പ്രതീകാത്മക ചിത്രം
മുഹമ്മ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ രണ്ടു പേർ പിടിയിൽ. മുഹമ്മ ചാരമംഗലം മഠത്തിൽ വീട്ടിൽ ബി. സിജു (48), മുഹമ്മ പുളിമൂട്ടിൽ വി. അജിത്ത്(38) എന്നിവരെയാണ് മുഹമ്മ പൊലിസ് തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.
സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം ഇവർ ഒളിവിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.മുഹമ്മ സ്റ്റേഷൻ ഹൗസ് ഓഫീസർ മനോജ് യൂ. കൃഷ്ണൻ, എസ്ഐ വീനസ്, സിപിഓമാരായ ശരത്, അബിൻ കുമാർ, പ്രവീഷ് എന്നിവർ അടങ്ങിയ അന്വേഷണസംഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags : arrested police case pocsocase NattuVishesham DistrictNews