Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lahri

Pathanamthitta

ല​ഹ​രിമു​ക്ത കേ​ര​ളം: റോ​ട്ട​റി ക്ല​ബ് മാ​ര​ത്ത​ൺ ജി​ല്ല​യി​ൽ

തി​രു​വ​ല്ല: ല​ഹ​രി​മു​ക്ത കേ​ര​ളം സ​മ്പൂ​ർ​ണ ആ​രോ​ഗ്യം എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി റോ​ട്ട​റി ക്ല​ബ് ഓ​ഫ് കു​മ​ര​ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത​ര റോ​ട്ട​റി ക്ല​ബു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച വാ​ൽ​ക്കാ​രോ കേ​ര​ള​ത്ത​ണി​ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ വ​ര​വേ​ല്പ്. ക​ഴി​ഞ്ഞ ഒ​ന്നി​ന് കാ​സ​ർ​ഗോ​ഡു​നി​ന്ന് ആ​രം​ഭി​ച്ച മാ​ര​ത്ത​ൺ നാ​ളെ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ സ​മാ​പി​ക്കും.
റോ​ട്ട​റി ക്ല​ബ് തി​രു​വ​ല്ല , റോ​ട്ട​റി ക്ല​ബ് ഓ​ഫ് തി​രു​വ​ല്ല ഈ​സ്റ്റ് , വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​വി​യൂ​ർ മു​ണ്ടി​യ​പ്പ​ള്ളി, വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ പ​ത്ത​നം​തി​ട്ട അ​ക്കോ​ർ​ഡ് ക​മ്മി​റ്റി, തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് തു​ട​ങ്ങി​യ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജി​ല്ല​യി​ലെ മാ​ര​ത്ത​ൺ സം​ഘ​ടി​പ്പി​ച്ച​ത്.

പു​ല​ർ​ച്ചെ നാ​ലി​ന് തി​രു​വ​ല്ല കെ​എ​സ്ആ​ർ​ടി​സി ടെ​ർ​മി​ന​ലി​നു മു​ന്നി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മാ​ര​ത്ത​ൺ തി​രു​വ​ല്ല സ​ർ​ക്കി​ൾ ഇ​ൻ​സ്പ​ക്ട​ർ മ​നോ​ജ് കു​മാ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. അ​റ​ന്മു​ള,കോ​ഴ​ഞ്ച​രി, പു​ല്ലാ​ട്, ഇ​ര​വി​പേ​രൂ​ർ, തി​രു​വ​ല്ല ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്കു ശേ​ഷം പു​ഷ്പ​ഗി​രി മെ​ഡി​ൽ കോ​ള​ജി​ൽ ജി​ല്ല​യി​ലെ പ​രി​പാ​ടി സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.


പു​ഷ്പ​ഗി​രി സി​ഇ​ഒ ഫാ. ​ബി​ജു വ​ർ​ഗീ​സ് പ​യ്യം​പ​ള്ളി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​ബി.​ജി. ഗോ​കു​ല​ൻ, ബാ​ബു ചെ​റി​യാ​ൻ, കെ. ​പ്ര​കാ​ശ് ബാ​ബു, ജോ​ജി പി. ​തോ​മ​സ്, ഷാ​ജി മാ​ത്യു,, കെ.ടി. ചാ​ക്കോ, ഡോ. ​റെ​ജി​നോ​ൽ​ഡ് വ​ർ​ഗീ​സ്, മാ​ത്യൂ​സ് എം. ​ജേ​ക്ക​ബ്, ജേ​ക്ക​ബ് മാ​ത്യു, ഷാ​ജി അം​മ്പ്ര​യി​ൽ, ലി​ജോ മ​ത്താ​യി, ശ്യാം​കു​മാ​ർ, വൈ​എം​സി​എ ദേ​ശീ​യ സ്പോ​ർ​സ് ആ​ൻ​ഡ് ഗെ​യിം​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ ചെ​റി​യാ​ൻ, എ​സ്ഐ മാ​രാ​യ ഗോ​പ​കു​മാ​ർ , റി​യാ​സ് , മ​ണി​കു​ട്ട​ൻ നാ​യ​ർ, പൂ​ന്നു​സ് ജോ​സ​ഫ്, സ​ജി കു​ടാ​ര​ത്തി​ൽ, ജോ​ർ​ജി ഏ​ബ്ര​ഹാം, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ര​ത്ത​ണി​ൽ പ​ങ്കാ​ളി​യാ​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള 14 പേ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പു​ല്ലാ​ട് എ​സ്എ​ൻ​വി ഹൈ​സ്കൂ​ൾ, ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ൺ​സ് ഹൈ​സ്കൂ​ൾ, തി​രു​വ​ല്ല എ​സ്‌​സി​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ കാ​യി​ക​താ​ര​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും മാ​ര​ത്ത​ണി​ൽ പ​ങ്കാ​ളി​ക​ളാ​യി.

പു​ല്ലാ​ട് ജം​ഗ്ഷ​നി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ഷ് വാ​രി​ക്ക​ണ്ണ​മ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ചെം​മ്പ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്ല​ബ്, ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ൺ​സ് ഹൈ​സ്കൂ​ൾ , റോ​ട്ട​റി ക്ല​ബ് ഓ​ഫ് കോ​ഴ​ഞ്ചേ​രി, തി​രു​വ​ല്ല ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ൽ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ, ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ തു​ട​ങ്ങി വി​വി​ധ കാ​യി​ക​സം​ഘ​ട​ന​ക​ൾ മാ​ര​ത്ത​ൺ താ​ര​ങ്ങ​ളെ സ്വീ​ക​രി​ച്ചു.

Latest News

Corehub Up