പ്രതീകാത്മക ചിത്രം
ചേര്‍ത്തല: ചേര്‍ത്തല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബസുകളില്‍ നിന്നും ജീവനക്കാര്‍ ഡീസല്‍ മോഷ്ടിച്ചു വിറ്റ സംഭവത്തില്‍ പൊലിസ് കേസെടുത്തു അന്വേഷണം തുടങ്ങി. ഇന്നലെ എടിഒ ചേര്‍ത്തല പൊലിസില്‍ പരാതി നല്കി. പൊലിസ് സംഘം ഡിപ്പോയിലെത്തി പ്രാഥമിക അന്വേഷണം നടത്തി.
വിഷയത്തില്‍ കെഎസ്ആര്‍ടിസി വകുപ്പുതല അന്വേഷണവും തുടങ്ങിയിട്ടുണ്ട്.സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട് കെഎസ്ആര്‍ടിസി ഉന്നതര്‍ക്ക് ഡിപ്പോയില്‍ നിന്നും കൈമാറിയിട്ടുണ്ട്. മെക്കാനിക്കല്‍ വിഭാഗത്തിലെ നാലു ജീവനക്കാര്‍ക്കെതിരെയാണ് മോഷണ പരാതി ഉയര്‍ന്നിരിക്കുന്നത്. സര്‍വീസ് കഴിഞ്ഞെത്തുന്ന ബസുകള്‍ കേന്ദ്രീകരിച്ചു ഡീസല്‍ മോഷണം നടത്തിയ സംഘം കഴിഞ്ഞ ദിവസമാണ് പെന്‍ക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയത്.
ചേര്‍ത്തല ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് മൈലേജ് കുറവുവന്നതിനെ തുടര്ന്നുഉള അന്വേഷണത്തിലാണ് മോഷണം കണ്ടെത്തിയത്. മോഷണസംശയം ഉയര്‍ന്ന സാഹചര്യത്തില്‍ എന്‍ജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥന് അഞ്ചു പെന്കാമറകള് സ്ഥാപിക്കുകയായിരുന്നു. സര്‍വീസ് കഴിഞ്ഞ് പാര്‍ക്കു ചെയ്യുന്ന ബസുകളുടെ ടാങ്കുകളില്‍ നിന്നും പൈപ്പ് ഉപയോഗിച്ചാണ് ഡീസല്‍ ചോര്‍ത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Tags : police register a case ksrtc NattuVishesham DistrictNews