Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Courtjudgement

Pathanamthitta

ത​റ​യി​ല്‍ ഫി​നാ​ന്‍​സ് ഉ​ട​മ​യ്ക്ക് വീണ്ടും 16 വ​ര്‍​ഷം ത​ട​വും 16 ല​ക്ഷം പി​ഴ​യും

​പ​ത്ത​നം​തി​ട്ട: ത​റ​യി​ല്‍ ഫി​നാ​ന്‍​സ് ഉ​ട​മ ഓ​മ​ല്ലൂ​ര്‍ ത​റ​യി​ല്‍ ഹൗ​സി​ല്‍ സ​ജി സാ​മി​ന് ര​ണ്ടു സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സു​ക​ളി​ലാ​യി വീ​ണ്ടും ശി​ക്ഷ. ര​ണ്ടു കേ​സു​ക​ളി​ലു​മാ​യി 16 വ​ര്‍​ഷം ത​ട​വും 16 ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ആ​ന്‍​ഡ് സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി എ​ഫ്. മി​നി​മോ​ളാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

തു​മ്പ​മ​ണ്‍ വി​ജ​യഭ​വ​നി​ല്‍ വി​ജ​യ​കു​മാ​റി​ല്‍​നി​ന്ന് ഏ​ഴു ല​ക്ഷം രൂ​പ​യും തു​മ്പ​മ​ണ്‍ ജി​ജോ ഭ​വ​നി​ല്‍ മേ​ഴ്സി ജോ​ര്‍​ജി​ല്‍​നി​ന്ന് 3,95,000 രൂ​പ​യും ത​റ​യി​ല്‍ ഫി​നാ​ന്‍​സ് ഉ​ട​മ നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ച് തി​രി​കെ ന​ല്‍​കാ​തെ ക​ബ​ളി​പ്പി​ച്ച് കൈ​ക്ക​ലാ​ക്കി​യെ​ന്നാ​ണ് കേ​സ്.

പ​ത്ത​നം​തി​ട്ട പൊ​ലി​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ആ​ദ്യ കേ​സി​ല്‍ ഒ​ന്പ​തു വ​ര്‍​ഷം ത​ട​വും എ​ട്ടു ല​ക്ഷം രൂ​പ പി​ഴ​യും ര​ണ്ടാ​മ​ത്തെ കേ​സി​ല്‍ ഏ​ഴു വ​ര്‍​ഷം ത​ട​വും എ​ട്ടു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ബി. ​ബി​ന്നി ഹാ​ജ​രാ​യി.

Latest News

Corehub Up