പൊ​ലി​സു​കാ​ര്‍ 

കൊ​ച്ചി: വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 3.45 പു​റ​ത്ത് ത​ക​ര്‍​ത്തു​പെ​യ്യു​ന്ന മ​ഴ. ന​ന​ഞ്ഞു കു​തി​ര്‍​ന്ന യൂ​ണി​ഫോ​മി​ല്‍ ര​ണ്ടു സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​രാ​പ്പു​ഴ പൊ​ലി​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് ക​യ​റി​ച്ചെ​ന്നു. കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ത് ന​ന​ഞ്ഞു കു​തി​ര്‍​ന്ന ഒ​രു 200 രൂ​പ നോ​ട്ട്. പൊ​ലി​സു​കാ​രു​ടെ അ​ടു​ത്തെ​ത്തി അ​വ​ര്‍ പ​റ​ഞ്ഞു; സാ​റേ, വ​ഴി​യി​ല്‍ കി​ട​ന്നു കി​ട്ടി​യ​താ​ണ്. 


ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം സ്വ​ന്ത​മാ​ക്കാ​തെ ഉ​ട​മ​യെ ക​ണ്ടെ​ത്താ​ന്‍ പൊ​ലി​സി​നെ ഏ​ല്‍​പ്പി​ക്കാ​നെ​ത്തി​യ ഒ​മ്പ​താം ക്ലാ​സു​കാ​രു​ടെ സ​ത്യ​സ​ന്ധ​ത​യ്ക്കു മു​ന്നി​ല്‍ ഒ​രു നി​മി​ഷം പൊ​ലി​സു​കാ​രും അ​മ്പ​ര​ന്നു​പോ​യി. പെ​രു​മ​ഴ​യ​ത്ത് ന​ന​ഞ്ഞൊ​ലി​ച്ചെ​ത്തി​യ ആ ​കു​രു​ന്നു​ക​ളു​ടെ കൈ​യി​ല്‍ 200 രൂ​പ മാ​ത്ര​മാ​യി​രു​ന്നി​ല്ല, മ​ന​സു​നി​റ​യെ ന​ന്മ​യു​ണ്ടാ​യി​രു​ന്നു. വ​രാ​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ ആ​രോ​ണ്‍, ലി​യോ​ണ്‍ നെ​ല്‍​സ​ണ്‍ എ​ന്നി​വ​രാ​ണ് മാ​തൃ​ക​യാ​യ​ത്. 


വ​രാ​പ്പു​ഴ പൊ​ലി​സ് സ്‌​റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ​മാ​രാ​യ ഇ.​എം. ജെ​നീ​ഷ്, അ​ജ​യ​കു​മാ​ര്‍, സ്വ​പ്ന, സി​പി​ഒ​മാ​രാ​യ ബി​ജു​രാ​ജ്, ജോ​ബി ജോ​സ​ഫ് എ​ന്നി​വ​രാ​യി​രു​ന്നു ആ ​സ​മ​യ​ത്ത് സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന​ത്. പൊ​ലി​സു​കാ​ര്‍ കു​ട്ടി​ക​ളോ​ട് വി​ശേ​ഷ​ങ്ങ​ള്‍ ചോ​ദി​ച്ച​പ്പോ​ഴാ​ണ് വ​ഴി​യി​ല്‍​നി​ന്ന് കി​ട്ടി​യ പ​ണം കൈ​മാ​റാ​നെ​ത്തി​യ​താ​ണെ​ന്ന് അ​റി​യി​ച്ച​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യ ഈ ​പ്ര​വൃ​ത്തി പൊ​ലി​സു​കാ​രെ ശ​രി​ക്കും അ​ത്ഭു​ത​പ്പെ​ടു​ത്തി. 


പ​ണം കൈ​മാ​റി​യ​ശേ​ഷം ട്യൂ​ഷ​നു പോ​കാ​നൊ​രു​ങ്ങി​യ കു​ട്ടി​ക​ളെ മ​ഴ ന​ന​ഞ്ഞ് യാ​ത്ര തു​ട​രാ​ന്‍ അ​വ​ര്‍ ആ​ദ്യം അ​നു​വ​ദി​ച്ചി​ല്ല. പി​ന്നീ​ട് സ്റ്റേ​ഷ​നി​ല്‍​നി​ന്ന് പ​ട്രോ​ളിം​ഗി​നി​റ​ങ്ങു​മ്പോ​ള്‍ ഉ​പ​യോ​ഗി​ക്കാ​നാ​യി വാ​ങ്ങി​വ​ച്ചി​രു​ന്ന റെ​യി​ന്‍​കോ​ട്ടു​ക​ള്‍ ധ​രി​പ്പി​ച്ചാ​ണ് കു​ട്ടി​ക​ളെ പോ​ലി​സു​കാ​ർ യാ​ത്ര​യാ​ക്കി​യ​ത്. വ​രാ​പ്പു​ഴ മാ​ളി​യേ​ക്ക​ല്‍ സി​ജ​ന്‍റെ  മ​ക​നാ​ണ് ആ​രോ​ണ്‍. വ​രാ​പ്പു​ഴ മാ​ളി​യേ​ക്ക​ല്‍ നെ​ല്‍​സ​ന്‍റെ മ​ക​നാ​ണ് ലി​യോ​ണ്‍ നെ​ല്‍​സ​ണ്‍.

District News

പ​ള്ളി​ത്തോ​ട്ടം പൊ​ലിസ് സ്റ്റേ​ഷ​ന് കെ​ട്ടി​ടം നി​ര്‍​മി​ക്കും

കൊ​ല്ലം: തു​റ​മു​ഖ വ​കു​പ്പി​ല്‍ നി​ന്ന് വാ​ട​ക​യ്‌​ക്കെ​ടു​ത്ത പ​ഴ​യ പോ​ര്‍​ട്ട് ഓ​ഫിസി​ല്‍ സെ​ല്‍ ത​യാ​റാ​കു​ന്ന​തോ​ടെ പ​ള്ളി​ത്തോ​ട്ടം പൊ​ലിസ് സ്റ്റേ​ഷ​ന്‍ ഒ​രു മാ​സ​ത്തി​ന​കം അ​വി​ടേ​ക്ക് മാ​റ്റും. ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് നി​ര്‍​മി​ച്ച പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ച് പു​തി​യ​ത് നി​ര്‍​മി​ക്കാ​നാ​ണ് പ്ര​വ​ര്‍​ത്ത​നം മാ​റ്റു​ന്ന​ത്.

മു​മ്പ് തു​റ​മു​ഖ വ​കു​പ്പി​ന്‍റെ ഗോ​ഡൗ​ണാ​യി​രു​ന്ന ഓ​ട് പാ​കി​യ കെ​ട്ടി​ട​ത്തി​ലാ​ണ് പ​ള്ളി​ത്തോ​ട്ടം സ്റ്റേ​ഷ​ന്‍ ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. വാ​ട​ക കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ ഇ​ത് പൊ​ളി​ക്കും. ക​ഴു​ക്കോ​ല​ട​ക്കം ചി​ത​ല​രി​ച്ച നി​ല​യി​ലാ​ണ് ഈ ​കെ​ട്ടി​ടം.

വാ​തി​ലു​ക​ള്‍​ക്കും ജ​നാ​ല​ക​ള്‍​ക്കും ഉ​റ​പ്പി​ല്ല. ആ​യു​ധ​ങ്ങ​ളും രേ​ഖ​ക​ളും സൂ​ക്ഷി​ക്കാ​ന്‍ സു​ര​ക്ഷി​ത സൗ​ക​ര്യ​വു​മി​ല്ല. ഓ​ടു​ക​ള്‍ പ​ലേ​ട​ത്തും പൊ​ട്ടി​യി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ല്‍ മ​ഴ​ക്കാ​ല​ത്ത് സ്റ്റേ​ഷ​നി​ല്‍ കു​ട​പി​ടി​ച്ച് ഇ​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.
സെ​ല്ലി​ന് ഉ​റ​പ്പി​ല്ലാ​ത്ത​തി​നാ​ല്‍ കൂ​ടു​ത​ല്‍ പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മ്പോ​ള്‍ വെ​സ്റ്റ് സ്റ്റേ​ഷ​നി​ലെ സെ​ല്ലി​ലേ​ക്കാ​ണ് മാ​റ്റു​ന്ന​ത്. വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വി​ശ്ര​മി​ക്കാ​ന്‍ ഇ​ട​മി​ല്ല. ഇ​ങ്ങ​നെ പ​രാ​തി​ക​ള്‍ ഏ​റെ​യു​ണ്ട്.

സ്റ്റെ​യ​ര്‍ റൂം ​സ​ഹി​തം ഒ​രു​നി​ല കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ എം. ​മു​കേ​ഷ് എം​എ​ല്‍​എ ആ​യി​രി​ക്കെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ രൂ​പ​രേ​ഖ​യ്ക്ക് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചീ​ഫ് എ​ന്‍​ജി​നി​യ​റു​ടെ അം​ഗീ​കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്.

തു​റ​മു​ഖ വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഈ ​സ്ഥ​ലം പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കാ​നാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. എ​സ്എ​ച്ച്ഒ​യ്ക്കും ലാ ​ആ​ന്‍​ഡ് ഓ​ര്‍​ഡ​ര്‍ എ​സ്‌​ഐ​ക്കും പ്ര​ത്യേ​ക മു​റി​ക​ള്‍ പു​തി​യ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​കും.

റി​സ​പ്ഷ​ന്‍ ഏ​രി​യ, ശൗ​ചാ​ല​യ​ങ്ങ​ള്‍, പു​രു​ഷ, വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ്ര​ത്യേ​കം വി​ശ്ര​മ മു​റി​ക​ള്‍, ക​മ്പ്യൂ​ട്ട​ര്‍, ക്രൈം ​റെ​ക്കോ​ര്‍​ഡ്‌​സ്, ആം​സ് റൂ​മു​ക​ള്‍, പു​രു​ഷ, വ​നി​ത, ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ സെ​ല്ലു​ക​ള്‍ എ​ന്നി​വ പു​തി​യ രൂ​പ​രേ​ഖ​യി​ലു​ണ്ട്.

Kerala

വ​ട​ക​ര പൊ​ലി​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ച്; 120ഓ​ളം ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സ്

വ​ട​ക​ര: പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി​യ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സ്. ക​ണ്ടാ​ല​റി​യാ​വു​ന്ന 13 പേ​ര്‍ ഉ​ള്‍​പ്പ​ടെ 120ഓ​ളം പേ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി, ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലി​സു​കാ​ര​നെ മു​റി​വേ​ല്‍​പ്പി​ച്ചു, സ്റ്റേ​ഷ​നി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി എ​ന്നീ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

തി​രു​വോ​ണ ദി​വ​സം പ​തി​യാ​ര​ക്ക​ര മ​ഞ്ച​യി​ല്‍ ക​ട​വി​ല്‍ അ​ക്ര​മ​ണം ന​ട​ത്തി​യ ല​ഹ​രി സം​ഘ​ത്തി​ലെ മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഡി​വൈ​എ​ഫ്‌​ഐ ന​ട​ത്തി​യ മാ​ര്‍​ച്ചാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ചാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

മാ​ര്‍​ച്ചി​നി​ടെ ബാ​രി​ക്കേ​ഡ് ക​ട​ന്ന് പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കു​തി​ച്ച പ്ര​വ​ര്‍​ത്ത​ക​രും പൊ​ലീ​സും ഏ​റ്റു​മു​ട്ടി. സം​ഭ​വ​ത്തി​ല്‍ ഒ​രു പൊ​ലി​സു​കാ​ര​ന്‍ ഉ​ള്‍​പ്പെ​ട ആ​റു പേ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം സ്റ്റേ​ഷ​ന്‍ മു​റ്റ​ത്തി​രു​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ച ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​ഴ​ര​യോ​ടെ​യാ​ണ് പി​രി​ഞ്ഞു​പോ​യ​ത്.

ഡി​വൈ​എ​ഫ്‌​ഐ പ​തി​യാ​ര​ക്ക​ര മേ​ഖ​ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​നൂ​പി​നെ മ​ഞ്ച​യി​ല്‍ ക​ട​വി​ല്‍ ല​ഹ​രി മാ​ഫി​യ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ പൊ​ലി​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്.

