x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് ഒ​രു​ങ്ങി ചെ​ങ്ങ​ന്നൂ​ർ; ആ​റാ​ട്ടു​ക​ട​വി​ൽ മ​ണ​ലും ചെ​ളി​യും നീക്കം ചെയ്യാൻ തുടങ്ങി

വെബ്ഡെസ്ക്
Published: November 12, 2026 11:06 PM IST | Updated: November 12, 2026 11:06 PM IST

ചെ​ങ്ങ​ന്നൂ​ർ മി​ത്ര​പ്പു​ഴ ആ​റാ​ട്ടു​ക​ട​വി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി​യും മ​ണ​ലും തൊ​ഴി​ലാ​ളി​ക​ൾ നീ​ക്കം ചെ​യ്യു​ന്നു

ചെ​ങ്ങ​ന്നൂ​ർ: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ, ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലൊ​ന്നാ​യ ചെ​ങ്ങ​ന്നൂ​രി​ൽ ഒ​രു​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മി​ത്ര​പ്പു​ഴ ആ​റാ​ട്ടു​ക​ട​വി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ലും ചെ​ളി​യും നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം ട്രെ​യി​ൻ മാ​ർ​ഗ​വും മ​റ്റും ചെ​ങ്ങ​ന്നൂ​രി​ൽ എ​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് അ​യ്യ​പ്പ​ഭ​ക്ത​ർ സ്നാ​നം ന​ട​ത്തു​ന്ന പ്ര​ധാ​ന കേ​ന്ദ്ര​മാ​ണ് മി​ത്ര​പ്പു​ഴ ആ​റാ​ട്ടു​ക​ട​വ്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ലും മ​ഴ​ക്കെ​ടു​തി​യി​ലും ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കി​ലും ക​ട​വി​ൽ വ​ൻ​തോ​തി​ൽ മ​ണ​ൽ തി​ട്ട​ക​ളും ചെ​ളി​യും രൂ​പ​പ്പെ​ട്ടി​രു​ന്നു. കൃ​ത്യ​സ​മ​യ​ത്ത് ഇ​വ നീ​ക്കം ചെ​യ്യാ​ത്ത​തി​നാ​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ക​ട​വി​ലെ​ത്തി​യ ഭ​ക്ത​ർ ഏ​റെ പ്ര​യാ​സം അ​നു​ഭ​വി​ച്ചി​രു​ന്നു. മ​ണ​ൽ തി​ട്ട​ക​ൾ രൂ​പ​പ്പെ​ട്ട​തോ​ടെ ന​ദി​യു​ടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്കി​ന് ത​ട​സം നേ​രി​ടു​ക​യും ഭ​ക്ത​ർ അ​റി​യാ​തെ ആ​ഴം കൂ​ടി​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ചു​ഴി​ക​ളി​ലേ​ക്കും നീ​ങ്ങാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന വ​ലി​യ ആ​ശ​ങ്ക​യും ഉ​യ​ർ​ന്നി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ണ്ഡ​ല​കാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി ക​ട​വ് പൂ​ർ​ണ സ​ജ്ജ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ദ്രു​ത​ഗ​തി​യി​ലു​ള്ള ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ​യു​ടെ​യും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ​യും കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളി​ലെ നി​ര​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​തെ​ന്ന് ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ നാ​ലാം വാ​ർ​ഡ് കൗ​ൺ​സി​ല​ർ ബി. ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

ക​ട​വി​ലെ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​നൊ​പ്പം തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ​യും ശു​ചി​ത്വ​വും ഉ​റ​പ്പാ​ക്കാ​ൻ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.
പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഇ​ത്ത​വ​ണ ക​ട​വി​ലെ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​യും സു​ഗ​മ​മാ​യും പു​ണ്യ​സ്നാ​നം ന​ട​ത്തി ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി യാ​ത്ര തി​രി​ക്കാ​ൻ സാ​ധി​ക്കും.

Tags : Removal of sand and silt begins at the Arattu Kadavu. sabarimala chengannur NattuVishesham DistrictNews

Recent News

Corehub Up