സെന്റ് റാഫേൽ സെമിനാരിയുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി ശതോത്തര രജത ജൂബിലി പതാക ഉയർത്തുന്നു.
കൊല്ലം : സെന്റ് റാഫേൽ സെമിനാരിയുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പതാക ഉയർത്തൽ ചടങ്ങു നടന്നു. കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി പതാക ഉയർത്തൽ കർമം നിർവഹിച്ചു. കൊല്ലം രൂപതയുടെ ആധുനിക ശിൽപി ദൈവദാസൻ ആർച്ച് ബിഷപ് അലോഷ്യസ് മരിയ ബെൻസിഗർ 1902 നവംബർ 23ന് സ്ഥാപിച്ചതാണ് സെന്റ് റാഫേൽ സെമിനാരി. തനിക്ക് ഓഹരിയായി ലഭിച്ച കുടുംബ സ്വത്ത് മുഴുവൻ സെമിനാരി നിർമാണത്തിനായി നൽകിയ ബിഷപ് ബെൻസിഗറിന്റെ സുഹൃത്തായ ബെനഡിക്റ്റൻ വൈദികൻ റാഫേലിന്റെ ആവശ്യപ്രകാരമാണ് വിശുദ്ധ റാഫേലിന്റെ നാമം സെമിനാരിക്ക് നൽകിയത്.
സെമിനാരി അങ്കണത്തിൽ നടന്ന ജൂബിലി പതാക ഉയർത്തൽ ചടങ്ങിൽ വികാർ ജനറൽ മോൺസിഞ്ഞോർ ഡോ. ബൈജു ജൂലിയൻ, സെമിനാരി റെക്ടർ ഫാ.സിയോൻ, ചാൻസലർ ജെറി ഐസക്, മോൺസിഞ്ഞോർ വിൻസെന്റ് മച്ചാഡോ, പിആർഒ ഫാ.ലാസർ എസ്. പട്ടകടവ്, പ്രോക്യൂറേറ്റർ ഫാ.ജോളി ഏബ്രഹാം, ഫാത്തിമ കോളജ് മാനേജർ ഫാ.ജോസഫ് ജോൺ, ഫാ.സേവ്യർ ലാസർ, വൈസ് റെക്ടർ ഫാ. മാക്സ്വെൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
തുടർന്ന് നടന്ന ജൂബിലി സമാരംഭ ദിവ്യബലിയിൽ മുഖ്യകാർമികനായ ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരിക്കൊപ്പം മോൺ. വിൻസെന്റ് മച്ചാഡോ, ഫാ.ഡോ.ജെറി ഐസക്, ഫാ.സീയോൻ, ഫാ. ജോസഫ് ജോൺ, ഫാ.മാക്സ്വെ ൽ എന്നിവർ സഹകാർമികരായി.കൊല്ലം രൂപതയുടെ സപ്തശതാബ്ദി ത്രീവർഷ ആഘോഷങ്ങളുടെ നിറവിൽ നടക്കുന്ന സെന്റ് റാഫേൽ സെമിനാരിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ മാസത്തിൽ നാട്ടിലും വിദേശത്തുമായിരിക്കുന്ന കൊല്ലം രൂപതയിലെ സെമിനാരി ബ്രദേർസിന്റെ പേരന്റ്സ് ഡേ ആഘോഷം നടത്തുമെന്ന് രൂപത അസോസിയേറ്റ് പിആർ ജോർജ് എഫ്. സേവ്യർ അറി യിച്ചു.
ി
Tags : Flag Hoisted Anniversary