നൂ​റ്റ​മ്പ​തോ​ളം പ്ര​വ​ര്‍​ത്ത​ക​രെ ത​ട​യാ​ന്‍ മു​പ്പ​തോ​ളം പൊ​ലി​സു​കാ​ര്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സി​വി​ല്‍ പൊ​ലി​സ് ഓ​ഫീ​സ​ര്‍ ബി​ജു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്റെ കൈ​യ്ക്ക് മു​റി​വു​ണ്ട്. പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ഡി​വൈ​എ​സ്പി ഉ​റ​പ്പു​ന​ല്‍​കി​യെ​ന്ന് നേ​താ​ക്ക​ള്‍ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

Kerala

ലോ​ക്ക​പ്പ് പൂ​ട്ടാ​ൻ മ​റ​ന്നു; കു​ണ്ട​റ സ്റ്റേ​ഷ​നി​ൽ നി​ന്ന് ചാ​ടി​യ പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: കു​ണ്ട​റ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ ലോ​ക്ക​പ്പി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട മോ​ഷ​ണ​ക്കേ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം ര​ക്ഷ​പ്പെ​ട്ട എ​ഴു​കോ​ൺ പു​ത്ത​ൻ​ന​ട സ്വ​ദേ​ശി വൈ​ജേ​ഷാ​ണ് (23) പി​ടി​യി​ലാ​യ​ത്. ലോ​ക്ക​പ്പ് പൂ​ട്ടാ​ൻ പൊ​ലി​സു​കാ​ർ മ​റ​ന്ന​താ​ണ് പ്ര​തി​ര​ക്ഷ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ 1.30ഓ​ടെ പാ​റാ​വു​കാ​ര​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ലോ​ക്ക​പ്പി​ൽ നി​ന്ന് ഇ​റ​ങ്ങി​യ വൈ​ജേ​ഷ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സാ​ര​ഥി ജം​ഗ്ഷ​നി​ൽ നി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 

നാ​ന്തി​രി​ക്ക​ലി​ലെ വീ​ട്ടി​ൽ നി​ന്ന് വ​യ​റിം​ഗ് സാ​മ​ഗ്രി​ക​ൾ മോ​ഷ​ണം പോ​യ കേ​സി​ലാ​ണ് ചൊ​വ്വാ​ഴ്ച വൈ​ജേ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചെ​ങ്കി​ലും ലോ​ക്ക​പ്പ് പൂ​ട്ടി​യി​രു​ന്നി​ല്ല. ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്ത് ഇ​യാ​ൾ ര​ക്ഷ​പ്പെ‌​ടു​ക​യാ​യി​രു​ന്നു.

Kerala

പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഐ.​പി.​ബി​നു​വി​ന്‍റെ ഊ​ഞ്ഞാ​ലാ​ട്ടം; ഏ​ഴ് പോ​ലീ​സു​കാ​ർ​ക്ക് 'പ​ണി​കി​ട്ടി'

തി​രു​വ​ന​ന്ത​പു​രം: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഓ​ണം ആ​ഘോ​ഷി​ച്ച സം​ഭ​വ​ത്തി​ൽ ഏ​ഴ് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി. ഏ​ഴ് പേ​രെ​യും എ​ആ​ർ ക്യാ​മ്പി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഡി​ജി​പി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

പ്ര​തി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഓ​ണം ആ​ഘോ​ഷി​ച്ച​തി​ലും അ​തി​ന്‍റെ റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച​തി​ലും ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യ​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി പി. ​വി​ജ​യ​ൻ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടിരുന്നു.

മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ പ്ര​ശാ​ന്തി​നെ നേ​ര​ത്തെ ത​ന്നെ തൃ​ശൂ​രി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യി​രു​ന്നു. അ​ദ്ദേ​ഹം ക​ഴി​ഞ്ഞ​ദി​വ​സം സ്റ്റേ​ഷ​ൻ ചു​മ​ത​ല ഒ​ഴി​ഞ്ഞിരുന്നു. ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ ഐ.​പി. ബി​നു, ഉ​ണ്ണി തു​ട​ങ്ങി​യ​വ​രാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. 

ജാ​മ്യ​വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യി സ്റ്റേ​ഷ​നി​ൽ ഒ​പ്പി​ടാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി​ക​ളും ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ത്. ഒ​പ്പി​ട്ട ശേ​ഷം പ്ര​തി​ക​ളോ​ട് മ​ട​ങ്ങാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ടേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​തി​ന് പ​ക​രം ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​വ​ദി​ച്ചെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ൽ. 

പ്ര​തി​ക​ൾ​ക്കൊ​പ്പം പോ​ലീ​സു​കാ​ർ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്ത ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. ഗു​രു​ത​ര വീ​ഴ്ച ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഏ​ഴ് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ഇ​പ്പോ​ൾ സ്ഥ​ലം​മാ​റ്റ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Kerala

അ​ടി​ച്ച് ഫി​റ്റാ​യ പോ​ലീ​സു​കാ​ര​ൻ എ​സ്പി​യെ ക​ണ്ട​തോ​ടെ ഓ​ട്ടെ​ടാ ഓ​ട്ടം; പി​ന്നാ​ലെ വ​ന്നു സ​സ്പെ​ൻ​ഷ​ൻ ഓ​ർ​ഡ​ർ

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത പോ​ലീ​സു​കാ​ർ എ​സ്പി​യു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങി. അ​രു​വി​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ മൂ​ന്നു പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡു ചെ​യ്തു. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ച്ചു ശ​ങ്ക​ർ, പ്ര​ശാ​ന്ത്, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

മേ​ലു​ദ്യോ​ഗ​സ്ഥ​നെ ക​ണ്ട​തോ​ടെ സ​ല്യൂ​ട്ട് ചെ​യ്യാ​ൻ പോ​ലും പോ​ലീ​സു​കാ​ർ മ​റ​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ ഒ​രാ​ൾ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ടാ​നും ശ്ര​മി​ച്ചു. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ മൂ​ന്ന് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ മ​ദ്യ​ല​ഹ​രി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​തി​നി​ടെ​യാ​ണ് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​ശാ​ന്ത​ൻ ക​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​ഷ​നി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് എ​സ്പി ചോ​ദി​ച്ച​പ്പോ​ൾ ഇ​ല്ലെ​ന്നാ​യി​രു​ന്നു പോ​ലീ​സു​കാ​രു​ടെ മ​റു​പ​ടി. എ​ന്നാ​ൽ മ​ദ്യ​പി​ച്ച് ജോ​ലി​യി​ൽ വീ​ഴ്ച വ​രു​ത്തി​യെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

District News

മ്യൂസിയം പൊലിസ് സ്റ്റേഷൻ ച​രി​ത്ര പ്രൗ​ഡി​യി​ൽ തു​ട​രും

തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര​ത്താ​ളു​ക​ളി​ലെ മു​ഖ​മു​ദ്ര​യാ​യ നി​റ​വു​മാ​യി സം​സ്ഥാ​ന​ത്തെ വേ​റി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നാ​യി മ്യൂ​സി​യം പൊലിസ് സ്റ്റേ​ഷ​ൻ. സം​സ്ഥാ​ന​ത്തെ 483 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ​യും നി​റം ഏ​കീ​ക​രി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ മ​റ്റു പൊലിസ് സ്റ്റേ​ഷ​നു​ക​ളെ അ​പേ​ക്ഷി​ച്ചു ച​രി​ത്ര പ്ര​ധാ​ന്യ​മു​ള്ള കെ​ട്ടി​ട​മാ​ണ് മ്യൂ​സി​യം പൊലിസ് സ്റ്റേ​ഷ​ന്‍റേ​ത്. സം​സ്ഥാ​ന​ത്തെ മ​റ്റ് പൊലിസ് സ്റ്റേ​ഷ​നു​ക​ളു​ടെ നി​റം ഒ​രേ ക​ള​ർ പെ​യി​ന്‍റ് ചെ​യ്ത് മോ​ടി​പി​ടി​പ്പി​ച്ചാ​ലും മ്യൂ​സി​യം പൊലിസ് സ്റ്റേ​ഷ​ന്‍റെ നി​റം മാ​റ്റ​മി​ല്ലാ​തെ തു​ട​രും.

മ്യൂ​സി​യം പൊലിസ് സ്റ്റേ​ഷ​ൻ സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ച​രി​ത്ര പ്രാ​ധാ​ന്യം എ​ന്താ​ണെ​ന്നു നോ​ക്കാം. ബ്രി​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്ത് നി​ർ​മിച്ച മ്യൂ​സി​യം, ക​ന​ക​ക്കു​ന്ന്, മൃ​ഗ​ശാ​ല, യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, പ​ബ്ലി​ക് ലൈ​ബ്ര​റി, പി​എം​ജി​യി​ലെ പോ​സ്റ്റ് മാ​സ്റ്റ​ർ ഓ​ഫീ​സ്, സം​സ്കൃ​ത കോ​ള​ജ്, വി​ജെ​ടി ഹാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് അന്ന് ഒ​രേ നി​റ​മാ​യി​രു​ന്നു. തി​രു​വി​താം​കൂ​ർ മ​ഹാ​രാ​ജാ​വി​ന്‍റെ കാ​ല​ത്തും പി​ന്നീ​ട് ഇ​ന്ത്യ​ക്ക് സ്വാ​ത​ന്ത്ര്യം ല​ഭി​ച്ചശേ​ഷ​വും ച​രി​ത്ര​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പു​ക​ളാ​യി​രു​ന്ന ഈ ​സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​റ​ത്തി​ൽ മാ​റ്റം വ​രു​ത്താ​തെ തു​ട​രു​ക​യാ​യി​രു​ന്നു. ഈ ​കെ​ട്ടി​ട​ങ്ങ​ളു​ടെ നി​റ​ത്തി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​നു നി​ര​വ​ധി സാ​ങ്കേ​തി​ക​വും നി​യ​മ​പ​ര​വു​മാ​യ ക​ട​ക​ന്പ​ക​ൾ ക​ട​ക്കേ​ണ്ട​തു​ണ്ട്. അ​തി​നാ​ൽ മ്യൂ​സി​യം പൊലിസ് സ്റ്റേ​ഷ​ന്‍റെ നി​റ​ത്തി​ൽ മാ​ത്രം മാ​റ്റം വ​രി​ല്ല. ഇ​ക്കാ​ര്യം ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും അ​റി​യാ​വു​ന്ന​തി​നാ​ൽ ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളെ അ​തേപ​ടി നി​ല​നി​ർ​ത്ത​ണ​മെ​ന്ന നി​ല​പാ​ടി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യ്ക്കും യോ​ജി​പ്പാ​ണ്.

മ്യൂ​സി​യം പൊലിസ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ടം മ്യൂ​സി​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ൽ പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ കൈ​വ​ശ​മു​ള്ള കെ​ട്ടി​ട​മാ​യി​രു​ന്നു. 1993-ൽ ​കെ. ക​രു​ണാ​ക​ര​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ഈ ​കെ​ട്ടി​ടം പു​രാ​വ​സ്തു വ​കു​പ്പി​ൽ നി​ന്നും ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് മ്യൂ​സി​യം പൊലിസ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളെ അ​തേപ​ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ൽ മാ​റ്റം വ​രു​ത്താ​തെ മാ​റി മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ളും ഈ ​പാ​ത പി​ന്തു​ട​ർ​ന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സ്, ഗ​വ​ർ​ണ​റു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യാ​യ ലോ​ക്ഭ​വ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക ന്‍റോ​ണ്‍​മെ​ന്‍റ് ഹൗ​സ്, മ​ന്ത്രി​മാ​രു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​ക​ളു​ടെ ഉ​ൾ​പ്പെ​ടെ സു​ര​ക്ഷ ഒ​രു​ക്കു​ന്ന​ത് മ്യൂ​സി​യം പൊലിസ് സ്റ്റേ​ഷ​നി​ലെ ഓ​ഫീ​സ​ർ​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ്.

നി​ല​വി​ൽ വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ 65ൽ ​പ​രം പൊലി​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് മ്യൂ​സി​യം പൊലിസ് സ്റ്റേ​ഷ​നി​ൽ 24 മ​ണി​ക്കൂ​റും സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ത്. എ​സ്എ​ച്ച്ഒ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. മൂ​ന്ന് എ​സ്ഐ​മാ​രും ഗ്രേ​ഡ് എ​സ്ഐ​മാ​രും സി​പി​ഒ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​ണ്.

കാ​ക്കി, വെ​ള്ള ക​ള​റു​ക​ളി​ലാ​ണ് സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പൊലിസ് സ്റ്റേ​ഷ​നു​ക​ളു​ടെ​യും പെ​യി​ന്‍റിം​ഗ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പൊലിസ് സ്റ്റേ​ഷ​നു​ക​ളും ഒ​രു നി​റ​ത്തി​ൽ ആ​ഗ​സ്റ്റ് 15ന് ​പെ​യി​ന്‍റിം​ഗ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​ദേ​ശി​ച്ചി​രു​ന്നു. മൈ ​പൊലിസ് സ്റ്റേ​ഷ​ൻ സം​വി​ധാ​നം ഉ​ൾ​പ്പെ​ടെ പ്രാ​വ​ർ​ത്തി​ക​ര​മാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് മു​ഴു​വ​ൻ പൊലിസ് സ്റ്റേ​ഷ​നു​ക​ൾ​ക്കും ഏ​കീ​കൃ​ത നി​റം ന​ൽ​കി​യ​ത്.

തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ലെ​യും റൂ​റ​ലി​ലെ​യും 65 പൊ ലിസ് സ്റ്റേ​ഷ​നു​ക​ളു​ടെ​യും പെ​യി​ന്‍റിം​ഗ് പൂ​ർ​ത്തി​യാ​യി. പൊലിസി​ന്‍റെ ബേ​സി​ക് അ​മി​നി​റ്റി ഫ​ണ്ടി​ൽ നി​ന്നു​ള്ള തു​ക​യാ​ണ് സം​സ്ഥാ​ന​ത്തെ പൊ ലിസ് സ്റ്റേ​ഷ​നു​ക​ൾ പെ​യി​ന്‍റിം​ഗ് ചെ​യ്യാ​ൻ പൊലിസ് ആ​സ്ഥാ​ന​ത്ത് നി​ന്നും സം​സ്ഥാ​ന പൊലിസ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ക്ര​മ​സ​മാ​ധാ​ന​പാ​ല​ന വി​ഭാ​ഗം അ​ഡീ​ഷ​ണ​ൽ ഡി​ജി​പി.പി. ​വി​ജ​യ​നാ​ണ് പൊലി സി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്.

