x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​നാ​ടി​നെ സ​ര്‍​ക്കാ​ര്‍ കേ​ര​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണം: ഗ്രേ​യ്റ്റ​ര്‍ കു​ട്ട​നാ​ട് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് കൗ​ണ്‍​സി​ല്‍

വെബ്ഡെസ്ക്
Published: November 12, 2026 11:00 PM IST | Updated: November 12, 2026 11:00 PM IST

ഗ്രേ​റ്റ​ര്‍ കു​ട്ട​നാ​ട് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് കൗ​ണ്‍​സി​ല്‍ യോ​ഗം കാ​ര്‍​ഷി​ക ശാ​സ്ത്ര​ജ്ഞ​ന്‍ ഡോ.​കെ.​ജി. പ​ത്മ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​ട​ത്വ: കേ​ര​ള​ത്തി​ന്‍റെ നെ​ല്ല​റ​യാ​യ കു​ട്ട​നാ​ടി​നെ സ​ര്‍​ക്കാ​ര്‍ കേ​ര​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഗ്രേ​റ്റ​ര്‍ കു​ട്ട​നാ​ട് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് കൗ​ണ്‍​സി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. വേ​ള്‍​ഡ് ബാ​ങ്ക് സ​ഹ​ക​ര​ണ​ത്തോ​ടെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 10 മാ​സം മു​മ്പ് ആ​രം​ഭി​ച്ച കേ​ര​പ​ദ്ധ​തി​യി​ല്‍ ഇ​നി​യും കു​ട്ട​നാ​ടി​നെ ഉ​ള്‍​പ്പെ​ടു​ത്താ​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണ്. ആ​ഗോ​ള പൈ​തൃ​ക പ​ട്ടി​ക​യി​ല്‍ സ്ഥാ​ന​മു​ള്ള കു​ട്ട​നാ​ടി​നെ കേ​ര​പ​ദ്ധ​തി​യി​ല്‍ ഉ​ൾ​പെ​ടു​ത്താ​ന്‍ വൈ​ക​രു​ത്.

ഇ​ക്ക​ഴി​ഞ്ഞ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് സ​ര്‍​ക്കാ​ര്‍ തി​ര​ക്കി​ട്ട് കേ​ര​പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ അ​നാ​സ്ഥ​യും അ​ജ്ഞ​ത​യും കാ​ര​ണം കു​ട്ട​നാ​ടി​നെ അ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ല്ല. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ട​നാ​ട് ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​ക​ള്‍ നേ​രി​ടു​ന്ന പ​ശ്ചാ​ത​ല​ത്തി​ല്‍ കാ​ര്‍​ഷി​ക പു​ന​രു​ജ്ജീ​വ​ന​ത്തി​ന് ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളെ കേ​ര​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഗ്രേ​റ്റ​ര്‍ കു​ട്ട​നാ​ട് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് കൗ​ണ്‍​സി​ല്‍ സ​ര്‍​ക്കാ​രി​നോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.

പ്ര​ശ​സ്ത കാ​ര്‍​ഷി​ക ശാ​സ്ത്ര​ജ്ഞ​ന്‍ ഡോ.​കെ.​ജി. പ​ത്മ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടോ​മി​ച്ച​ന്‍ മേ​പ്പു​റ​ത്ത്, ജെ. ​കു​ര്യാ​ക്കോ​സ്, ഡോ ​ആ​ര്‍.​വി. നാ​യ​ര്‍, റോ​ണി തോ​മ​സ് വേ​ങ്ങാ​ശേ​രി, മാ​ത്തു​ക്കു​ട്ടി നാ​ര​ക​ത്ത​റ, ഔ​സേ​പ്പ​ച്ച​ന്‍ ചെ​റു​കാ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : kuttanad kera karshakar A coconut coconut NattuVishesham DistrictNews

Recent News

Corehub Up