പ്രതീകാത്മക ചിത്രം
പ്രവിത്താനം: സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ വിശുദ്ധ ആഗസ്തിനോസിന്റെയും വിശുദ്ധ മിഖായേല്‍ റേശ് മാലാഖയുടെയും തിരുനാള്‍ ഇന്നു മുതല്‍ 16 വരെ ആഘോഷിക്കും. ഇന്നു വൈകുന്നേരം 4.30ന് ഇലക്തോരന്മാരുടെ വാഴ്ച, കൊടിയേറ്റ് - വികാരി ഫാ.ജോര്‍ജ് വേളൂപ്പറമ്പില്‍. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ് - ഫാ. ജോസഫ് നരിതൂക്കില്‍, രാത്രി ഏഴിന് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷന്‍സിന്റെ നാടകം - ഒറ്റ്.
നാളെ രാവിലെ 6.15നു പ്രസുദേന്തി വാഴ്ച, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം നാലിനു വിശുദ്ധ കുര്‍ബാന - ഫാ. തോമസ് ഓലായത്തില്‍, 5.15നു പ്രദക്ഷിണം, 5.30നു തിരി വെഞ്ചരിപ്പ്, 6.15നു പ്രദക്ഷിണ സംഗമം, രാത്രി 8.15നു കപ്ലോന്‍ വാഴ്ച, 8.45നു മേളസംഗമം.
15നു രാവിലെ 5.30നു വിശുദ്ധ കുര്‍ബാന, ഒന്പതിനു തിരുനാള്‍ റാസ. ഫാ. ജോസഫ് തെരുവില്‍, ഫാ. ജോസഫ് പുരയിടത്തില്‍, ഫാ. ഏബ്രഹാം പുതിയാത്ത്, ഫാ. ജോര്‍ജ് പുളിനില്‍ക്കുംതടത്തില്‍ എന്നിവർ കാർമികത്വം വഹിക്കും. ഉച്ചയ്ക്ക് 12നു പ്രദക്ഷിണം. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന - ഫാ. ജോണ്‍ കുഴികണ്ണില്‍. ഏഴിന് പാലാ സൂപ്പര്‍ ബീറ്റ്സിന്റെ ഗാനമേള.16നു രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം, ഒപ്പീസ്. വികാരി ഫാ. ജോര്‍ജ് വേളൂപ്പറമ്പില്‍, സഹവികാരിമാരായ ഫാ. ആന്റു കൊല്ലിയില്‍, ഫാ. ഡാന്‍ കടുപ്പില്‍ എന്നിവർ തിരുനാളിനു നേതൃത്വം നൽകും.
Tags : Forane Church Forane Church festival NattuVishesham DistrictNews