District News

മ​ണ​പ്പാ​ട​ത്തെ ക്വാ​റി​വി​രു​ദ്ധ സ​മ​ര​ക്കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ

വ​ട​ക്ക​ഞ്ചേ​രി: പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി തു​ട​രു​ന്ന ക​രി​ങ്ക​ൽ ക്വാ​റി​ക്കെ​തി​രേ ശ​ബ്ദി​ക്കു​ന്ന​വ​രെ ക​ള്ള​ക്കേ​സു​ക​ളി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്നെ​ന്നാ​രോ​പി​ച്ച് സ്ത്രീ​ക​ള്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ട്ടു​കാ​ർ വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി.
പു​തു​ക്കോ​ട് മ​ണ​പ്പാ​ട​ത്തെ ക​രി​ങ്ക​ൽ ക്വാ​റി​ക്കെ​തി​രേ​യു​ള്ള സ​മ​ര​ക്കാ​രാ​ണ് ഇ​ന്ന​ലെ രാ​വി​ലെ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. സം​യു​ക്ത സ​മ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് പി. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, സെ​ക്ര​ട്ട​റി എ​ൻ. ഷ​ൺ​മു​ഖ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ സി​ഐ എം.​പി. എ​ബി​യു​മാ​യി സം​സാ​രി​ച്ചു.

നീ​തി​ക്കാ​യി കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് പി​ന്നീ​ട് സം​യു​ക്ത സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സ​മ​ര​ക്കാ​രി​ൽ​ചി​ല​ർ ക്വാ​റി​ക്കു​ള്ളി​ൽ ക​യ​റി നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​ക്കി​യെ​ന്ന് കാ​ണി​ച്ചാ​യി​രു​ന്നു ക്വാ​റി ന​ട​ത്തി​പ്പു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഉ​ദ​യ​ൻ, ജ​യ​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​യി​രു​ന്നു പ​രാ​തി.
ഇ​തേ​തു​ട​ർ​ന്നാ​ണ് പ്ര​കോ​പി​ത​രാ​യ സ​മ​ര​ക്കാ​ർ ഒ​ന്ന​ട​ങ്കം സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്.
ഇ​ത്ത​രം വ്യാ​ജ പ​രാ​തി​ക​ൾ​ക്കൊ​ണ്ടൊ​ന്നും ഭ​യ​പ്പെ​ടി​ല്ലെ​ന്നും സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും സ​മ​ര​ക്കാ​രാ​യ സ്ത്രീ​ക​ൾ പ​റ​ഞ്ഞു. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കേ​ണ്ട ക്വാ​റി​യി​ലെ സി​സി ടി​വി, പ​രാ​തി​യി​ൽ പ​റ​യു​ന്ന സ​മ​യം​മാ​ത്രം പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ലെ​ന്ന ക്വാ​റി ന​ട​ത്തി​പ്പു​ക്കാ​രു​ടെ വി​ശ​ദീ​ക​ര​ണം​ത​ന്നെ പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്നു സ​മ​ര​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം ഉ​ഗ്ര​സ്ഫോ​ട​ന​ങ്ങ​ളും ജ​ല​മ​ലി​നീ​ക​ര​ണ​വും പൊ​ടി​ശ​ല്യ​വു​മാ​ണു​ണ്ടാ​കു​ന്ന​ത്. പാ​റ പൊ​ട്ടി​ക്കു​മ്പോ​ൾ ക​ല്ല് തെ​റി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​മു​ണ്ട്.

നാ​ലു​ദി​വ​സം മു​മ്പ് ക്വാ​റി​ക്ക​ടു​ത്തെ പാ​ട​ത്ത് പ​ണി​യെ​ടു​ത്തി​രു​ന്ന ത​ന്‍റെ ദേ​ഹ​ത്തോ​ട് ചേ​ർ​ന്ന് വ​ലി​യ ക​ല്ല് പാ​ഞ്ഞു​പോ​യ​താ​യും ഭാ​ഗ്യ​ത്തി​ന് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നും അ​നി​ത എ​ന്ന നാ​ട്ടു​കാ​രി പ​റ​ഞ്ഞു.
ര​ണ്ടാ​ഴ്ച മു​മ്പ് പാ​റ പൊ​ട്ടി​ക്കു​ന്ന സ്ഫോ​ട​ന ശ​ബ്ദം കേ​ട്ട് കു​ഴ​ഞ്ഞു​വീ​ണ അ​റ​ളാ​ക്കോ​ട് സ്വ​ദേ​ശി​നി ചെ​ല്ല​മ്മ (60) ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ഇ​ത്ത​രം അ​പാ​യ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് തു​ട​രു​ന്നു​ണ്ട്.

ക്വാ​റി പ്ര​വ​ർ​ത്തി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ അ​നു​മ​തി റ​ദ്ദാ​ക്കി​യി​രു​ന്നെ​ങ്കി​ലും ന​ട​ത്തി​പ്പു​കാ​ർ തി​രു​വ​ന​ന്ത​പു​രം ട്രൈ​ബ്യൂ​ണ​ലി​ൽ നി​ന്നും പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​ക്കെ​തി​രേ സ്റ്റേ ​വാ​ങ്ങി​യാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ഇ​തി​നെ​തി​രേ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് സ​മ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് പി. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു. ക്വാ​റി​ക്കു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്നെ​ന്ന പ​രാ​തി​യി​ലാ​ണ് ഉ​ദ​യ​ൻ, ജ​യ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​തെ​ന്ന് സി​ഐ എം.​പി. എ​ബി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ക്വാ​റി​ക്കെ​തി​രേ​യു​ള്ള പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ വീ​ഴ്ച​യു​ണ്ടാ​കു​ന്ന​താ​യി അ​ക്ഷേ​പ​മു​ണ്ട്.
ക്വാ​റി​ക്കെ​തി​രേ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഐ​ക്യ​ക​ണ്ഠേ​ന പ്ര​മേ​യം പാ​സാ​ക്കി​യാ​ൽ ക്വാ​റി ന​ട​ത്തി​പ്പി​ന് ത​ട​യി​ടാ​നാ​കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.

Kerala

മദ്യപിച്ച് അപകടമുണ്ടാക്കി ഊബര്‍ ഡ്രൈവര്‍; പോലീസ് സ്‌റ്റേഷനില്‍ നിന്നും ഇറങ്ങിയോടി

വൈപ്പിന്‍: മദ്യലഹരിയില്‍ കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത ഊബര്‍ ടാക്‌സി ഡ്രൈവര്‍ മുന്‍ കാപ്പ കേസ് പ്രതി ആണെന്ന് പോലീസ് തിരിച്ചറിഞ്ഞതോടെ സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി. തിങ്കളാഴ്ച വൈകുന്നേരം മുളവുകാട് പോലീസ് സ്റ്റേഷനിലാണ് സംഭവം.

തൃശൂര്‍ കോതപറമ്പ് ആല സ്വദേശി വൈപ്പിപ്പാടത്ത് ഫാരിഷിനെ (38) പോലീസ് ജീപ്പില്‍ പിന്തുടര്‍ന്ന് വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡ് ഭാഗത്തു നിന്നും പിടികൂടി. പ്രതിയെ സ്റ്റേഷനില്‍ എത്തിക്കുന്നതിനിടെ ഇയാള്‍ ജീപ്പിന്‍റെ ഡോറും മറ്റും ചവിട്ടി കേടുപാട് വരുത്തി. 10,000 രൂപയോളം നഷ്ടം വരുത്തിയതായി പോലീസ് പറഞ്ഞു.

ഇയാള്‍ക്കെതിരെ ആലുവ, എറണാകുളം, തൃശൂര്‍ മേഖലകളിലെ പോലീസ് സ്റ്റേഷനില്‍ വിവിധ ക്രിമിനല്‍ കേസുകളുണ്ട്. മാത്രമല്ല കഴിഞ്ഞ വര്‍ഷം ഇയാള്‍ക്കെതിരെ കാപ്പയും ചുമത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വെളിപ്പെട്ടതോടെയാണ് സ്റ്റേഷനില്‍ നിന്നും ഇറങ്ങി ഓടിയതെന്ന് പിന്നീട് കുറ്റസമ്മതം നടത്തിയെന്ന് പോലീസ് പറഞ്ഞു.

ഇയാളുടെ വാഹനം പരിശോധിച്ചതില്‍ നിന്നും സിപ്പ് ലോക്ക് കവറുകളും സിറിഞ്ചും പോലീസ് കണ്ടെടുത്തു. ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയ 15,910 രൂപയും കസ്റ്റഡിയില്‍ എടുത്തു. പൊതു മുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Kerala

പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ആ​ശു​പ​ത്രി​യി​ലും ഭീ​ക​രാ​ന്ത​രീ​ക്ഷം; ഇ​ൻ​സ്പെ​ക്ട​റു​ടെ ത​ല​യ്ക്ക​ടിച്ചു, യു​വാ​വി​നെ കീ​ഴ്പ്പെ​ടു​ത്തിയത് സാഹസികമായി

തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച യു​വാ​വി​നെ പോ​ലീ​സ് സാഹസികമായി കീ​ഴ്പ്പെ​ടു​ത്തി. ത​ട​യാ​ൻ ശ്ര​മി​ച്ച ആ​ര്യ​നാ​ട് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ സി. ​ദേ​വ​രാ​ജ​ന് ത​ല​യ്ക്ക് പ​രി​ക്കേ​റ്റു.

ഉ​ഴ​മ​ല​യ്ക്ക​ൽ കു​ള​പ്പ​ട വാ​ലൂ​ക്കോ​ണം മ​ങ്ങാ​ട്ടു​പാ​റ ‘യ​ദു ഭ​വ​നി​ൽ' യ​ദു (23)വി​നെ​യാ​ണ് പോ​ലീ​സ് കീ​ഴ്പ്പെ​ടു​ത്തി​യ്. ഇ​ന്ന​ലെ രാ​ത്രി 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. പ​ക​ൽ ആ​ര്യ​നാ​ട്‌‌ - നെ ​ടു​മ​ങ്ങാ​ട് റോ​ഡി​ൽ പാ​റ​യ​ക്കാ​റ ഭാ​ഗ​ത്തു​ള്ള ഒ​രു ഹോ​ട്ട​ലി​ൽ ക​യ​റി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത യ​ദു തു​ട​ർ​ന്ന് യാ​തൊ​രു കാ​ര​ണ​വു​മി​ല്ലാ​തെ അ​വി​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യും ഹോ​ട്ട​ൽ ഉ​ട​മ​യെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു.

എ​ന്നാ​ൽ യു​വാ​വി​ന് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ണ്ടെ​ന്ന് ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഹോ​ട്ട​ലു​ട​മ പ​രാ​തി​യി​ല്ലെ​ന്ന് എ​ഴു​തി ന​ൽ​കി. തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ശ്രീ​രാ​മ​കൃ​ഷ്ണ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി ഇ​യാ​ളെ വി​ട്ട​യ​ച്ചി​രു​ന്നു. ഇ​വി​ടെ​നി​ന്നു ര​ക്ഷ​പ്പെ​ട്ട യു​വാ​വ് രാ​ത്രി പ​ത്ത​ര​യോ​ടെ കൈ​യി​ൽ മ​ദ്യ​ക്കു​പ്പി​യും ട്യൂ​ബ്‌​ലൈ​റ്റു​മാ​യി ആ​ര്യ​നാ​ട് സ്റ്റേ​ഷ​നി​ൽ ക​യ​റി അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ സ്റ്റേ​ഷ​നി​ൽ​നി​ന്നു യു​വാ​വ് തൊ​ട്ട​ടു​ത്തു​ള്ള ആ​ര്യ​നാ​ട് ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. സ്ഥ​ല​ത്തെ​ത്തി​യ ഐ​എ​സ്എ​ച്ച് ഒ.​സി. ദേ​വ​രാ​ജ​ൻ ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഡോ​ക്ട​റു​ടെ റൂ​മി​ന് പു​റ​ത്ത് രോ​ഗി​ക​ൾ​ക്ക് ഇ​രി​ക്കാ​ൻ ഇ​ട്ടി​രു​ന്ന ഇ​രു​മ്പ് ക​സേ​ര​യെ​ടു​ത്ത് ഇ​യാ​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും നെ​റ്റി​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ൻ​സ്പെ​ക്ട​റെ ഉ​ട​ൻ ത​ന്നെ ആ​ര്യ​നാ​ട് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് വി​ധേ​യ​നാ​ക്കി. തു​ട​ർ​ന്ന് വി​ദ​ഗ്ദ്ധ ചി​കി​ത്സ​യ്ക്കാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ആ​ശു​പ​ത്രി​യി​ൽ വ​ച്ച് വീ​ണ്ടും അ​ക്ര​മ​ത്തി​ന് മു​തി​ർ​ന്ന യ​ദു​വി​നെ പാ​റാ​വ് പോ​ലീ​സു​കാ​ർ സാ​ഹ​സി​ക​മാ​യാ​ണ് കീ​ഴ്പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ആ​ര്യ​നാ​ട് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ഇ​രു​മ്പ് ക​സേ​ര കൊ​ണ്ട് സി​ഐ​യു​ടെ ത​ല​യ്ക്ക​ടി​ച്ചു; പ്ര​തി പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​റെ ഇ​രു​മ്പ് ക​സേ​ര കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ യ​ദു​കൃ​ഷ്ണ​നാണ് പിടിയിലായത്. 

ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സി​ഐ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. കൈ​യി​ൽ മ​ദ്യ​ക്കു​പ്പി​യു​മാ​യി സ്റ്റേ​ഷ​നി​ലേ​ക്ക് ക​യ​റി​വ​ന്ന പ്ര​തി പോ​ലീ​സു​കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു. അ​ക്ര​മാ​സ​ക്ത​നാ​യ ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് ശ്ര​മി​ച്ച​തോ​ടെ പ്ര​തി തൊ​ട്ട​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി.

ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന് പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​മ്പ് ക​സേ​ര ഉ​പ​യോ​ഗി​ച്ച് സി​ഐ​യു​ടെ ത​ല​യ്ക്ക് അ​ടി​ച്ചത്. തു​ട​ർ​ന്ന് കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ​ത്തി പ്ര​തി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്തു.

Kerala

കരിപ്പുർ പോലീസ് സ്റ്റേഷനിൽ നിന്ന് സ്വർണം കാണാതായ സംഭവം: മുൻ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

മലപ്പുറം: കരിപ്പുർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ സ്റ്റേഷൻ മുൻ ഹൗസ് ഓഫീസർ എം.അബ്ബാസ് അലിയെ സസ്പെൻഡ് ചെയ്തു.

കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാർ മലപ്പുറം പോലീസ് മേധാവിക്ക് ഇതുസംബന്ധിച്ച് നൽകിയ റിപ്പോർട്ടിൽ സംഭവം സ്ഥിരീകരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ മലപ്പുറം ഡിവൈഎസ്പി കെ.സി. സുഭാഷ് ബാബുവിനെ ചുമതലപ്പെടുത്തി.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തിയതും വിവിധ സ്ഥലങ്ങളിൽ നിന്ന് കളഞ്ഞുകിട്ടി പൊതുജനങ്ങൾ പോലീസിൽ ഏൽപ്പിച്ചതുമായ സ്വർണമാല, ബ്രേസ്ലെറ്റ്, മോതിരം, കമ്മൽ എന്നിവ ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് പോലീസ് സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്നത്.

2018ന് മുമ്പും ശേഷവും വിവിധ ഘട്ടങ്ങളിലായി ലഭിച്ച ഈ ആഭരണങ്ങൾക്ക് നിലവിൽ പത്ത് ലക്ഷം രൂപയോളം വില വരും. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം 2026 ഫെബ്രുവരിയിൽ നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ സ്റ്റേഷനിലെ കസ്റ്റഡിയിൽ ഇല്ലെന്ന വിവരം കണ്ടെത്തിയത്.

തുടർന്ന് കൊണ്ടോട്ടി എഎസ്പി നടത്തിയ അന്വേഷണത്തിലാണ് സ്റ്റേഷനിൽ നിന്ന് സ്വർണമെടുത്തത് മുൻ എസ്എച്ച്ഒ അബ്ബാസ് അലിയാണെന്ന് കണ്ടെത്തിയത്. സംഭവം വിവാദമായതോടെ ആഭരണങ്ങൾ തിരികെ നൽകി നടപടിയിൽ നിന്ന് ഒഴിവാകാൻ എസ്എച്ച്ഒ നീക്കം നടത്തി. സ്വർണം അബദ്ധത്തിൽ തന്‍റെ കൈവശം വന്നതും പിന്നീട് തിരികെ നൽകാൻ മറന്നുപോയതുമാണെന്നുമാണ് അബ്ബാസ് അലി വിശദീകരിച്ചത്.

അതേസമയം അബ്ബാസ് അലി നേരത്തെ അച്ചടക്ക നടപടിക്ക് വിധേയനായിട്ടുണ്ട്. സ്റ്റേഷനിലെ തൊണ്ടിമുതൽ സൂക്ഷിപ്പുമായി ബന്ധപ്പെട്ട ഗുരുതര വീഴ്ചയുടെ പശ്ചാത്തലത്തിൽ സ്വർണം എങ്ങനെ സ്റ്റേഷനിൽ നിന്ന് പുറത്തുപോയി, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നത് അടക്കം ഡിവൈഎസ്പി കെ.സി. സുഭാഷ് ബാബു അന്വേഷിക്കും.

Kerala

ക​രി​പ്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നു സ്വ​ർ​ണം ക​വ​ർ​ന്ന​ത് മു​ൻ എ​സ്എ​ച്ച്ഒ​യെ​ന്ന് റി​പ്പോ​ർ​ട്ട്‌

മ​ല​പ്പു​റം: മു​ൻ എ​സ്എ​ച്ച്ഒ സ്വ​ർ​ണം ക​വ​ർ​ന്ന​താ​യി എ​എ​സ്പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. മ​ല​പ്പു​റം ക​രി​പ്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും കാ​ണാ​താ​യ സ്വ​ർ​ണം ക​വ​ർ​ന്ന​ത് മു​ൻ എ​സ്എ​ച്ച്ഒ ആ​ണെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. നി​ല​വി​ൽ സ​സ്‌​പെ​ൻ​ഷ​നി​ലു​ള്ള എ​സ്എ​ച്ച്ഒ മ​റ്റാ​രും അ​റി​യാ​തെ സ്വ​ർ​ണം കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കൊ​ണ്ടോ​ട്ടി എ​എ​സ്പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്.

അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ച​താ​ണെ​ന്നാ​ണ് ഇ​യാ​ൾ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. 2018 മു​ത​ൽ പ​ല ത​വ​ണ​യാ​യി നാ​ട്ടു​കാ​ർ​ക്ക് ക​ള​ഞ്ഞു കി​ട്ടി​യ എ​ട്ടു പ​വ​നി​ല​ധി​കം സ്വ​ർ​ണ​മാ​ണ് ക​രി​പ്പൂ​ർ സ്റ്റേ​ഷ​നി​ൽ നി​ന്നും ന​ഷ്ട​മാ​യ​ത്. ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കാ​നാ​യി നാ​ട്ടു​കാ​ർ കൈ​മാ​റി​യ​താ​യി​രു​ന്നു സ്വ​ർ​ണം. എ​സ്പി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം കൊ​ണ്ടോ​ട്ടി എ​എ​സ്പി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ്വ​ർ​ണം കൊ​ണ്ടു​പോ​യ​ത് മു​മ്പ് ക​രി​പ്പൂ​ർ സ്റ്റേ​ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന ഇ​ൻ​സ്‌​പെ​ക്ട​റാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്.

മ​റ്റൊ​രു ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​സ്‌​പെ​ൻ​ഷി​നി​ലു​ള്ള ഇ​യാ​ൾ സ്വ​ർ​ണം തി​രി​കെ ന​ൽ​കി ത​ടി​യൂ​രാ​നും ശ്ര​മി​ച്ചു. അ​ബ​ദ്ധ​ത്തി​ൽ സ്വ​ർ​ണം കൈ​യി​ലാ​യി പോ​യ​താ​ണെ​ന്നും ന​ട​പ​ടി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഇ​യാ​ൾ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​ഭ്യ​ർ​ഥി​ച്ച​താ​യാ​ണ് വി​വ​രം. എ​എ​സ്പി യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്‌ എ​സ്‌​പി ഡി​ഐ​ജി മു​ഖേ​ന ഐ​ജി​ക്കു കൈ​മാ​റി​യി​ട്ടു​ണ്ട്. വൈ​കാ​തെ തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

District News

വ​ടു​വ​ന്‍​ചാ​ലി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​നു​വ​ദി​ക്ക​ണം: കെ​വി​വി​ഇ​എ​സ്

വ​ടു​വ​ന്‍​ചാ​ല്‍: മേ​പ്പാ​ടി​യി​ല്‍​നി​ന്നു 13 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള​തും കേ​ര​ള- ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​വു​മാ​യ വ​ടു​വ​ന്‍​ചാ​ലി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് ജ​ന​റ​ല്‍ ബോ​ഡി യോ​ഗം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മീ​ന്‍​മു​ട്ടി വെ​ള്ള​ച്ചാ​ട്ടം, നീ​ലി​മ​ല വ്യൂ ​പോ​യി​ന്‍റ്, സ​ണ്‍​റൈ​സ് വാ​ലി എ​ന്നീ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ള്‍ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി തു​റ​ന്നു​പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ജി​ന്‍ ടി. ​ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​പി. അ​ബ്ദു​ള്‍​ഖാ​ദ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​നു വ​ര്‍​ഗീ​സ് പ്ര​സം​ഗി​ച്ചു. എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ പ്ര​ദേ​ശ​വാ​സി​ക​ളെ​യും പൈ​ല​റ്റ് ഭാ​ഗ്യ​ല​ക്ഷ്മി പാ​ടി​വ​യ​ലി​നെ​യും ആ​ദ​രി​ച്ചു. നി​ര്‍​ധ​ന രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സാ​സ​ഹാ​യം ന​ല്‍​കി.

ഭാ​ര​വാ​ഹി​ക​ളാ​യി വി.​പി. അ​ബ്ദു​ള്‍​ഖാ​ദ​ര്‍(​പ്ര​സി​ഡ​ന്‍റ്), എം. ​മു​ര​ളീ​ധ​ര​ന്‍, പി.​ആ​ര്‍. സ​ജി​ത്ത്, വി.​എ​ന്‍. ശ​ശീ​ന്ദ്ര​ന്‍ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍), പി. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍(​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), കെ.​പി. അ​ഫ്‌​സ​ല്‍, കെ. ​ഷാ​നി​ബ്, കെ.​എ​ച്ച്. ഹ​സ​ന്‍(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍), ബി​നു വ​ര്‍​ഗീ​സ്(​ട്ര​ഷ​റ​ര്‍)​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

District News

വെ​ള്ള​റ​ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ്രവർത്തനം അവതാളത്തിൽ

വെ​ള്ള​റ​ട: വെ​ള്ള​റ​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പോ​ലീ​സു​കാ​രു​ടെ കു​റ​വ് കേ​സു​ക​ളു​ടെ തീ​ര്‍​പ്പി​ലും അ​ന്വേ​ഷ​ണ​ത്തെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്തെ ച​ര്‍​ജാ​യി എ​ത്തി​യ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്ഐ മാ​റി​പ്പോ​യ​തോ​ടെ വെ​ള്ള​റ​ട സ്റ്റേ​ഷ​ന്‍ നാ​ഥ​നി​ല്ലാ​ക്ക​ള​രി​യാ​യി മാ​റി. 50 പോ​ലീ​സു​കാ​ര്‍ വേ​ണ്ട​യി​ട​ത്ത് പ​കു​തി പോ​ലീ​സു​കാ​ർ മാ​ത്ര​മേ ഇ​വി​ടെ​യു​ള്ളൂ. അ​തി​ല്‍ പെ​റ്റീ​ഷ​ന്‍ അ​ന്വേ​ഷ​ണ​വും കോ​ട​തി ഡ്യൂ​ട്ടി​യും ത​പാ​ല്‍ ഡ്യൂ​ട്ടി​യും കൂ​ടി​യാ​കു​മ്പോ​ള്‍ പി​ന്നെ സ്റ്റേ​ഷ​നി​ല്‍ പോ​ലീ​സു​കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ലി​യ കു​റ​വാ​ണു​ള്ള​ത്.

മ​ല​യോ​ര മേ​ഖ​ല​യി​ല്‍ മ​ണ്ണു മാ​ഫി​യ​യു​ടെ വി​ള​യാ​ട്ടം, ക​ഞ്ചാ​വ് ക​ട​ത്ത്, എം​ഡി​എം​എ ക​ട​ത്ത്, അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍ തു​ട​ങ്ങി നി​ര​വ​ധി പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന വെ​ള്ള​റ​ട പോ​ലീ​സ് സ്റ്റേ​ഷ​നാ​ണ് പോ​ലീ​സി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ല​ഹ​രി​കേ​സു​ക​ൾ, ഗു​ണ്ടാ കേ​സു​ക​ൾ എ​ന്നി​വ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​യി​ട​മാ​ണ് വെ​റ്റ​റ​ട പോ​ലീ​സ് സ്റ്റേ​ഷ​ൻ. വെ​ള്ള​റ​ട പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​രു​വ​ശം പൂ​ര്‍​ണ​മാ​യും ത​മി​ഴ്‌​നാ​ടാ​ണ്. ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നും കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ന​ട​ത്തി​യ​ശേ​ഷം റോ​ഡ് ക​ട​ന്ന് ഇ​പ്പു​റ​ത്തെ​ത്തി​യാ​ല്‍ കേ​ര​ള​മാ​ണ്.


