പ്രതീകാത്മക ചിത്രം
തിരുവല്ല: ലഹരിമുക്ത കേരളം സമ്പൂർണ ആരോഗ്യം എന്ന മുദ്രാവാക്യം ഉയർത്തി റോട്ടറി ക്ലബ് ഓഫ് കുമരകത്തിന്റെ നേതൃത്വത്തിൽ ഇതര റോട്ടറി ക്ലബുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച വാൽക്കാരോ കേരളത്തണിന് പത്തനംതിട്ട ജില്ലയിൽ വരവേല്പ്. കഴിഞ്ഞ ഒന്നിന് കാസർഗോഡുനിന്ന് ആരംഭിച്ച മാരത്തൺ നാളെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സമാപിക്കും.
റോട്ടറി ക്ലബ് തിരുവല്ല , റോട്ടറി ക്ലബ് ഓഫ് തിരുവല്ല ഈസ്റ്റ് , വൈസ്മെൻ ഇന്റർനാഷണൽ കവിയൂർ മുണ്ടിയപ്പള്ളി, വേൾഡ് മലയാളി ഫെഡറേഷൻ പത്തനംതിട്ട അക്കോർഡ് കമ്മിറ്റി, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ജില്ലയിലെ മാരത്തൺ സംഘടിപ്പിച്ചത്.
പുലർച്ചെ നാലിന് തിരുവല്ല കെഎസ്ആർടിസി ടെർമിനലിനു മുന്നിൽനിന്ന് ആരംഭിച്ച മാരത്തൺ തിരുവല്ല സർക്കിൾ ഇൻസ്പക്ടർ മനോജ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. അറന്മുള,കോഴഞ്ചരി, പുല്ലാട്, ഇരവിപേരൂർ, തിരുവല്ല നഗരസഭാ സ്റ്റേഡിയം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം പുഷ്പഗിരി മെഡിൽ കോളജിൽ ജില്ലയിലെ പരിപാടി സമാപിച്ചു. സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.
പുഷ്പഗിരി സിഇഒ ഫാ. ബിജു വർഗീസ് പയ്യംപള്ളിൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. ബി.ജി. ഗോകുലൻ, ബാബു ചെറിയാൻ, കെ. പ്രകാശ് ബാബു, ജോജി പി. തോമസ്, ഷാജി മാത്യു,, കെ.ടി. ചാക്കോ, ഡോ. റെജിനോൽഡ് വർഗീസ്, മാത്യൂസ് എം. ജേക്കബ്, ജേക്കബ് മാത്യു, ഷാജി അംമ്പ്രയിൽ, ലിജോ മത്തായി, ശ്യാംകുമാർ, വൈഎംസിഎ ദേശീയ സ്പോർസ് ആൻഡ് ഗെയിംസ് വൈസ് പ്രസിഡന്റ് കുര്യൻ ചെറിയാൻ, എസ്ഐ മാരായ ഗോപകുമാർ , റിയാസ് , മണികുട്ടൻ നായർ, പൂന്നുസ് ജോസഫ്, സജി കുടാരത്തിൽ, ജോർജി ഏബ്രഹാം, തുടങ്ങിയവർ പ്രസംഗിച്ചു.
മാരത്തണിൽ പങ്കാളിയായ പത്തനംതിട്ട സ്വദേശി ഉണ്ണികൃഷ്ണൻ ഉൾപ്പടെയുള്ള 14 പേരെയും ചടങ്ങിൽ ആദരിച്ചു. പുല്ലാട് എസ്എൻവി ഹൈസ്കൂൾ, ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്കൂൾ, തിരുവല്ല എസ്സിഎസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ കായികതാരങ്ങളും വിദ്യാർഥികളും മാരത്തണിൽ പങ്കാളികളായി.
പുല്ലാട് ജംഗ്ഷനിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിഷ് വാരിക്കണ്ണമലയുടെ നേതൃത്വത്തിൽ സീനിയർ ചെംമ്പർ ഇന്റർനാഷണൽ ക്ലബ്, ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്കൂൾ , റോട്ടറി ക്ലബ് ഓഫ് കോഴഞ്ചേരി, തിരുവല്ല നഗരസഭാ സ്റ്റേഡിയത്തിൽ ഒളിമ്പിക് അസോസിയേഷൻ, ഫുട്ബോൾ അസോസിയേഷൻ, സ്പോർട്സ് കൗൺസിൽ തുടങ്ങി വിവിധ കായികസംഘടനകൾ മാരത്തൺ താരങ്ങളെ സ്വീകരിച്ചു.