x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭൂ​മി ഏ​റ്റെ​ടു​ത്ത​തി​ന് പ​ണം ന​ൽ​കി​യി​ല്ല ശ​ബ​രി​മ​ല എ​ഡി​എ​മ്മി​ന്‍റെ വാ​ഹ​നം ജ​പ്തി​യി​ൽ

വെബ്ഡെസ്ക്
Published: November 12, 2026 11:17 PM IST | Updated: November 12, 2026 11:17 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന കാ​ലം ആ​രം​ഭി​ക്കാ​നി​രി​ക്കേ സ​ർ​ക്കാ​രി​നു​വേ​ണ്ടി ശ​ബ​രി​മ​ല​യി​ൽ സു​പ്ര​ധാ​ന ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കേ​ണ്ട എ​ഡി​എ​മ്മി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​നം ജ​പ്തി​യി​ൽ. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഭൂ​മി ഏ​റ്റെ​ടു​ത്ത​തി​നു ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ത്ത​തി​നേ തു​ട​ർ​ന്ന് സ്വ​കാ​ര്യ വ്യ​ക്തി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ശ​ബ​രി​മ​ല എ​ഡി​എ​മ്മി​ന്‍റെ​യും പ​ത്ത​നം​തി​ട്ട എ​ഡി​എ​മ്മി​ന്‍റെ​യും വാ​ഹ​ന​ങ്ങ​ൾ പ​ത്ത​നം​തി​ട്ട സ​ബ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ൻ പ്ര​കാ​രം ജ​പ്തി ചെ​യ്ത​ത്. ജ​പ്തി ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ കോ​ട​തി വ​ള​പ്പി​ലേ​ക്ക് മാ​റ്റി.

പ​ത്ത​നം​തി​ട്ട - കൊ​ല്ലം ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന, ഏ​നാ​ത്ത് പാ​ലം പ​ണി​ക്ക് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി മു​ര​ളീ​ധ​ര​ൻ ന​ൽ​കി​യ കേ​സി​ലാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ ജ​പ്തി ന​ട​ന്ന​ത്. കൊ​ല്ലം പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗ​മാ​ണ് ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട​ത്. 13 ല​ക്ഷം രൂ​പ​യാ​ണ് ന​ൽ​കാ​നു​ള്ള​ത്. 1995 മു​ത​ൽ ന​ട​ത്തി​യ നി​യ​മ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് കോ​ട​തി ജ​പ്തി ന​ട​പ​ടി​ക്ക് ഉ​ത്ത​ര​വി​ട്ട​ത്.

2008ൽ ​വാ​ദി​ക്ക് അ​നു​കൂ​ല​മാ​യി വി​ധി വ​ന്നു. തു​ട​ർ​ന്ന് വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ന് 2009ൽ ​കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഇ​പ്പോ​ൾ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് വാ​ദി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ സി.​വി. ജ്യോ​തി​രാ​ജ് പ​റ​ഞ്ഞു. ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക കോ​ട​തി​യി​ൽ അ​ട​ച്ചാ​ൽ ജ​പ്തി ഒ​ഴി​വാ​ക്കി വാ​ഹ​ന​ങ്ങ​ൾ വി​ട്ടു​ന​ൽ​കാ​ൻ ക​ഴി​യും. കൊ​ല്ലം പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്ര​യും വേ​ഗം ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക കോ​ട​തി​യി​ൽ കെ​ട്ടി​വ​ച്ച് വാ​ഹ​ന​ങ്ങ​ൾ ജ​പ്തി ഒ​ഴി​വാ​ക്കി മോ​ചി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല ഭ​ര​ണ​കൂ​ടം.

മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് കാ​ലം ആ​രം​ഭി​ക്കാ​ൻ‌ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ സു​പ്ര​ധാ​ന ച​മ​ത​ല​വ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ൾ ജ​പ്തി ആ​യ​ത് മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​യ​താ​യി ക​ള​ക്ട​ർ എ. ​നി​സാ​മു​ദീ​ൻ പ്ര​തി​ക​രി​ച്ചു.

Tags : Land Acquisition Sabarimala ADM’s Vehicle NattuVishesham DistrictNews

Recent News

Corehub Up