അ​ക്ര​മി​ക​ള്‍​ക്ക് യ​ഥേ​ഷ്ടം ഇ​വി​ടെ വി​ല​സു​വാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. എ​ന്താ​യാ​ലും വെ​ള്ള​റ​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​നം സു​ഗ​മ​മാ​ക​ണ​മെ​ങ്കി​ല്‍ പോ​ലീ​സു​കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ച്ചേ മ​തി​യാ​കൂ. കു​റ​വു​ള്ള പോ​ലീ​സു​കാ​രു​ടെ എ​ണ്ണം അ​ടി​യ​ന്തി​ര​മാ​യി നി​ക​ത്തു​ക​യും പ്രി​ന്‍​സി​പ്പ​ല്‍ ചാ​ര്‍​ജു​ള്ള എ​സ്ഐ അ​ട​ക്ക​മു​ള്ള​വ​രെ നി​യ​മി​ക്കു​ക​യും ചെ​യ്ത് പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

National

ഭ​ർ​ത്താ​വി​നെ ഉ​പേ​ക്ഷി​ക്കാ​ൻ വി​സ​മ്മ​തി​ച്ചു; പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് മ​ക​ളെ കു​ത്തി​ക്കൊ​ന്ന് മാ​താ​പി​താ​ക്ക​ൾ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ച ഭ​ർ​ത്താ​വി​നെ ഉ​പേ​ക്ഷി​ക്കാ​ൻ വി​സ​മ്മ​തി​ച്ച യു​വ​തി​യെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് മാ​താ​പി​താ​ക്ക​ൾ കൊ​ല​പ്പെ​ടു​ത്തി. ബ​ന്ദ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ശി​വാ​നി(19) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മേ​യ് 18ന് ​അ​യ​ൽ​വാ​സി​യാ​യ ല​ളി​ത് വ​ർ​മ​യ്ക്കൊ​പ്പം ശി​വാ​നി ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു. തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്തു.

ല​ളി​തി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്‌​ന ജി​ല്ല​യി​ൽ നി​ന്ന് ഇ​വ​രെ ക​ണ്ടെ​ത്തി. ചോ​ദ്യം ചെ​യ്യ​ലി​നാ​യി ബ​ന്ദ​യി​ലേ​ക്ക് തി​രി​ക​യെ​ത്തി​ച്ചു.

സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് വി​വാ​ഹം ക​ഴി​ച്ച​തെ​ന്ന് ദ​മ്പ​തി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​യു​ക​യും വി​വാ​ഹ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ ശി​വാ​നി​യു​ടെ മാ​താ​പി​താ​ക്ക​ൾ ത​ങ്ങ​ൾ​ക്കൊ​പ്പം മ​ട​ങ്ങി​വ​രു​വാ​ൻ മ​ക​ളെ നി​ർ​ബ​ന്ധി​ച്ചു. എ​ന്നാ​ൽ ഭ​ർ​ത്താ​വി​നൊ​പ്പം പോ​കു​മെ​ന്ന നി​ല​പാ​ട് ശി​വാ​നി സ്വീ​ക​രി​ച്ചു.

ഇ​തി​നി​ടെ മാ​താ​വ് റാ​നോ, ശി​വാ​നി​യെ പി​ന്നി​ൽ നി​ന്നും പി​ടി​ച്ചു​നി​ർ​ത്തു​ക​യും പി​താ​വ് ക​ത്തി​യെ​ടു​ത്ത് ഒ​ന്നി​ല​ധി​കം ത​വ​ണ കു​ത്തു​ക​യു​മാ​യി​രു​ന്നു. വ​യ​റി​ലും കൈ​യി​ലും കൈ​പ്പ​ത്തി​യി​ലും കു​ത്തേ​റ്റ ശി​വാ​നി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ മ​ര​ണം​സം​ഭ​വി​ച്ചു.

ശി​വാ​നി​യു​ടെ പി​താ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യും ബ​ന്ദ പോ​ലീ​സ് സൂ​പ്ര​ണ്ട് പ​ലാ​ഷ് ബ​ൻ​സാ​ൽ പ​റ​ഞ്ഞു.

 

Kerala

പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ മ​ദ്യ​പാ​നം; മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ എ​സ്ഐ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പോ​ലീ​സു​കാ​ർ പി​ടി​യി​ൽ

തൃ​ശൂ​ര്‍: ചേ​ല​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ മ​ദ്യ​പി​ച്ച ഗ്രേ​ഡ് എ​സ്ഐ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​യി​ലാ​യി. ചേ​ല​ക്ക​ര സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ ജോ​ളി സെ​ബാ​സ്റ്റ്യ​ന്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​ഖി​ല്‍, സ​ജി​ത്ത് എ​ന്നി​വ​രാ​ണ് ഡ്യൂ​ട്ടി​ക്കി​ടെ സ്റ്റേ​ഷ​നി​ലി​രു​ന്ന് മ​ദ്യ​പി​ച്ച​ത്.

പി​ടി​യി​ലാ​യ​വ​രെ ഉ​ട​ന്‍ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി മ​ദ്യ​പി​ച്ച​ത് സ്ഥി​രീ​ക​രി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ല​ഹ​രി മാ​ഫി​യ​ക്കെ​തി​രേ ‘ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍' ശ​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കാ​ക്കി​ക്ക് നാ​ണ​ക്കേ​ടു​ണ്ടാ​ക്കി പോ​ലീ​സ് സ്റ്റേ​ഷ​നു​ള്ളി​ല്‍ ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ദ്യ​സ​ല്‍​ക്കാ​രം ന​ട​ത്തി​യ​ത്.

ഗു​രു​ത​ര​മാ​യ വീ​ഴ്ച വ​രു​ത്തി​യ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ​യും അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ന്നം​കു​ളം എ​സി​പി വ​ഴി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​വ​രെ സ​ര്‍​വീ​സി​ല്‍​നി​ന്നു സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​നും ശു​പാ​ര്‍​ശ ചെ​യ്തി​ട്ടു​ണ്ട്.

District News

പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മു​റ്റ​ത്ത് തെ​രു​വു​നാ​യ് ആ​ക്ര​മ​ണം; വ​ക്കീ​ൽഗു​മ​സ്ത​നു ക​ടി​യേ​റ്റു

പേ​രാ​മം​ഗ​ലം: പൊ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മു​റ്റ​ത്തു​വ​ച്ചു​ത​ന്നെ മ​ധ്യ​വ​യ​സ്ക​നെ തെ​രു​നാ​യ ആ​ക്ര​മി​ച്ചു. പേ​രാ​മം​ഗ​ലം സ്വ​ദേ​ശി കോ​ലോ​ത്ത് വീ​ട്ടി​ൽ സു​ഗ​ത​നാ​ണ് (56) ക​ഴി​ഞ്ഞ​ദി​വ​സം തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

വ​ക്കീ​ലി​ന്‍റെ ഗു​മ​സ്ഥ​ൻ ആ​യ സു​ഗ​ത​ൻ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ​ൾ അ​ന്വേ​ഷി​ച്ച​റി​ഞ്ഞ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഇ​റ​ങ്ങി​വ​രു​മ്പോ​ൾ കാ​ർ​പോ​ർ​ച്ചി​ന് അ​ടു​ത്തു​വ​ച്ചാ​യി​രു​ന്നു തെ​രു​വു​നാ​യ ഓ​ടി​വ​ന്നു കാ​ലി​നു​പി​റ​കി​ൽ ക​ടി​ച്ച​ത്. തു​ട​ർ​ന്ന് സു​ഗ​ത​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​തേ​ടി. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം തെ​രു​വു​നാ​യ​ശ​ല്യം വ​ള​രെ രൂ​ക്ഷ​മാ​ണ്.

നാ​യ റോ​ഡി​നു​കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് ബൈ​ക്കി​ൽ നി​ന്നും വീ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. കേ​ച്ചേ​രി കി​ഴ​ക്കേ ആ​ളൂ​ർ പാ​ല​ത്തി​നു സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ കു​റു​ക്ക​ഞ്ചേ​രി ക​ണ്ണം​കു​ള​ങ്ങ​ര സ്വ​ദേ​ശി​ക​ൾ ആ​ന​ത്താ​ഴ​ത്ത് വീ​ട്ടി​ൽ ബാ​ബു മ​ക​ൻ ബെ​ൽ​വി​ൻ (26), എ​ഴ​പ്പി​ള്ളി വീ​ട്ടി​ൽ സ​ജി മ​ക​ൻ വി​ഗ്നേ​ഷ് (26) എ​ന്നി​വ​രെ കേ​ച്ചേ​രി ആ​ക​ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ര​ണ്ടു​ദി​വ​സം​മു​ന്പ്് ബൈ​ക്കി​നു​കു​റു​കെ തെ​രു​വു​നാ​യ​ചാ​ടി ബൈ​ക്കി​ൽ​നി​ന്നും വീ​ണ് പ​രി​ക്കു​പ​റ്റി​യ എ​ട​ക്ക​ള​ത്തൂ​ർ സ്വ​ദേ​ശി തെ​ക്കേ​പ്പു​റ​ത്ത് വീ​ട്ടി​ൽ സു​ബി​ൻ (38) നെ ​പ​റ​പ്പൂ​ർ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​രാ​ണ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

റോ​ഡി​ലൂ​ടെ കൂ​ട്ടം​കൂ​ട്ട​മാ​യി അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന തെ​രു​വ് നാ​യ്ക്ക​ളെ പേ​ടി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ഇ​ന്ന് സ്കൂ​ളി​ൽ പോ​വു​ക. തെ​രു​വു​നാ​യ് പ്ര​ശ്നത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ഇ​തു​വ​രെ​യും ആ​യി​ട്ടി​ല്ല.ഷെ​ൽ​ട്ട​റി​നു​ള്ള സ്ഥ​ല​വും മ​റ്റു നി​യ​മ​വ​ശ​ങ്ങ​ളും അ​ന്വേ​ഷി​ച്ചു ന​ട​ക്കു​ക​യാ​ണ് പ​ഞ്ചായ​ത്ത് അ​ധി​കൃ​ത​ർ.

തെ​രു​വു​നാ​യ ശ​ല്യം പൊ​റു​തി​മു​ട്ടി പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി അ​റി​യി​ക്കാ​ൻ ചെ​ന്നാ​ൽ "എ​ന്താ ചെ​യ്യാ" എ​ന്ന് ചോ​ദി​ച്ചു കൈ ​മ​ല​ർ​ത്തു​ക​യ​ല്ലാ​തെ അ​ധി​കൃ​ത​ർ​ക്ക് ഒ​ന്നും പ​റ​യാ​നി​ല്ല.

Kerala

തോ​ക്കു​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ; വോട്ടുകാലം ക​ഴി​യും​വ​രെ കാ​ട്ടു​പ​ന്നി​ക​ൾ​ക്കു സു​ഖകാലം

കാ​​​ഞ്ഞ​​​ങ്ങാ​​​ട്: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ജ്ഞാ​​​പ​​​നം വ​​​ന്ന​​​തോ​​​ടെ സു​​​ര​​​ക്ഷാ മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ലൈ​​​സ​​​ൻ​​​സു​​​ള്ള തോ​​​ക്കു​​​ക​​​ളെ​​​ല്ലാം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​യി. ഇ​​​തോ​​​ടെ കൃ​​​ഷി ന​​​ശി​​​പ്പി​​​ക്കാ​​​നെ​​​ത്തു​​​ന്ന കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ ഷൂ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കു വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ല്ലാ​​​ൻ ക​​​ഴി​​​യാ​​​ത്ത നി​​​ല​​​യാ​​​ണ്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും വോ​​​ട്ടെ​​​ണ്ണ​​​ലും ക​​​ഴി​​​ഞ്ഞ് ആ​​​ഴ്ച​​​ക​​​ൾ​​​ക്കു ശേ​​​ഷം മാ​​​ത്ര​​​മാ​​​കും ഇ​​​നി തോ​​​ക്കു​​​ക​​​ൾ തി​​​രി​​​കെ ല​​​ഭി​​​ക്കു​​​ക. അ​​​പ്പോ​​​ഴേ​​​ക്കും മ​​​ഴ​​​ക്കാ​​​ലം തു​​​ട​​​ങ്ങാ​​​റാ​​​കും. ഈ ​​​വേ​​​ന​​​ലി​​​ൽ ക​​​പ്പ​​​ക്കൃ​​​ഷി​​​യും പ​​​ച്ച​​​ക്ക​​​റി​​​യു​​​മൊ​​​ക്കെ കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്കു​​​മ്പോ​​​ൾ ക​​​ർ​​​ഷ​​​ക​​​ർ നി​​​സ​​​ഹാ​​​യ​​​രാ​​​യി നോ​​​ക്കി​​​നി​​​ൽ​​​ക്കേ​​​ണ്ടി​​​വ​​​രും.

ബാ​​​ങ്കു​​​ക​​​ളി​​​ലെ സു​​​ര​​​ക്ഷാ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ഷൂ​​​ട്ടിം​​​ഗ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും മാ​​​ത്ര​​​മാ​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​കാ​​​ല​​​ത്ത് തോ​​​ക്കു​​​ക​​​ൾ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സ​​​റ​​​ണ്ട​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​ൽ​​നി​​​ന്ന് ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ല്ലാ​​​ൻ ലൈ​​​സ​​​ൻ​​​സു​​​ള്ള​​​വ​​​ർ​​​ക്ക് ഈ ​​​ഇ​​​ള​​​വ് ബാ​​​ധ​​​ക​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല.

