പ്രതീകാത്മക ചിത്രം
പത്തനംതിട്ട: തറയില്‍ ഫിനാന്‍സ് ഉടമ ഓമല്ലൂര്‍ തറയില്‍ ഹൗസില്‍ സജി സാമിന് രണ്ടു സാമ്പത്തിക തട്ടിപ്പു കേസുകളിലായി വീണ്ടും ശിക്ഷ. രണ്ടു കേസുകളിലുമായി 16 വര്‍ഷം തടവും 16 ലക്ഷം രൂപ പിഴയുമാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എഫ്. മിനിമോളാണ് ശിക്ഷ വിധിച്ചത്.
തുമ്പമണ്‍ വിജയഭവനില്‍ വിജയകുമാറില്‍നിന്ന് ഏഴു ലക്ഷം രൂപയും തുമ്പമണ്‍ ജിജോ ഭവനില്‍ മേഴ്സി ജോര്‍ജില്‍നിന്ന് 3,95,000 രൂപയും തറയില്‍ ഫിനാന്‍സ് ഉടമ നിക്ഷേപമായി സ്വീകരിച്ച് തിരികെ നല്‍കാതെ കബളിപ്പിച്ച് കൈക്കലാക്കിയെന്നാണ് കേസ്.
പത്തനംതിട്ട പൊലിസ് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ ഒന്‍പതു വര്‍ഷം തടവും എട്ടു ലക്ഷം രൂപ പിഴയും രണ്ടാമത്തെ കേസില്‍ ഏഴു വര്‍ഷം തടവും എട്ടു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ ബി. ബിന്നി ഹാജരായി.
Tags : prison sentence courtjudgement NattuVishesham DistrictNews