Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Register A Case

Alappuzha

കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ ഡീ​സ​ല്‍ മോ​ഷ​ണം; പൊ​ലി​സ് കേ​സെ​ടു​ത്തു

ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ ബ​സു​ക​ളി​ല്‍ നി​ന്നും ജീ​വ​ന​ക്കാ​ര്‍ ഡീ​സ​ല്‍ മോ​ഷ്ടി​ച്ചു വി​റ്റ സം​ഭ​വ​ത്തി​ല്‍ പൊ​ലി​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​ന്ന​ലെ എ​ടി​ഒ ചേ​ര്‍​ത്ത​ല പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കി. പൊ​ലി​സ് സം​ഘം ഡി​പ്പോ​യി​ലെ​ത്തി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി.

വി​ഷ​യ​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​വും തു​ട​ങ്ങി​യി​ട്ടു​ണ്ട്.സം​ഭ​വ​ത്തി​ന്‍റെ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് കെ​എ​സ്ആ​ര്‍​ടി​സി ഉ​ന്ന​ത​ര്‍​ക്ക് ഡി​പ്പോ​യി​ല്‍ നി​ന്നും കൈ​മാ​റി​യി​ട്ടു​ണ്ട്. മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ലെ നാ​ലു ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ​യാ​ണ് മോ​ഷ​ണ പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. സ​ര്‍​വീ​സ് ക​ഴി​ഞ്ഞെ​ത്തു​ന്ന ബ​സു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ഡീ​സ​ല്‍ മോ​ഷ​ണം ന​ട​ത്തി​യ സം​ഘം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പെ​ന്‍​ക്യാ​മ​റ ഓ​പ്പ​റേ​ഷ​നി​ല്‍ കു​ടു​ങ്ങി​യ​ത്.

ചേ​ര്‍​ത്ത​ല ഡി​പ്പോ​യി​ല്‍ നി​ന്നും സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ള്‍​ക്ക് മൈ​ലേ​ജ് കു​റ​വു​വ​ന്ന​തി​നെ തു​ട​ര്‍​ന്നു​ഉ​ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ​ണം ക​ണ്ടെ​ത്തി​യ​ത്. മോ​ഷ​ണ​സം​ശ​യം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ഞ്ചു പെ​ന്‍​കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. സ​ര്‍​വീ​സ് ക​ഴി​ഞ്ഞ് പാ​ര്‍​ക്കു ചെ​യ്യു​ന്ന ബ​സു​ക​ളു​ടെ ടാ​ങ്കു​ക​ളി​ല്‍ നി​ന്നും പൈ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് ഡീ​സ​ല്‍ ചോ​ര്‍​ത്തി​യ​തെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up