ക​​​ഴി​​​ഞ്ഞ പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​കാ​​​ല​​​ത്ത് സ​​​റ​​​ണ്ട​​​ർ ചെ​​​യ്ത തോ​​​ക്കു​​​ക​​​ൾ തി​​​രി​​​കെ ല​​​ഭി​​​ക്കാ​​​ൻ ആ​​​ഴ്ച​​​ക​​​ളോ​​​ളം താ​​​മ​​​സി​​​ച്ച​​​താ​​​ണ്. അ​​​തു​​​ക​​​ഴി​​​ഞ്ഞ് ക​​​ഷ്ടി​​​ച്ച് ര​​​ണ്ടു​​​മാ​​​സ​​​മാ​​​കു​​​മ്പോ​​​ഴാ​​​ണു വീ​​​ണ്ടും സ​​​റ​​​ണ്ട​​​ർ ചെ​​​യ്യേ​​​ണ്ട നി​​​ല​​​യാ​​​യ​​​ത്.

വേ​​​ന​​​ൽ​​​ക്കാ​​​ല​​​ത്ത് വെ​​​ള്ളം ന​​​ന​​​യ്ക്കു​​​ന്ന വാ​​​ഴ​​​ത്തോ​​​ട്ട​​​ങ്ങ​​​ളും ക​​​മു​​​കി​​​ൻ​​​തോ​​​ട്ട​​​ങ്ങ​​​ളു​​​മെ​​​ല്ലാം രാ​​​ത്രി​​​യി​​​ൽ കാ​​​ട്ടു​​​പ​​​ന്നി​​​ക്കൂ​​​ട്ട​​​ങ്ങ​​​ൾ കു​​​ത്തി​​​മ​​​റി​​​ക്കു​​​ന്നു​​​ണ്ട്. മ​​​ല​​​യോ​​​ര​​​മേ​​​ഖ​​​ല​​​യി​​​ൽ മാ​​​ത്ര​​​മ​​​ല്ല തീ​​​ര​​​ദേ​​​ശ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ വ​​​രെ ഇ​​​പ്പോ​​​ൾ കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ൾ പ​​​തി​​​വു​​​കാ​​​ഴ്ച​​​യാ​​​യി മാ​​​റി​​​ക്ക​​​ഴി​​​ഞ്ഞു. പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ​​​ത്ത​​​ന്നെ ഷൂ​​​ട്ട​​​ർ​​​മാ​​​രെ നി​​​യോ​​​ഗി​​​ച്ച​​​തോ​​​ടെ ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലെ​​​ങ്കി​​​ലും കാ​​​ട്ടു​​​പ​​​ന്നി​​​ശ​​​ല്യം അ​​​ല്പം നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന​​​താ​​​ണ്. ഇ​​​താ​​​ണ് ഇ​​​പ്പോ​​​ൾ വീ​​​ണ്ടും താ​​​ളം​​​തെ​​​റ്റു​​​ന്ന​​​ത്.

തോ​​​ക്കു​​​ക​​​ൾ സ​​​റ​​​ണ്ട​​​ർ ചെ​​​യ്യു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ബാ​​​ങ്ക് സു​​​ര​​​ക്ഷാ​​​ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു ന​​​ൽ​​​കു​​​ന്ന ഇ​​​ള​​​വ് കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ വെ​​​ടി​​​വ​​​യ്ക്കാ​​​ൻ ലൈ​​​സ​​​ൻ​​​സു​​​ള്ള ഷൂ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കു കൂ​​​ടി അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ക​​​ർ​​​ഷ​​​ക​​​രു​​​ടെ ആ​​​വ​​​ശ്യം.

ക​​​ർ​​​ഷ​​​ക​​​ക്ഷേ​​​മ​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്ക് ആ​​​ത്മാ​​​ർ​​​ത്ഥ​​​ത​​​യു​​​ണ്ടെ​​​ങ്കി​​​ൽ ഇ​​​തി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​മ്മീ​​​ഷ​​​ന്‍റെ അ​​​നു​​​മ​​​തി നേ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും അ​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.

Kerala

'പ്രതി എവിടെ പോലീസേ?': പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും

കൊച്ചി: അങ്കമാലി പോലീസ് സ്‌റ്റേഷനില്‍ മുന്നില്‍ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധം. ജാസ്‌ലിയ ജോണ്‍സനെ വാഹനം ഇടിച്ച പ്രതിയെ കണ്ടെത്താത്തതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമാണ് പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ച് എത്തിയിരിക്കുന്നത്.

എടവനക്കാട് സ്വദേശിയായ ജാസ്‌ലിന്‍റെ നാട്ടിലെ സുഹൃത്തുക്കളും മോണിംഗ് സ്റ്റാര്‍ കോളേജിലെ വിദ്യാര്‍ഥികളും ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപികയും പോലീസ് സ്‌റ്റേഷനില്‍ പ്രതിഷേധവുമായി എത്തുന്നുണ്ട്. അപകടം നടന്നിട്ട് അഞ്ചു ദിവസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിലാണ് പ്രതിഷേധം നടക്കുന്നത്.

അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിന്‍റേതാണ് അപകടമുണ്ടാക്കിയ വാഹനം. മഹീന്ദ്ര എക്സ് യുവി വാഹനം ഓടിച്ചിരുന്നത് ജോര്‍ജ് തോമസിന്‍റെ മകന്‍ ഡോ. സിറിയക്ക് ആണ്. വാഹനം ആലപ്പുഴ തുറവൂരില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ സിറിയക്കിനെ കണ്ടെത്തിയിട്ടില്ല. അപകടം നടക്കുമ്പോള്‍ സിറിയക്കിന്‍റെ സുഹൃത്ത് വിഷ്ണുവും കാറില്‍ ഉണ്ടായിരുന്നു.

ഫെബ്രുവരി 28ന് ആയിരുന്നു അങ്കമാലി ഹോം സയന്‍സ് കോളജിന് സമീപത്തുവെച്ച് ജാസ്‌ലിയയെ വാഹനമിടിച്ചത്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്‌ലിയ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്.

കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ജാസ്‌ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസാണ് ജാസ്‌ലിയയെ അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ 6.38ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാന സന്നദ്ധത അറിയിക്കുകയായിരുന്നു. ജാസ്‌ലിയയുടെ കരള്‍ ആലുവ രാജഗിരി ആശുപത്രിയില്‍ തന്നെ ചികിത്സയിലുള്ള രോഗിക്കും, വൃക്ക കോട്ടയം മെഡിക്കല്‍ കോളജിലേക്കും, നേത്രപടലം അങ്കമാലി ഐ ബാങ്ക് അസോസിയേഷന്‍ ഓഫ് കേരളയിലേക്കും കൈമാറി.

District News

പൂ​ഞ്ഞാ​റി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന് പ​രി​ഗ​ണ​ന​യി​ല്ല: ആ​ഭ്യ​ന്ത​ര വ​കു​പ്പ്

പൂ​ഞ്ഞാ​ർ: അ​ധി​ക ത​സ്തി​ക സൃ​ഷ്ടി​ച്ചു പൂ​ഞ്ഞാ​റി​ല്‍ പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ആ​രം​ഭി​ക്കു​ന്ന വി​ഷ​യം നി​ല​വി​ല്‍ പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് ജ​ന​മൈ​ത്രി റ​സി​ഡ​ന്‍റ്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് കു​രു​വി​ള​യ്ക്ക് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ മ​റു​പ​ടി.

പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര​യി​ലു​ള്ള പോ​ലീ​സ് ഔ​ട്ട് പോ​സ്റ്റി​നെ പോ​ലീ​സ് സ്റ്റേ​ഷ​നാ​ക്കി ഉ​യ​ര്‍​ത്ത​ണ​മെ​ന്നും ക​ല്ലേ​കു​ള​ത്ത് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന സ്ഥ​ല​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ നി​ര്‍​മാ​ണം ആ​രം​ഭി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് 2024 മാ​ര്‍​ച്ച് മൂ​ന്നി​ന് എ​റ​ണാ​കു​ള​ത്ത് ന​ട​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ല്‍ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി എ​ത്തി​യ പ്ര​സാ​ദ് കു​രു​വി​ള മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം​ന​ൽ​കി​യി​രു​ന്നു. ആ​ഭ്യ​ന്ത​ര വ​കു​പ്പി​ല്‍ നി​ന്നു ഒ​രു മ​റു​പ​ടി ല​ഭി​ക്കാ​ന്‍ ര​ണ്ട് വ​ര്‍​ഷ​ങ്ങ​ള്‍ എ​ടു​ക്കേ​ണ്ടി​വ​ന്നു​വെ​ന്ന് പ്ര​സാ​ദ് കു​രു​വി​ള പ​റ​ഞ്ഞു

കൊ​ട്ടി​ഘോ​ഷി​ച്ച് ന​ട​ന്ന ന​വ​കേ​ര​ള യാ​ത്രാ പ​രി​പാ​ടി​യി​ല്‍ മു​ണ്ട​ക്ക​യ​ത്തു ന​ൽ​കി​യ നി​വേ​ദ​ന​ങ്ങ​ളി​ലും തൃ​പ​തി​ക​ര​മാ​യ മ​റു​പ​ടി​ല​ഭി​ച്ചി​ല്ല .ന​വ​കേ​ര​ള യാ​ത്ര​യും മു​ഖാ​മു​ഖം പ​രി​പാ​ടി​യും പ്ര​ഹ​സ​ന പ​രി​പാ​ടി​ക​ളാ​യി മാ​റി​യെ​ന്നാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് പ്ര​സാ​ദ് കു​രു​വി​ള പ​റ​ഞ്ഞു.

District News

വ​ട​ക​ര പോലീസ് സ്റ്റേ​ഷ​നി​ലെ മ​ര​ണം: ക​സ്റ്റ​ഡി മ​ര​ണ​മാ​ണോയെന്ന് ഉ​റ​പ്പി​ക്കാ​നാ​യി​ല്ലെ​ന്ന്

കോ​ഴി​ക്കോ​ട്: വ​ട​ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വാ​ഹ​നാ​പ​ക​ട കേ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ​ജീ​വ​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ര​ണ​കാ​ര​ണം ക​സ്റ്റ​ഡി മ​ര്‍​ദ​ന​മാ​ണോ എ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​മാ​യ നി​ഗ​മ​ന​ത്തി​ലെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും കോ​ഴി​ക്കോ​ട് റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

മ​ര​ണം ക​സ്റ്റ​ഡി മ​ര്‍​ദ്ദ​നം കാ​ര​ണ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ല്‍ ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷ​ല്‍ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ട റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്. സം​ഭ​വ​ത്തി​ല്‍ ക്രൈം 634/2022 ​ന​മ്പ​റാ​യി കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞു. 2022 ജൂ​ലൈ 22 ന് ​കേ​സ​ന്വേ​ഷ​ണം വ​ട​ക​ര ഡി​വൈ​എ​സ്പി​യെ ഏ​ല്‍​പ്പി​ച്ചു. മ​രി​ച്ച​യാ​ളു​ടെ ശ​രീ​ര​ത്തി​ല്‍ 11 മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നു.

മ​ര​ണ​ത്തി​ന് മു​മ്പ് ഒ​ന്നി​ല​ധി​കം ത​വ​ണ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. പ​രി​ക്കു​ക​ളെ തു​ട​ര്‍​ന്നു​ണ്ടാ​യ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ സ​മ്മ​ര്‍​ദ്ദം ഗു​രു​ത​ര​മാ​യ ഹൃ​ദ​യാ​ഘാ​ത​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. കേ​സി​ല്‍ കോ​ഴി​ക്കോ​ട് റൂ​റ​ല്‍ ഡി​വൈ​എ​സ്പി​ക്ക് ര​ണ്ടു ദി​വ​സം മാ​ത്ര​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞ​തെ​ന്നും സം​ഭ​വ​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. അ​തി​നാ​ല്‍ മ​ര​ണ​കാ​ര​ണം ക​സ്റ്റ​ഡി മ​ര്‍​ദ്ദ​ന​മാ​ണോ അ​ല്ല​യോ എ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​മാ​യ നി​ഗ​മ​ന​ത്തി​ലെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

കു​റ്റാ​രോ​പി​ത​നാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ​ഥ​രെ സ​ര്‍​വ്വീ​സി​ല്‍ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​ട്ടു​ണ്ട്. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ കേ​സ് തീ​ര്‍​പ്പാ​ക്കി. പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ കെ.​യു. നി​ത്യാ​ന​ന്ദ് സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

District News

ക​ര​മ​ന പോ​ലീ​സ് സ്റ്റേ​ഷ​ന് പു​തി​യ കെ​ട്ടി​ടം വ​രു​ന്നു

പേ​രൂ​ര്‍​ക്ക​ട: 20 വ​ര്‍​ഷ​മാ​യി സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ഭൂ​മി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന ക​ര​മ​ന ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​രാ​ധീ​ന​ത​ക​ള്‍​ക്ക് അ​ന്ത്യ​മാ​കു​ന്നു. ക​ര​മ​ന ദേ​ശീ​യ പാ​ത​യി​ല്‍ നി​ന്ന് 50 മീ​റ്റ​ര്‍ മാ​റി ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് 30 സെ​ന്‍റി​ലാ​ണു പു​തി​യ സ്റ്റേ​ഷ​ന്‍ യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​ത്. ഇ​തി​നാ​യി സ​ര്‍​ക്കാ​ര്‍ ര​ണ്ടു കോ​ടി​രൂ​പ​ അ​നു​വ​ദി​ച്ചു.

