x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി ;അ​ന​ധി​കൃ​ത ക​ട​ക​ള്‍ ഉ​ട​ന്‍ ഒ​ഴി​പ്പി​ക്കാൻ ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ക​മ്മി​റ്റി

വെബ്ഡെസ്ക്
Published: November 12, 2026 10:55 PM IST | Updated: November 12, 2026 10:55 PM IST

പ്രതീകാത്മക ചിത്രം

പാ​ലാ: കെ.​എം. മാ​ണി മെ​മ്മോ​റി​യ​ല്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ട​ക​ള്‍ ഉ​ട​ന്‍ ഒഴി​പ്പി​ക്കാ​ന്‍ ഇ​ന്ന​ലെ ചേ​ര്‍​ന്ന ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി​യി​ല്‍ തീ​രു​മാ​നം.ജി​ല്ലാ ക​ള​ക്‌​ട​റു​ടെ ഉ​ത്ത​ര​വു​പ്ര​കാ​രം ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ര​ണ്ടു ദി​വ​സ​ത്തി​നകം അ​വ​ര്‍ മാ​റി​ത്ത​രു​മെ​ന്നും യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മാ​യ രാ​ഹു​ല്‍ അ​റി​യി​ച്ചു.

ആ​ശു​പ​ത്രി റോ​ഡ് ര​ണ്ടു കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് നി​ര്‍​മാ​ണം ന​ട​ത്തി​വ​ന്ന​ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ പീ​റ്റ​ര്‍ പ​ന്ത​ലാ​നി, തോ​മ​സ് ആ​ര്‍.​വി. ജോ​സ്, പി.​ആ​ര്‍. മു​ര​ളീ​ധ​ര​ന്‍, ജോ​ബി കു​റ്റി​ക്കാ​ട്ട്, തോ​മ​സു​കു​ട്ടി നെ​ച്ചി​ക്കാ​ട്ട്, ചൈ​ത്രം ശ്രീ​കു​മാ​ര്‍, ബാ​ബു മുകാ​ല എ​ന്നി​വ​ര്‍ ഉ​ന്ന​യി​ച്ച​തിനെ​ത്തു​ട​ര്‍​ന്നാ​ണ് ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഒ​ഴി​പ്പി​ക്കു​മെ​ന്നു ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​റി​യി​ച്ച​ത്.

ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ജി​ല്ലാ ക​ള​ക്‌​ട​ര്‍ 20 ദി​വ​സം മു​ന്പ് വി​ളി​ച്ചു​ചേ​ര്‍​ത്ത് കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച് റോ​ഡു​പ​ണി​യു​ടെ ത​ട​സം മാ​റ്റ​ണ​മെ​ന്ന് ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടും സെ​ക്ര​ട്ട​റി കാ​ല​താ​മ​സം വ​രു​ത്തു ന്നതി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​ണ്ടാ​യി.ക​ട​ക്കാ​രെ അ​വി​ടെ​ത്ത​ന്നെ തു​ട​ര്‍​ന്നും ബ​ങ്ക് സ്ഥാ​പി​ച്ചു നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന് മാ​യ രാ​ഹു​ല്‍, ബി​ജു പാ​ലൂ​പ്പ​ട​വ​ന്‍ എ​ന്നി​വ​ര്‍ നി​ര്‍​ദേ​ശം വ​ച്ച​പ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ സ്ഥ​ല​ത്ത് നി​യ​മ​പ​ര​മാ​യി തീ​രു​മാ​നി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ക​ള​ക്‌​ട​റു​ടെ ഉ​ത്ത​ര​വ് ലം​ഘി​ക്കാ​നാ​വി​ല്ലെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ടി.​പി. അ​ഭി​ലാ​ഷ് പ​റ​ഞ്ഞു.

കാ​ര്‍​ഡി​യോ​ള​ജി, നെ​ഫ്രോ​ള​ജി, ഫോ​റ​സി​ക് സ​ര്‍​ജ​ന്‍, കാ​ന്‍​സ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ അ​ധി​ക ഡോ​ക്‌​ട​ര്‍​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് ജ​യ്സ​ണ്‍ മാ​ന്തോ​ട്ട​വും ബൈ​ജു കൊ​ല്ലം​പ​റ​മ്പി​ലും ആ​വ​ശ്യ​പ്പെ​ട്ടു. പു​തി​യ ലി​ഫ്റ്റ് നി​ര്‍​മി​ക്കു​ന്ന​തി​ന് 77 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് പൊ​തു​മ​രാ​മ​ത്ത് ഇ​ല​ക്‌​ട്രി​ക്ക​ൽ വി​ഭാ​ഗ​ത്തി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നും ആ​രോ​പ​ണ​മു​യ​ര്‍​ന്നു. അ​ഞ്ചു കോ​ടി രൂ​പ ബ​ജ​റ്റ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം എ​സ്റ്റി​മേ​റ്റ് എ​ടു​ത്ത് ഭ​ര​ണാ​നു​മ​തി​ക്കു​വേ​ണ്ടി സ​മ​ര്‍​പ്പി​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.

ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ൺ ബി​ജു മാ​ത്യൂ​സ്, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ര​ജി​ത പ്ര​കാ​ശ്, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ ടോ​ണി തൈ​പ്പ​റ​മ്പി​ല്‍, വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Hospital Managing Committee unauthorized shops. NattuVishesham DistrictNews

Recent News

Corehub Up