Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Anniversary Flag Hoisted

Kollam

സെ​ന്‍റ് റാ​ഫേ​ൽ സെ​മി​നാ​രി​ ശ​തോ​ത്ത​ര ര​ജ​ത​ ജൂ​ബി​ലി​ പ​താ​ക ഉ​യ​ർ​ത്തി

 കൊ​ല്ലം : സെ​ന്‍റ് റാ​ഫേ​ൽ സെ​മി​നാ​രി​യു​ടെ ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങു ന​ട​ന്നു.  കൊല്ലം ബി​ഷ​പ് ഡോ.പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി പ​താ​ക ഉ​യ​ർ​ത്ത​ൽ ക​ർ​മം നി​ർ​വ​ഹി​ച്ചു. കൊ​ല്ലം രൂ​പ​ത​യു​ടെ ആ​ധു​നി​ക ശി​ൽ​പി ദൈ​വ​ദാ​സ​ൻ ആ​ർ​ച്ച് ബി​ഷ​പ് അ​ലോ​ഷ്യ​സ് മ​രി​യ ബെ​ൻ​സി​ഗ​ർ 1902 ന​വം​ബ​ർ 23ന് സ്ഥാ​പി​ച്ച​താ​ണ് സെ​ന്‍റ് റാ​ഫേ​ൽ സെ​മി​നാ​രി. ത​നി​ക്ക് ഓ​ഹ​രി​യാ​യി ല​ഭി​ച്ച കു​ടും​ബ സ്വ​ത്ത് മു​ഴു​വ​ൻ സെ​മി​നാ​രി നി​ർ​മാ​ണ​ത്തി​നാ​യി ന​ൽ​കി​യ ബി​ഷ​പ് ബെ​ൻ​സി​ഗ​റി​ന്‍റെ   സു​ഹൃ​ത്താ​യ ബെ​ന​ഡി​ക്റ്റ​ൻ വൈ​ദി​ക​ൻ റാ​ഫേ​ലി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് വി​ശു​ദ്ധ റാ​ഫേ​ലി​ന്‍റെ നാ​മം സെ​മി​നാ​രി​ക്ക് ന​ൽ​കി​യ​ത്.‌

സെ​മി​നാ​രി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ജൂ​ബി​ലി പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങി​ൽ വി​കാ​ർ ജ​ന​റ​ൽ മോ​ൺ​സി​ഞ്ഞോ​ർ ഡോ. ​ബൈ​ജു ജൂ​ലി​യ​ൻ, സെ​മി​നാ​രി റെ​ക്ട​ർ ഫാ.സി​യോ​ൻ, ചാ​ൻ​സ​ല​ർ ജെ​റി ഐ​സ​ക്, മോ​ൺ​സി​ഞ്ഞോ​ർ വി​ൻ​സെ​ന്‍റ് മ​ച്ചാ​ഡോ, പി​ആ​ർ​ഒ ഫാ.ലാ​സ​ർ എ​സ്. പ​ട്ട​ക​ട​വ്, പ്രോ​ക്യൂ​റേ​റ്റ​ർ ഫാ.ജോ​ളി ഏ​ബ്ര​ഹാം, ഫാ​ത്തി​മ കോ​ള​ജ് മാ​നേ​ജ​ർ ഫാ.ജോ​സ​ഫ് ജോ​ൺ, ഫാ.സേ​വ്യ​ർ ലാ​സ​ർ, വൈ​സ് റെ​ക്‌ടർ ഫാ. ​മാ​ക്സ്‌വെൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 

തു​ട​ർ​ന്ന് ന​ട​ന്ന ജൂ​ബി​ലി സ​മാ​രം​ഭ ദി​വ്യ​ബ​ലി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യ ബി​ഷ​പ് ഡോ.പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി​ക്കൊ​പ്പം മോ​ൺ​. വി​ൻ​സെ​ന്‍റ് മ​ച്ചാ​ഡോ, ഫാ.​ഡോ.ജെ​റി ഐ​സ​ക്, ഫാ.സീ​യോ​ൻ, ഫാ. ജോ​സ​ഫ് ജോ​ൺ, ഫാ.മാ​ക്സ്‌വെ ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.കൊ​ല്ലം രൂ​പ​ത​യു​ടെ സ​പ്ത​ശ​താ​ബ്ദി ത്രീ​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ളു​ടെ നി​റ​വി​ൽ ന​ട​ക്കു​ന്ന സെ​ന്‍റ് റാ​ഫേ​ൽ സെ​മി​നാ​രി​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ മാ​സ​ത്തി​ൽ  നാ​ട്ടി​ലും വി​ദേ​ശ​ത്തു​മാ​യി​രി​ക്കു​ന്ന കൊ​ല്ലം രൂ​പ​ത​യി​ലെ സെ​മി​നാ​രി ബ്ര​ദേ​ർ​സി​ന്‍റെ പേ​ര​ന്‍റ്സ് ഡേ ​ആ​ഘോ​ഷം ന​ട​ത്തു​മെ​ന്ന് രൂ​പ​ത അ​സോ​സി​യേ​റ്റ് പിആ​ർ ​ജോ​ർ​ജ്  എ​ഫ്. സേ​വ്യ​ർ അ​റി​   യി​ച്ചു.
ി 

Latest News

Corehub Up