പു​തി​യ സ്റ്റേ​ഷ​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നാ​ണു സൂ​ച​ന. നി​ല​വി​ലെ പോ​ലീ​സ് സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്കു ചെ​യ്യു​ന്ന​തി​നോ പ്ര​തി​ക​ളെ പാ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള സെ​ല്‍ സൗ​ക​ര്യ​മോ ഇ​ല്ല. പോ​ലീ​സു​കാ​രു​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ പോ​ലും പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് റോ​ഡു​വ​ശ​ത്താ​ണ്.

സ്റ്റേ​ഷ​ന്‍ സി​ഐ, എ​സ് ഐ എ​ന്നി​വ​രു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ള്‍ പോ​ലും പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന​ത് മ​റ്റൊ​രു സ്ഥ​ല​ത്താ​ണ്. ഇ​വി​ടെ​യെ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​പോ​ലും നി​ന്നു​തി​രി​യാ​ന്‍ ഇ​ട​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. മാ​റി​മാ​റി വ​ന്ന സി​ഐ​മാ​രും അ​സോ​സി​യേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ക​രും പ​ല​പ്പോ​ഴും പു​തി​യ സ്ഥ​ല​ത്തി​നും കെ​ട്ടി​ട​ത്തി​നും അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും മ​റ്റു വ​കു​പ്പു​ക​ളു​ടെ​യും എ​തി​ര്‍​പ്പി​ല്‍ കു​രു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ക​ര​മ​ന സി​ഐ അ​നൂ​പ്, സി​പി​ഒ ശ്യാം ​മോ​ഹ​ന്‍ എ​ന്നി​വ​രു​ടെ നി​ര​ന്ത​ര ഇ​ട​പെ​ട​ലി​ലാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​നു ഒ​രു​ങ്ങു​ന്ന​ത്.

2005 ഓ​ഗ​സ്റ്റി​ല്‍ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യാ​ണ് സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്. ഏ​ക​ദേ​ശം 45 പേ​രാ​ണ് സ്റ്റേ​ഷ​നി​ല്‍ ജോ​ലി​ചെ​യ്തു വ​രു​ന്ന​ത്. ഇ​തി​ല്‍ പ​ത്തു​പേ​ര്‍ വ​നി​താ ജീ​വ​ന​ക്കാ​രാ​ണ്. കു​ടു​സു​മു​റി​യാ​യ വി​ശ്ര​മ​മു​റി​യു​ടെ അ​വ​സ്ഥ ദ​യ​നീ​യ​മാ​ണ്. മ​ഴ​യാ​യാ​ല്‍ ചോ​ര്‍​ന്നൊ​ലി​ക്കും. കേ​സു​ക​ളി​ല്‍ പി​ടി​ക്ക​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​തു ഹൈ​വേ​യു​ടെ വ​ശ​ങ്ങ​ളി​ല്‍. സ്ട്രോം​ഗ് റൂ​മോ സേ​ഫ് സൗ​ക​ര്യ​മോ ഇ​വി​ടെ​യി​ല്ല. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ത്ത​രം പ​രി​മി​തി​ക​ള്‍​ക്കാ​ണ് ഇ​നി വി​രാ​മ​മാ​കാ​ന്‍ പോ​കു​ന്ന​ത്.

District News

ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​ന് പു​തി​യ കെ​ട്ടി​ടം

കാ​യം​കു​ളം: ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ തൊ​ഴി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ.​യു. പ്ര​തി​ഭ എം​എ​ൽ​എ ശി​ലാ​ഫ​ല​കം അ​നാ​ശ്ചാ​ദ​നം ചെ​യ്തു. അ​ഡ്വ. യു. ​പ്ര​തി​ഭ എം​എ​ൽ​എ​യു​ടെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം 2024- 2025 സാ​മ്പ​ത്തി​ക​വ​ർ​ഷം ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ത​ന​ത് ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

ആ​ല​പ്പു​ഴ സ​ഹ​ക​ര​ണ സ്പി​ന്നിം​ഗ് മി​ൽ സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കി​യ 25 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. 7400 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ ബ​ഹു​നി​ല​യാ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ, റൈ​റ്റ​ർ, ക്രൈം ​എ​സ്ഐ, ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ എ​സ്ഐ, പി​ആ​ർ​ഒ എ​ന്നി​വ​ർ​ക്കാ​യു​ള്ള മു​റി​ക​ൾ, റി​സ​പ്ഷ​ൻ, സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ്ര​ത്യേ​കം ലോ​ക്ക​പ്പ് മു​റി​ക​ൾ, കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, റി​ക്കാ​ർ​ഡ്സ് മു​റി​ക​ൾ, വ​നി​താ - പു​രു​ഷ ജീ​വ​ന​ക്കാ​ർ​ക്കാ​യു​ള്ള വി​ശ്ര​മ​മു​റി​ക​ൾ, തൊ​ണ്ടി​മു​ത​ൽ സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള മു​റി, അ​ടു​ക്ക​ള, ഡൈ​നിം​ഗ് ഹാ​ൾ, ശൗ​ചാ​ല​യ​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട​വി​ഭാ​ഗ​ത്ത​ത്തി​നാ​ണ് നി​ർ​മാ​ണ​ച്ചു​മ​ത​ല.

ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​മ​ഹേ​ന്ദ്ര​ൻ, മു​തു​കു​ളം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടി.​എ​സ്. താ​ഹ, പ​ത്തി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. പ്ര​ശാ​ന്ത് , വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. സു​ലേ​ഖ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ലി​ഷ അ​നു​പ്ര​സാ​ദ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.​പി. മോ​ഹ​ന​ച​ന്ദ്ര​ൻ, ഡി​വൈ​എ​സ്പി​മാ​രാ​യ ടി. ​ബി​നു​കു​മാ​ർ , മ​ധു ബാ​ബു, എം.​കെ. ബി​നു​കു​മാ​ർ, ബി​ജു വി. ​നാ​യ​ർ, പ​ങ്ക​ജാ​ക്ഷ​ൻ, കെ.​എ​ൻ. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​കാ​തെ മൈ​ക്കി​ന് അ​നു​മ​തി വാ​ങ്ങാം

പ​ര​വൂ​ർ: ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് അ​നു​മ​തി​ക്കു​ള്ള അ​പേ​ക്ഷ ന​ൽ​കാ​ൻ ഇ​നി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പോ​കേ​ണ്ട​തി​ല്ല. കേ​ര​ള പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ആ​പ്പാ​യ ‘പോ​ൽ ആ​പ്പ്’ വ​ഴി​യോ ‘തു​ണ’ വെ​ബ്സൈ​റ്റ് വ​ഴി​യോ ഇ​തി​ന് ആ​ർ​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

ഇ​തി​നാ​യി ആ​ദ്യം പോ​ൽ ആ​പ്പ് നി​ങ്ങ​ളു​ടെ ഫോ​ണി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത​ശേ​ഷം അ​ക്കൗ​ണ്ട് ക്രി​യേ​റ്റ് ചെ​യ്യു​ക. തു​ട​ർ​ന്ന് ആ​പ്പി​ലെ മൈ​ക്ക് സാം​ങ്ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ എ​ന്ന ഓ​പ്ഷ​ൻ ക്ലി​ക്ക് ചെ​യ്യു​ക. തു​ട​ർ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന വി​വ​ര​ങ്ങ​ൾ പൂ​രി​പ്പി​ച്ചു ന​ൽ​കു​ക. അ​പേ​ക്ഷ​ക​ന്‍റെ വി​വ​ര​ങ്ങ​ൾ, മൈ​ക്ക് ഓ​പ്പ​റേ​റ്റ​റു​ടെ ലൈ​സ​ൻ​സ്, വാ​ഹ​ന​ത്തി​നാ​ണെ​ങ്കി​ൽ റൂ​ട്ട്, വാ​ഹ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ അ​പ്‌​ലോ​ഡ് ചെ​യ്യു​ക. ഓ​ൺ​ലൈ​ൻ ആ​യി ഫീ​സ് അ​ട​യ്ക്കാ​നും സൗ​ക​ര്യ​മു​ണ്ട്.

തു​ണ വെ​ബ്സൈ​റ്റ് വ​ഴി ആ​ണെ​ങ്കി​ലും മേ​ൽപ്പ​റ​ഞ്ഞ രീ​തി പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

സാ​ധാ​ര​ണ മൈ​ക്ക് അ​നു​മ​തി അ​പേ​ക്ഷ​ക​ൾ, അ​പേ​ക്ഷി​ച്ച സ്ഥ​ല​ത്തെ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ഥ​വാ ഡി​വൈ​എ​സ്പി ഓ​ഫീ​സു​ക​ളി​ലേ​ക്കും വാ​ഹ​ന​ത്തി​ലേ​ക്ക് ഉ​ള്ള​താ​ണെ​ങ്കി​ൽ ജി​ല്ലാ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഓ​ഫീ​സു​ക​ളി​ലേ​ക്കും കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടും. അ​വി​ടെ​നി​ന്നു​ള്ള തു​ട​ർ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു ശേ​ഷം അ​നു​മ​തി ല​ഭി​ച്ചാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​പ്പ് വ​ഴി​യോ വെ​ബ്സൈ​റ്റ് വ​ഴി​യോ ഡൗ​ൺ​ലോ​ഡ് ചെ​യ്തെ​ടു​ക്കാം.

Kerala

സ്വി​ഗ്ഗി ജീ​വ​ന​ക്കാ​ര​നെ​യും മ​ർ​ദി​ച്ചു; എ​സ്എ​ച്ച്ഒ പ്ര​താ​പ​ച​ന്ദ്ര​നെ​തി​രെ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ

കൊ​ച്ചി: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ മ​ർ​ദി​ച്ച കേ​സി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ എ​സ്എ​ച്ച്ഒ പ്ര​താ​പ​ച​ന്ദ്ര​നെ​തി​രെ പ​രാ​തി​യു​മാ​യി കൂ‌​ടു​ത​ൽ പേ​ർ രം​ഗ​ത്ത്. 2023ൽ ​ത​ന്നെ അ​കാ​ര​ണ​മാ​യി മ​ർ​ദി​ച്ചെ​ന്ന് ആ​രോ​പി​ച്ച് സ്വി​ഗ്ഗി ജീ​വ​ന​ക്കാ​ര​നാ​യ റി​നീ​ഷ് എ​ന്ന യു​വാ​വ് രം​ഗ​ത്തെ​ത്തി.

ജോ​ലി​ക്കി​ട​യി​ൽ ഒ​രു പാ​ല​ത്തി​നു സ​മീ​പ​ത്ത് ഇ​രി​ക്കു​ക​യാ​യി​രു​ന്ന റി​നീ​ഷി​നെ ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ ഇ​യാ​ൾ മ​ർ​ദി​ച്ചു. എ​ന്തി​നാ​ണ് അ​ടി​ച്ച​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ വീ​ണ്ടും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

കേ​സി​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റെ​ത്തി മൊ​ഴി​യെ​ടു​ത്തു. അ​ന്വേ​ഷ​ണ​ത്തി​ൽ റി​നീ​ഷി​ന് മ​ർ​ദ​ന​മേ​റ്റ​താ​യി തെ​ളി​ഞ്ഞെ​ങ്കി​ലും എ​സ്എ​ച്ച്ഓ​യു‌​ടെ പേ​രി​ൽ ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്ന് റി​നീ​ഷ് പ​റ​ഞ്ഞു.

 

Kerala

ഇ​താ​ണോ പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ സ്ത്രീ​സു​ര​ക്ഷ?, ഇ​താ​ണോ നി​ങ്ങ​ളു​ടെ ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​ൻ ‍?: വി.​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഗ​ർ​ഭി​ണി​യാ​യ സ്ത്രീ​യെ എ​സ്എ​ച്ച്ഒ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

ഇ​ത്ത​രം ക്രൂ​ര​ത​ക​ള്‍ സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളെ ന​ട​ന്നി​ട്ടു​ണ്ടെ​ന്നു വേ​ണം ക​രു​താ​ന്‍. ഇ​നി​യും ദൃ​ശ്യ​ങ്ങ​ളും തെ​ളി​വു​ക​ളും പു​റ​ത്തു​വ​രാ​തെ എ​ത്ര​യെ​ത്ര നി​ര​പ​രാ​ധി​ക​ളെ​യാ​യി​രി​ക്കും പോ​ലീ​സി​ലെ ക്രി​മി​ന​ലു​ക​ള്‍ ആ​ക്ര​മി​ച്ചി​ട്ടു​ണ്ടാ​കു​ക.

ഇ​താ​ണോ പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ സ്ത്രീ​സു​ര​ക്ഷ ?. ഇ​താ​ണോ നി​ങ്ങ​ളു​ടെ ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​ൻ ‍?. എ​ന്തൊ​രു പ​രാ​ജ​യ​മാ​ണ് മു​ഖ്യ​മ​ന്ത്രി, നി​ങ്ങ​ളും നി​ങ്ങ​ളു​ടെ സ​ര്‍​ക്കാ​രും.

രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ നേ​രി​ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള പോ​ലീ​സി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള അ​ധി​കാ​രം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഉ​പ​ജാ​പ​ക​സം​ഘ​ത്തി​നും സി​പി​എ​മ്മി​ലെ ക്രി​മി​ന​ല്‍- മാ​ഫി​യ കൂ​ട്ടു​കെ​ട്ടി​നും അ​ടി​യ​റ​വ് വ​ച്ച​തി​ന്‍റെ ദു​ര​ന്ത​ഫ​ല​ങ്ങ​ള്‍ ഒ​ന്നൊ​ന്നാ​യി പു​റ​ത്തു​വ​രി​ക​യാ​ണ്.

തൃ​ശൂ​രി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് സു​ജി​ത്തി​നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​തി​ന് സ​മാ​ന​മാ​യ സം​ഭ​വ​മാ​ണ് എ​റ​ണാ​കു​ള​ത്തും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​ന്‍ എ​ന്ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് മ​ന്ത്രി ഒ​ന്‍​പ​ത​ര വ​ര്‍​ഷ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലാ​ണ് ലോ​ക്ക​പ്പ് മ​ര്‍​ദ​ന​ങ്ങ​ളും മ​നു​ഷ്യാ​വ​കാ​ശ ധ്വം​സ​ന​ങ്ങ​ളും ന​ട​ക്കു​ന്ന​തെ​ന്ന് ഓ​ര്‍​ക്ക​ണം.

നി​ങ്ങ​ളു​ടെ പാ​ര്‍​ട്ടി​യെ പോ​ലെ നി​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന പോ​ലീ​സി​ലെ ക്രി​മി​ന​ലു​ക​ളും ഏ​ത് യു​ഗ​ത്തി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്? സ​ര്‍​ക്കാ​രി​ന്‍റെ ധൂ​ര്‍​ത്തി​നും അ​ഴി​മ​തി​ക്കും പൊ​തു​ജ​ന​ത്തെ കൊ​ള്ള​യ​ടി​ക്കു​ന്ന​തി​ന് പു​റ​മെ​യാ​ണ് അ​തേ ജ​ന​ങ്ങ​ളെ നി​ങ്ങ​ളു​ടെ പോ​ലീ​സ് ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ന്ന​ത്.

ടി​പി കൊ​ല​ക്കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കൊ​ടും​ക്രി​മി​ന​ലാ​യ കൊ​ടി സു​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള ക്രി​മി​ന​ലു​ക​ളി​ല്‍ നി​ന്നും ല​ക്ഷ​ങ്ങ​ള്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ ഡി​ഐ​ജി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തും ഇ​തേ പി​ണ​റാ​യി വി​ജ​യ​ന്‍ നി​യ​ന്ത്രി​ക്കു​ന്ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് കീ​ഴി​ലാ​ണ്. പോ​ലീ​സി​ലെ ക്രി​മി​ന​ലു​ക​ളെ ഒ​രു നി​മി​ഷം പോ​ലും സ​ര്‍​വീ​സി​ല്‍ തു​ട​രാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്കി.

Kerala

ഇ​ടി​യ​ൻ പോ​ലീ​സി​നെ​തി​രെ ന​ട​പ​ടി വ​രു​ന്നു; മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി. നോ​ർ​ത്ത് എ​സ്എ​ച്ച്ഒ​യാ​യി​രു​ന്ന പ്ര​താ​പ ച​ന്ദ്ര​നെ​തി​രെ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഡി​ജി​പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

2024 ജൂ​ണി​ലാ​ണ് കൊ​ച്ചി സ്വ​ദേ​ശി ഷൈ​മോ​ൾ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. മ​ഫ്തി​യി​ലെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്‌​ഥ​ർ പൊ​തു സ്ഥ​ല​ത്തു നി​ന്നി​രു​ന്ന യു​വാ​ക്ക​ളെ മ​ർ​ദി​ച്ചു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഫോ​ണി​ൽ പ​ക​ർ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ ഷൈ​മോ​ളെ എ​സ്എ​ച്ച്ഒ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ യു​വ​തി​ക്ക് ല​ഭി​ച്ച​ത്.

നി​ല​വി​ൽ അ​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ​യാ​ണ് പ്ര​താ​പ ച​ന്ദ്ര​ൻ. ഇ​യാ​ൾ​ക്കെ​തി​രെ സ​മാ​ന​പ​രാ​തി​ക​ൾ മു​മ്പും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

 

 

 

 

Kerala

നി​യ​മ​പാ​ല​ക​നോ... കാ​ല​നോ?; പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഗ​ർ​ഭി​ണി​യു​ടെ മു​ഖ​ത്ത​ടി​ച്ച് എ​സ്എ​ച്ച്ഒ

കൊ​ച്ചി: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ്ത്രീ​യു​ടെ മു​ഖ​ത്ത​ടി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന പ്ര​താ​പ ച​ന്ദ്ര​ൻ ആ​ണ് ഗ​ർ​ഭി​ണി​യാ​യി​രു​ന്ന യു​വ​തി​യു​ടെ മു​ഖ​ത്ത് അ​ടി​ച്ച​ത്.

2024ലാ​ണ് സം​ഭ​വം. ഈ ​സ്ത്രീ​യു​ടെ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ​രി​ഭ്രാ​ന്തി​യി​ലാ​യ യു​വ​തി ക​ര​യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ നെ​ഞ്ചി​ൽ പി​ടി​ച്ച് ത​ള്ളു​ക​യും മു​ഖ​ത്ത് അ​ടി​ക്കു​ക​യും ചെ​യ്ത​ത്.

ഏ​റെ നാ​ള​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​ന് ശേ​ഷം ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് യു​വ​തി​ക്ക് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​ത്. നി​ല​വി​ൽ അ​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ ആ​ണ് ഇ​യാ​ൾ.

നേ​ര​ത്തെ, വ​ഴി​യ​രി​കി​ൽ നി​ന്ന സ്വി​ഗ്ഗി ഫു​ഡ് ഡെ​ലി​വ​റി ബോ​യി​യെ മ​ർ​ദി​ച്ച​യാ​ളാ​ണ് പ്ര​താ​പ​ച​ന്ദ്ര​ൻ.

National

നൗ​ഗാം പോ​ലീ​സ് സ്റ്റേ​ഷ​ൻ സ്ഫോ​ട​നം: മ​ര​ണ​സം​ഖ്യ ഒ​മ്പ​ത് ആ​യി; 29 പേ​ർ​ക്ക് പ​രി​ക്കേ​റ്റു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ നൗ​ഗാം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ​സം​ഖ്യ ഒ​മ്പ​ത് ആ​യി ഉ​യ​ർ​ന്നു. 29 പേ​ർ​ക്ക് പ​രി​ക്കേ​റ്റു സ്ഫോ​ട​നം ന​ട​ത്തി എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ജ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ നി​ഴ​ൽ സം​ഘ​ട​ന രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.

അ​ട്ടി​മ​റി അ​ട​ക്കം എ​ല്ലാ സാ​ധ്യ​ത​യും ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സ്ഫോ​ട​ന​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള വീ​ടു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്. സ്ഫോ​ട​ന​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ജ​മ്മു ക​ശ്മീ​ർ ഡി​ജി​പി മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ക്കും.

ഫ​രീ​ദാ​ബാ​ദി​ലെ ഭീ​ക​ര​രി​ൽ നി​ന്ന് പി​ടി​ച്ച അ​മോ​ണി​യം നൈ​ട്രേ​റ്റ് ഉ​ൾ​പ്പ​ടെ സൂ​ക്ഷി​ച്ചി​രു​ന്ന ജ​മ്മു ക​ശ്മീ​രി​ലെ നൗ​ഗാം പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഉ​ഗ്ര സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ഏ​ഴു പേ​ർ മ​രി​ച്ചെ​ന്ന വി​വ​ര​മാ​ണ് ആ​ദ്യം പു​റ​ത്തു​വ​ന്ന​ത്.

ഫോ​റ​ൻ​സി​ക്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു സ്ഫോ​ട​നം. സ്റ്റേ​ഷ​നും വാ​ഹ​ന​ങ്ങ​ളും ക​ത്തി​പോ​യി.

National

പ​ട്ടാ​പ​ക​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം; സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ട്ട് പെ​ൺ​കു​ട്ടി

ഭോ​പ്പാ​ൽ: ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച ആ​ക്ര​മി​ക​ളു​ടെ പി​ടി​യി​ൽ നി​ന്നും സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ട്ട് പെ​ൺ​കു​ട്ടി. മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യാ​റി​ലാ​ണ് സം​ഭ​വം.

കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​ത്. കോ​ള​ജി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി​യു​ടെ കൈ​യി​ൽ സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​യി​ൽ നി​ന്നു​മി​റ​ങ്ങി​യ ഒ​രാ​ൾ പി​ടി​ച്ചു.

തു​ട​ർ​ന്ന് ര​ണ്ടാ​മ​ൻ കു​ട്ടി​യു​ടെ ബാ​ഗി​ലും പി​ടി​ച്ചു​വ​ലി​ച്ചു. പേ​ടി​ച്ചു​പോ​യ പെ​ൺ​കു​ട്ടി സം​യ​മ​നം വീ​ണ്ടെ​ടു​ത്ത് അ​ക്ര​മി​യു​ടെ പി​ടി​യി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട് സ​മീ​പ​ത്തെ പ​ദ​വ് വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഓ​ടി.

ഉ​ട​ൻ​ത​ന്നെ അ​ക്ര​മി​ക​ൾ ഓ​ട്ടോ​റി​ക്ഷ ഉ​പേ​ക്ഷി​ച്ച് ഓ​ടി​ര​ക്ഷ​പെ​ട്ടു. പെ​ൺ​കു​ട്ടി പി​ന്നീ​ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

പോ​ലീ​സ് ഓ​ട്ടോ​റി​ക്ഷ പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

District News

മാ​ഞ്ഞൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ അ​ധി​കാ​രപ​രി​ധി നി​ശ്ച​യി​ച്ചു

ക​ടു​ത്തു​രു​ത്തി: ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ര്‍​ഡി​ല്‍ ച​ന്ത​പ്പ​റ​മ്പ് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​ന്ന നി​ര്‍​ദി​ഷ്ട മാ​ഞ്ഞൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ (ക​ല്ല​റ) പ​രി​ധി നി​ര്‍​ണ​യി​ച്ച് ഉ​ത്ത​ര​വി​റ​ങ്ങി.

ക​ല്ല​റ പ​ഞ്ചാ​യ​ത്ത് മു​ഴു​വ​നും വൈ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ല്‍​പ്പെ​ട്ട വെ​ച്ചൂ​ര്‍ പ​ഞ്ചാ​യ​ത്ത് പൂ​ര്‍​ണ​മാ​യും ക​ടു​ത്തു​രു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ല്‍​പ്പെ​ട്ട ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ 13, 14, 15, 16 വാ​ര്‍​ഡു​ക​ളാ​യ ക​പി​ക്കാ​ട്, മ​ധു​ര​വേ​ലി, ആ​യാം​കു​ടി, എ​ഴു​മാ​ന്തു​രു​ത്ത് പ്ര​ദേ​ശ​ങ്ങ​ളും, മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 14, 15, 16, 17, 18 വാ​ര്‍​ഡു​ക​ളാ​യ മാ​ഞ്ഞൂ​ര്‍ സൗ​ത്ത്, മേ​മ്മു​റി, മാ​ന്‍​വെ​ട്ടം, വി​ജ​യ ലൈ​ബ്ര​റി, ക​ക്ക​ത്തു​മ​ല പ്ര​ദേ​ശ​ങ്ങ​ളു​മാ​ണ് പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ല്‍ വ​രു​ന്ന​ത്.

Kerala

ബി​രി​യാ​ണി​യി​ൽ ചി​ക്ക​ൻ കു​റ​ഞ്ഞു; പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പാ​ർ​ട്ടി​യി​ൽ ത​മ്മി​ൽ​ത്ത​ല്ല്

 

കൊ​ച്ചി: ബി​രി​യാ​ണി​യി​ൽ ചി​ക്ക​ൻ കു​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വി​ര​മി​ക്ക​ൽ പാ​ർ​ട്ടി​യി​ൽ ത​മ്മി​ൽ​ത്ത​ല്ല്. ഹോം ​ഗാ​ർ​ഡു​ക​ൾ ത​മ്മി​ലാ​ണ് ത​ല്ലു​ണ്ടാ​യ​ത്.

എ​റ​ണാ​കു​ളം പ​ള്ളു​രു​ത്തി സ്റ്റേ​ഷ​നു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ ഒ​രാ​ളെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ജോ​ർ​ജ്, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നീ ഹോം ​ഗാ​ർ​ഡു​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. രാ​ധാ​കൃ​ഷ്ണ​ന്‍റെ ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Latest News

Corehub Up